ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

അയാൾ ആ പുഴയിലെ പാറകെട്ടുകൾക്ക് ഇടയിലൂടെ അവളെയും കയ്യിൽ താങ്ങി ചാടി ഓടാൻ തുടങ്ങി….

നടക്കുമ്പോൾ പോലും ഏറെ സൂക്ഷിക്കേണ്ട ആ പാറക്കെട്ടുകളിലൂടെ ഒരു കാട്ടുപോത്തിനെ പോലെയുള്ള അയാളുടെ പ്രയാണം അവളെ വീണ്ടും ഭീതിയിലാഴ്ത്തി…. ഇനി ഒരുവീഴ്ച കൂടി???!!!! ഓർക്കാനാവാതെ അവളെ കണ്ണുകൾ ഇറുക്കിയടച്ചു….

പെട്ടന്ന് അയാൾ നിന്നു…

“ന്തേ വേനിണ്ടാ??”

“ങ്‌ഹു…”

“പിന്നെന്താ??”

“പേടി ആവണ്….”

“എന്നിയാ??”

“ങ്‌ഹു… പതുക്കെ പോയാ മതി… ഓടണ്ട….”

എന്തായാലും അയാളത് കേട്ട് പതുക്കെ സൂക്ഷിച്ചു അവളെയും കൊണ്ടു പുഴ മുറിച്ചു കടന്നു….

അവളുടെ വീടിന്റെ അടുത്തു വരെ അവളെ കൊണ്ടു ചെന്നു ഒരു വടി ഒടിച്ചു അവൾക്ക് നൽകി കൊണ്ടു അയാൾ പറഞ്ഞു…

“പശൂമ്പ കുത്താമ്മന്നൂന്ന് പറഞ്ഞാ മതിട്ടോ…”

അയാൾക്ക് നേരെ തല ഉയർത്താൻ മടിച്ചുകൊണ്ട് തല ആട്ടിയപ്പോൾ അയാൾ അവിടെ നിന്ന് തിരികെയോടി…

അയാൾ പോയി കഴിഞ്ഞതും അവൾ അയാൾ പോയ വഴിയിലേക്ക് നോക്കി… വല്ലാത്തൊരു നഷ്ടബോധമോ കുറ്റബോധമോ വന്നു നിറയുന്ന പോലെ… ആ മാങ്ങ വാങ്ങാമായിരുന്നു എന്ന് മനസ്സ് പറയുന്നത് പോലെ….

വീട്ടിലേക്ക് നടക്കുമ്പോളും അവളാകെ ചിന്തയിലായിരുന്നു… അയാൾക്ക് ശരിക്കും ഭ്രാന്തുണ്ടോ എന്ന്….

ചെറിയ നീരും വേദനയും വന്നത്കൊണ്ട് അതിനടുത്ത ദിവസം അവൾ പുറത്തേക്ക് ഇറങ്ങിയില്ല…. പിന്നെ ഏതാനും ദിവസങ്ങൾ അമ്മ വീട്ടിലുണ്ടായിരുന്നു….

വീണ്ടുമവൾ തനിച്ചായ ഒരു ദിവസം….

അമ്മൂട്ടിയെ തനിച്ചിരുത്താൻ അമ്മക്ക് ധൈര്യം പോരാ….. അപ്പുറത് ഉള്ള മാപ്ലാരുമായി നല്ല ചേർച്ചയിലുമല്ല…. വീണ്ടുമവൾക്ക് അനുമതി നൽകേണ്ടി വന്നു ജാനകിക്ക്… ഒപ്പം ചെറിയൊരു ഭീഷണി കൂടി നൽകി…

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.