ഭ്രാന്താലയം [Soorya vineesh] 30

Views : 1282

‘ഭ്രാന്താലയം ‘…..

 

 

‘ഭ്രാന്താലയം’ അങ്ങനെയാണ് ആ വീട് നാട്ടുകാർക്കിടയിൽ അറിയപ്പെട്ടിരുന്നത്. മനയത്ത് തറവാട്ടിലെ ഏക അവകാശിയായിരുന്ന 65 വയസുകാരി മാലാതി കൂടി മരണപ്പെട്ടതോടെ ഏക്കർ കണക്കിന് വരുന്ന സ്ഥലവും വീടും ഒടുവിൽ സർക്കാരിലേക്ക് കണ്ടുകെട്ടി. മാലതിയുടെ മരണശേഷം എല്ലാ നടപടി ക്രമകളും പിന്നിട്ട ശേഷമാണ് സ്വത്ത്‌ സർക്കാർ കണ്ടു കെട്ടിയത്.

 

.,….

 

 

‘ഭ്രാന്താലയം’ എന്ന്

കേൾക്കാൻ രസമുണ്ടെങ്കിലും മനയത്ത് തറവാടിന്റെ അകത്തളങ്ങളിൽ ജീവിതം തള്ളി നീക്കിയ മനുഷ്യർക്ക്

അവിടം ദുരിതമായിരുന്നു.

തലമുറകൾ കൈമാറി വന്ന പഴയ തറവാട്.

തറവാട്ടിലെ കാരണവർ ആയിരുന്ന മാധവൻ നായർ ഒരു തികഞ്ഞ കുടുംബ സ്നേഹിയായിരുന്നു. സ്വത്ത്‌ മരുമക്കളിൽ നിന്നും മക്കൾക്ക് ലഭിച്ചു തുടങ്ങിയ കാലത്ത് ആവോളം സ്വത്തിനുടമ. വീതിച്ചു നൽകാൻ മരുമക്കളോ സ്വന്തക്കാരോ കുറവായിരുന്നു. നന്നായി അധ്വാനിക്കാനും, ലഭിച്ച കുടുംബ സ്വത്ത്‌ ഇരട്ടിയാക്കാനും മാധവൻ നായർ അശ്രാന്ത പരിശ്രമം നടത്തി.

 

ഭാര്യ സൗദാമിനിക്ക് വീടിന്റെ അകത്തളമായിരുന്നു ലോകം. രണ്ടു പെൺകുട്ടികൾ ഉൾപ്പെടെയുള്ള മൂന്ന് മക്കളും പഴയ കാല തറവാടിന്റെ രീതികളെ അക്ഷരം പ്രതി ശീലിച്ചായിരുന്നു വളർന്നത്.

 

മാധവൻ നായരുടെ പെട്ടന്നുള്ള മരണമാണ് ആ കുടുംബത്തെ മുഴുവനായും തകർത്തത്. സഹായിക്കാനോ കൂടെ നിൽക്കാനോ ആരും ഉണ്ടായിരുന്നില്ല.

 

തീർത്തും ഒറ്റക്കായ കുടുംബം, അധികം വൈകാതെ അമ്മയുടെ മാനസിക നില തെറ്റാൻ തുടങ്ങി. മൂത്ത മകൾ രമണി വിവാഹബന്ധം വേർപെടുത്തി വീട്ടിൽ സ്ഥിര താമസമാക്കിയ കാലത്തായിരുന്നു അത്. 19വയസ്സിന്റെ പക്വതയോടെ രമണി വീടിന്റെ താളക്രമം ചേർത്തു വെച്ചു.

 

അച്ഛന്റെ മരണ ശേഷം രണ്ട് വർഷം പിന്നിട്ടപ്പോഴാണ് രണ്ടാമത്തെ മകനായ രമേശന്റെ തിരോധാനം. 18 വയസ്സ് തികയും മുൻപേയുള്ള ഇറങ്ങിപോക്ക്. എവിടേക്ക് ആണെന്നോ, എന്തിനാണെന്നോ ആർക്കും അറിയില്ല.

 

താളം തെറ്റിയ മനസുമായി അമ്മ പുറത്തേക്കോടി. അക്രമ സ്വഭാവം കാണിച്ചു തുടങ്ങിയതോടെ നാട്ടുകാർ ചേർന്നാണ് അമ്മയെ ഭ്രാന്തശുപത്രിയിലേക്ക് മാറ്റിയത്.

 

 

രണ്ടു പെൺകുട്ടികൾ മാത്രമുള്ള വീട്. ഇളയവളായ പതിനഞ്ചു വയസുകാരി മാലാതി പഠനം അവസാനിപ്പിച്ച് വീട്ടിലിരിപ്പായി. വീടിന്റെ അവസ്ഥയിൽ കളിയാക്കുന്നവരും, ഒറ്റയ്ക്കായ പെൺകുട്ടികളെ ചൂഷണം ചെയ്യാൻ ശ്രമിച്ചവരും നിരവധിയാണ്. ഇടയ്ക്കിടെ ഏറ്റവും പ്രസന്നമായ മനസോടെ അമ്മ വീടിന്റെ പടി കയറി വരും. എന്നാൽ മനസ് തളർന്നു അക്രമ വാസനയിലേക്ക് എത്തുമ്പോൾ വീണ്ടും ആശുപത്രിയിലെ ജനൽ കമ്പികളിൽ തളയ്ക്കപ്പെടും.

Recent Stories

The Author

Soorya vineesh

1 Comment

Add a Comment
  1. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com