ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

അവളടുത്തു ചെന്നതും അയാൾ അകന്നു മാറാൻ നോക്കി….

പക്ഷേ നനഞ്ഞുകുതിർന്ന ആ ഭ്രാന്തന്റെ ശരീരം തന്നോട് ചേർത്ത് പിടിച്ചു അവൾ….

ആ മഴയുടെ തണുപ്പിലും അവൾക്ക് പൊള്ളൽ അനുഭവപ്പെട്ടു…. ചുട്ടുപൊള്ളുന്ന പനി ഉണ്ടായിരുന്നു അയാൾക്ക്…

തന്റെ ചുരിദാർ ടോപ് ഉയർത്തി അവളയാളുടെ തല തൂവർത്തി….

ഷാൾ കൊണ്ടുപോതിഞ്ഞു അയാളെ തന്റെ മാറിന്റെ ചൂടിൽ കിടത്തി….

ഏറെ വൈകി അയാൾക്ക് അല്പം ആശ്വാസമായെന്ന് ഉറപ്പിച്ചാണ് അവൾ തിരിച്ചു പോയത്… അവളുടെ ഭാഗ്യം ആവണം… അമ്മ വരുന്നതിന് ഏതാനും നിമിഷം മുൻപേ അവൾ വീട്ടിൽ കയറി….

പക്ഷേ വീട്ടിൽ തിരിച്ചെത്തിയിട്ടും മഴ നനഞ്ഞു പനി പിടിച്ചു വിറയ്ക്കുന്ന അയാൾ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു….

ഉച്ച കഴിഞ്ഞപ്പോളേക്ക് മഴ വീണ്ടും ശക്തിയാർജിച്ചിരുന്നു… വീണ്ടുമവളുടെ മനസ്സിൽ ആകുലതകൾ മഴയിലേറെ ശക്തിയാർജിച്ചു….

അമ്മ അടുത്ത വീട്ടിലേക്ക് തിരിഞ്ഞ നിമിഷം…. അവൾ രണ്ടു കുടയും പനിക്കുള്ള ഏതാനും ഗുളികകളും എടുത്തു പുറത്തേക്ക് ഓടി….

പക്ഷേ…..

അമ്മൂട്ടി തിരിച്ചു വന്നില്ല!!!!

സമയം കടന്നുപോയി…. നാട്ടുകാർ അന്വേഷണം തുടങ്ങി….

ഒരുകൂട്ടം ആൾക്കാർ ആദ്യം അന്വേഷിച്ചത് വാവയുടെ അടുത്തായിരുന്നു…

ആനപ്പറമ്പിലേക്ക് അവൾ കയറാറുണ്ടെന്ന വിവരം അവൾ നൽകി….

അധികം വൈകിയില്ല…. ആനപ്പറമ്പിലേക്ക് ഇരച്ചുകയറിയ നാട്ടുകാരുടെ കൂട്ടം കാണുന്നത് അമ്മൂട്ടിയുടെ കുടയും ചൂടി കൂനിക്കൂടി ഇരിക്കുന്ന ഭ്രാന്തനെയാണ്…

പനി പിടിച്ചു തളർന്നിരിക്കുന്ന ഭ്രാന്തന്…. നല്ലൊരു ഇരയായി നാട്ടുകാർക്ക്…. ഞാനാണ് കൂടുതൽ തല്ലിയത് എന്ന് പറയാനുള്ള മത്സരം….

കടവായിൽ നിന്നും. മൂക്കിൽ നിന്നും ഒഴുകിയ രക്തം പോലും അവരെ തളർത്തിയില്ല… അമ്മൂട്ടിയെ പോലെ അയാളും ഒരു ജീവൻ ആണെന്ന് ആർക്കും അറിയില്ലായിരുന്നു…

കാരണം അവർക്കാർക്കും ഭ്രാന്തില്ലല്ലോ!!!!

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.