മനസ്സിൽ ഗർഭം ധരിക്കുന്നവർ??? [നൗഫു] 4478

മനസ്സിൽ ഗർഭം ധരിക്കുന്നവർ

 

മനസ്സിൽ ഗർഭം ധരിക്കുന്നവർ

വിവാഹം കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ഉടനെ വരുന്ന ഒരു ചോദ്യം ഉണ്ടല്ലോ…

മക്കളെ ഒന്നും ആയില്ലേ…

ഉടനെ ഒന്നും വേണ്ടന്നാവും അല്ലെ…

ഒരു വിധം യുവതി യുവാക്കൾ ഏറ്റവും കൂടുതൽ ഭയപ്പൊടുന്ന ചോദ്യം…

ഒരു കല്യാണത്തിനോ… മറ്റെന്തെങ്കിലും ഫങ്ക്ഷനോ പോവാൻ പോലും ഭയമാണ്…

പെണ്ണുങ്ങളുടെ ഇടയിൽ നിന്നാണ് ആ ചോദ്യം ആദ്യം ഉയരുക…

അല്ല കൂടുതലും  അവർ തന്നെ ആണ് ചോദിക്കുക…

കുട്ടികൾ ഇപ്പോയൊന്നും വേണ്ട എന്ന് ചിന്തിക്കുന്നവരെ കുറിച്ചല്ല…

അന്ന് തന്നെ ഒരു കുട്ടിയെ തന്റെ കൈകളിൽ തന്നാൽ പൊന്നു പോലെ നോക്കാൻ മനസാകെ കൊതിക്കുന്നവരെ കുറിച്ച് അവരുടെ ഹൃദയം തുടിക്കുന്നതിനെ കുറിച്ച് നിങ്ങൾക് എന്തറിയാം…

നിങ്ങൾ ചിലപ്പോൾ പന്തൽ പൊളിക്കുന്ന തിന് മുമ്പേ ഇതിൽ ബിരുദം നേടിയവർ ആയിരിക്കാം…
പക്ഷെ അതൊന്നും നിങ്ങളുടെ മാത്രം കഴിവെല്ലെന്ന് ഒന്ന് ഓർക്കുക…

ചില ആളുകളെങ്കിലും പറയുന്നതാണ്…

എന്റെ കുഞ്ഞു വന്ന കണക് കല്യാണ പന്തൽ പൊളിച് മാറ്റിയ അന്നാണെന്ന്…

നിങ്ങൾ ഇങ്ങനെ ഒക്കെ അഹങ്കാരം പറയുമ്പോൾ…

എത്രയൊക്കെ ആത്മാർത്ഥമായി ശ്രമിച്ചിട്ടും… മരുന്ന് കുടിച്ചിട്ടും… എല്ലാ പ്രാർത്ഥനയിലും… നേർച്ചയിലും തേടിയിട്ടും…

ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയാത്തതിന്റെ വിശമം…

അതെങ്ങനെ അല്ലെ നമ്മളെല്ലാം നമുക്ക് ഇല്ലാത്തതിനെ മറച്ചു വെച്ച്… മറ്റുള്ളവരുടെ കുറവിലേക്കല്ലേ നമ്മുടെ കണ്ണുകൾ പായു…

ഇവിടെ ഇനിയെങ്കിലും ഒരു പക്ഷെ നിങ്ങളെക്കാൾ അവർ ഒരു സ്വന്തം കുഞ്ഞിനെ താലോലിക്കാൻ… ഒന്ന് തന്റെ മാറിലേക് കൂട്ടി പിടിക്കാൻ ആഗ്രഹിക്കുന്നവരോ… കൊതിക്കുന്നവരോ ആന്നെന്നു ഓർക്കുക…

ഒരു കുഞ്ഞ് ഇല്ലാത്തവരുടെ മുന്നിൽ വെച്ച് തന്റെ കുഞ്ഞിന്റെ മഹത്വം പറയാതിരിക്കുക…

അല്ലെങ്കിൽ അവരെ ദൈവ കോപം കിട്ടിയവർ ആണെന്ന് ധരിക്കാതെ…

നിങ്ങൾ നിങ്ങളുടെ കുഞ്ഞു മായി സ്നേഹ സല്ലാഭത്തിൽ ഏർപെടുമ്പോൾ…
കൂടെ അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ…

നിങ്ങളുടെ കുഞ്ഞിനെ കുറച്ചു നേരമെങ്കിലും അവരുമായി കൂട്ടു ചേർക്കുക….

ആ സമയം നിങ്ങൾക് കാണാം….

തന്റെ സ്വന്തം മനസ്സിൽ ഒരു കുഞ്ഞിനെ ഗർഭം ധരിക്കുന്നവരെ….

By

നൗഫു ???

 

15 Comments

  1. വിശ്വനാഥ്

    പോളി എഴുത്ത്.

  2. ഒരു തരം മനോരോഗം …. !!! വളരെ നന്നായി എഴുതി ഇക്ക ??❤️

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    nannayirikkunu ???

    njan oru koche cherukkan valuthavatte njan nursery tudangum vtl ???

  4. കൊള്ളാം ❤

  5. ഹോ .,,,എന്തോരം കേട്ടിരിക്കുന്നു ,,,,

    1. ഞാനും ഈ കൂട്ടത്തിൽ പെട്ടത് തന്നെ…

      താങ്ക്യൂ ????

  6. നല്ല ഒരു എഴുത്തു.
    കല്യാണം കഴിഞ്ഞ് വിരലിലെണ്ണാവുന്ന മാസങ്ങൾ ആകുമ്പോഴേക്കും പെണ്ണിന് ഗർഭദാരാണം ഇല്ലായെങ്കിൽ ആർക്കാണ് കുഴപ്പം ഡോക്ടറെ കാണുന്നില്ലേ എന്ന് ചോദിക്കുന്ന നാട്ടുകാരും ബന്ധുക്കളും കാലമിത്ര പുരോഗമിച്ചിട്ടും നമുക്കിടയിലുണ്ട്, കുട്ടികൾ വേണ്ടന്ന് വെക്കുന്നവരല്ല മറിച് ഒരു കുഞ്ഞിക്കാല് കാണാൻ എന്തോരം ആഗ്രഹിക്കുന്നവർക്ക് ഈ ചോദ്യം അവരുടെ മനസിനെ എത്ര വിഷമിപ്പിക്കും എന്നേക്കുട്ടർ എന്തെ ചിന്ദിക്കാത്തത്.
    ഈ ടോപ്പിക്ക് എഴുതിയത് വളരെ ഇഷ്ടപ്പെട്ടു ?????

    1. താങ്ക്യൂ ??

  7. ഒരു കുറിപ്പ് എന്ന നിലയിൽ നല്ലതാണ്.. !!

    1. താങ്ക്യൂ ???

  8. നന്നായി എഴുതി.. എങ്കിലും ഒരു കഥയായി എഴുതിയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാവുമായിരുന്നു എന്നൊരു തോന്നൽ..

    1. താങ്ക്സ് ബ്രോ ????

      നമുക്ക് നോകാം ???

  9. അടിപൊളി ആയിട്ടുണ്ട് ???

    1. താങ്ക്യൂ ???

    2. താങ്ക്സ് ബ്രോ… ???

      നമുക്ക് നോകാം..,, ??

Comments are closed.