മഞ്ചാടിക്കുന്ന് പി ഓ 4 [കഥാകാരൻ] 98

Views : 4229

,,ഉറക്കമായി കാണും മോനെ,, നീ പോയേ പിന്നെ ആ മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ല,, ജീവിച്ചിരിക്കുന്നു എന്ന് മാത്രം.

കണ്ണൻറെ നെഞ്ചൊന്നു പിടഞ്ഞു. താൻ കാരണമാണല്ലോ ഇതൊക്കെ എന്ന് ഓർത്ത്.

,, മുത്തശ്ശനെ രാവിലെ കാണാം ,,രവി മാമനെ കാണണ്ടേ,,, മുത്തശ്ശി അവനോട് ചോദിച്ചു.

മാമൻ ,,,രവി മാമൻ,, അവൻറെ ചുണ്ട് ആ പേര് ഉരുവിട്ടു.

അച്ഛൻറെ സ്ഥാനമായിരുന്നു മാമന്. ഇവിടെ വന്നാൽ എന്നെ താഴെ നിർത്തില്ല. കുട്ടിക്കാലത്ത് എന്നെ തോളിൽ വച്ച് ഇവിടെയെല്ലാം ചുറ്റി കാണിക്കുമായിരുന്നു. എനിക്കെന്തു കാര്യം സാധിക്കണമെങ്കിലും ആദ്യം പറയുന്നത് മാമനോട് ആയിരുന്നു.

,, മോളെ നീ അവനെ ഇങ്ങോട്ട് വിളിച്ചു കൊണ്ടു വാ,,,

,, വേണ്ട മുത്തശ്ശി ഞാൻ അങ്ങോട്ട് പോയി കണ്ടോളാം,, അവൻ ചാടി കയറി പറഞ്ഞു.

,, എന്നാ മോൻ പോയി കണ്ടിട്ടു വാ,, മുത്തശ്ശി പറഞ്ഞു.

,, ഇവിടുന്ന് നേരെ ചെന്നാൽ ഇടനാഴി,, അതിൻറെ അങ്ങേയറ്റത്ത് കാണുന്നതാ മുറി,, അല്ല,, ഇവിടെയൊക്കെ മറന്നിട്ട് ഉണ്ടാകുമല്ലോ,, അതുകൊണ്ട് പറഞ്ഞതാ,,, അമ്മായി വിടാനുള്ള ഉദ്ദേശമില്ലായിരുന്നു.

,, പോടീ,, മോൻ പോയി കണ്ടിട്ട് വാ,,,

അവൻ അമ്മായിയെ ഒന്ന് ഇരുത്തി നോക്കിയിട്ട് അകത്തേക്ക് കയറി. ഇടനാഴിയിലൂടെ അകത്തേക്ക് കയറുമ്പോൾ അവനെ പല ഓർമ്മകളും വേട്ടയാടി. ഈ വീടിൻറെ ഓരോ മുക്കിലും മൂലയിലും മീനു വിൻറെ ഓർമ്മകൾ ഉണ്ടെന്ന് അവൻ മനസ്സിൽ ഓർത്തു. അവൻ പതുക്കെ അകത്തേക്ക് കയറി. ജനലിനോട് ചേർത്തിട്ടിരിക്കുന്ന കട്ടിലിൽ കണ്ണിനു മുകളിൽ കയ്യും വെച്ച ഒരാൾ കിടക്കുന്നു.

,, മാമാ,,, അവൻ പതുക്കെ വിളിച്ചു.

അയാൾ പതുക്കെ കൈമാറ്റി അവനെ നോക്കി.

,, മോനെ കണ്ണാ,,,, അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

,, മോനേ എവിടെയായിരുന്നു ഇത്രയും നാൾ,, അയാൾ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.

,, തിരക്കായി പോയി മാമാ,, അതുകൊണ്ടല്ലേ,,, അല്ലെങ്കിൽ ഞാൻ വരാതിരിക്കുമോ,,,

,, തിരക്ക് നിൻറെ,, പൊക്കോണം,, ശാസന നിറഞ്ഞൊരടി അയാൾ അവന്റെ കയ്യിൽ കൊടുത്തു,, വൻ അത് സ്നേഹത്തോടെ സ്വീകരിച്ചു.

,, മുത്തച്ഛനെ കണ്ടോടാ,,,

,, ഇല്ല മാമാ ഉറങ്ങി കാണുമെന്ന് മുത്തശ്ശി പറഞ്ഞു,, രാവിലെ കാണാം,,

,,ഇം,, പറ,, എന്തൊക്കെയുണ്ട് വിശേഷം.

Recent Stories

The Author

കഥാകാരൻ

4 Comments

  1. ഇങ്ങനെ 5 പേജ് ആയിട്ട് ഇടുന്നതെന്തിനാ നല്ല കഥയാണേലും വായിക്കുമ്പോൾ ഫീൽ കിട്ടില്ല

  2. അടിയിൽ നിന്നും പ്രണയത്തിലേക്കുള്ള മാറ്റം…. ❤❤❤❤❤❤❤❤❤❤❤❤❤❤

  3. Continue bro with pages kuttu

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com