മഞ്ചാടിക്കുന്ന് പി ഓ [കഥാകാരൻ] 98

Views : 3185

.. സാറേ ചായ വേണോ,,

പിറകിൽ നിന്ന് ഒരു വിളി കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.

ആമുഖം പരിചയമുള്ള പോലെ അവൻറെ കണ്ണുകൾ ഒന്നും തിളങ്ങി.

രാമേട്ടൻ,,, അവൻറെ ചുണ്ടുകൾ മന്ത്രിച്ചു..

അവൻ അദ്ദേഹത്തെ അടിമുടി വീക്ഷിച്ചു. രാമേട്ടൻ..

കുട്ടിക്കാലത്ത് അച്ഛൻറെ കൈയും പിടിച്ച് താൻ ഇവിടെ വരുമ്പോൾ മിഠായി ഭരണിയിൽ നിന്നും നിറയെ കപ്പലണ്ടി മിട്ടായികൾ വാരി തന്നിരുന്ന മനുഷ്യൻ.

വളർന്നപ്പോൾ എൻറെ നല്ലൊരു ഉപദേശിയും കൂട്ടുമായിരുന്നു

..പാവം,,,.   മുഖമൊക്കെ വല്ലാണ്ട് മാറി ചെറിയ ചെറിയ ചുളിവുകൾ അവിടെ ഇവിടെ ആയി കാണാം. ഒരു നിമിഷം താൻ നഷ്ടപ്പെടുത്തിയ 14 വർഷത്തെ കണക്കുകളിൽ ഇതും പെടുന്നവൻ സങ്കടത്തോടെ ഓർത്തു.

,, സാറേ ചായ വേണോ.. അകത്തോട്ട് കയറിയിരുന്നാട്ടെ…

ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ടു കക്ഷി വീണ്ടും പറഞ്ഞു.

ആൾക്ക് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു അവൻ മനസ്സിൽ പറഞ്ഞു..

അവൻ അദ്ദേഹത്തെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് അകത്തേക്ക് കയറി…

കടയിൽ നിരത്തി ഇട്ടിരിക്കുന്ന ബെഞ്ചുകളിലായി ഇരുന്ന് ഓരോരുത്തർ ഭക്ഷണം കഴിക്കുന്നു.

ഭക്ഷണം എന്ന് പറഞ്ഞാൽ തനി നാടൻ ദോശയും ചമ്മന്തിയും കേക്കും പരിപ്പുവടയും അങ്ങനെ സാദാ ഭക്ഷണം..

,,,എടിയേ സാറിന് ഒരു ചായ എടുത്തോ…

രാമേട്ടൻ അടുക്കളയിലേക്ക് നോക്കി വിളിച്ചുപറഞ്ഞു

അതാരായിരിക്കും എന്ന് അവനു ഊഹം ഉണ്ടായിരുന്നു.

,, നാരായണിയമ്മ,,

ഇവിടെ വരുമ്പോളുള്ള എൻറെ കളിക്കൂട്ടുകാരന്റെ അമ്മ.

,,,കളിക്കൂട്ടുകാരൻ,,,

അപ്പോൾ മാത്രമായിരുന്നു അവനാ മുഖം ഓർമ്മ വന്നത് .,,വിനോദ്,, എൻറെ വിനു.

നാട്ടിൽ നിന്ന് അമ്മയുടെ തറവാട് ആയ മഞ്ചാടിക്കുന്നിൽ വരുമ്പോൾ ആദ്യമൊക്കെ എനിക്ക് മടുപ്പായിരുന്നു. നഗരത്തിൽ ജനിച്ചു വളർന്ന എനിക്ക് ഇവിടം അത്ര പ്രിയമായിരുന്നില്ല.ഇവിടെ വന്നാൽ തികച്ചും ഒറ്റപ്പെടൽ ആയിരുന്ന എനിക്ക് കിട്ടിയ ആദ്യ സുഹൃത്ത് വിനു.

ഊണിലും ഉറക്കത്തിലും എന്റെ ഇടവും വലവും ആയി നിന്നവൻ. ഈ നാട്ടിലെ മുക്കും മൂലയും തിരിച്ചറിയാൻ എന്നെ സഹായിച്ച എൻറെ മിത്രം. നഗരത്തിന്റെ കപട മുഖമില്ലാത്ത ഒരു സാധു പയ്യൻ. ഒരുകാലത്ത് എൻറെ സഹോദരനും കൂട്ടുകാരനും എല്ലാമായിരുന്ന വിനു.

ഒരിക്കൽ കൗതുകത്തിന്റെ പേരിൽ മഞ്ചാടി പുഴയിൽ ഇറങ്ങിയ ഞാൻ ആഴം അറിയാതെ താണുപോയി.  കയത്തിൽ മുങ്ങിത്താണിരുന്ന എന്നെ ജീവിച്ചിരിക്കാൻ കാരണമായവൻ. എന്നെ എടുത്തു പൊക്കി കരയിലേക്ക് ഇട്ടു കൈയും കാലും കൂട്ടി തിരുമ്മി ജീവിതത്തിലേക്ക് കൊണ്ടുവന്നവന്‍.

അവന് ഒരു നിമിഷം അവനോട് തന്നെ പുച്ഛം തോന്നി.

എല്ലാത്തിൽ നിന്നും ഒളിച്ചോടിയ ഞാൻ, അവനെയും മറക്കുകയായിരുന്നു.

ഇടയ്ക്കൊക്കെ അവൻറെ മുഖം മനസ്സിൽ തെളിയുമ്പോൾ മറ്റൊരു മുഖവും കൂടി ഓർമ്മ വരുന്നതിനാൽ മനപ്പൂർവം എല്ലാവരെയും മറക്കാൻ ശ്രമിക്കുകയായിരുന്നു അവൻ.

, സാറേ ചായ,,,

തോളിൽ ഇട്ടിരുന്ന തോർത്തിൽ ഗ്ലാസ് തുടച്ചുകൊണ്ട് അവർ അവനോട് പറഞ്ഞു.

Recent Stories

The Author

കഥാകാരൻ

5 Comments

  1. ♥️♥️♥️♥️

  2. കലക്കി, പേജ് കൂട്ടി അടുത്ത പാർട്ട്‌ പെട്ടന്നു തരണേ

  3. 🦋 നിതീഷേട്ടൻ 🦋

    Nice da 😊💗

  4. Starting looks good..

  5. കൊള്ളാം ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com