ഭദ്രനന്ദാ [അപ്പൂട്ടൻ] 199

കയ്യിൽ കരുതിയ ആ കുഞ്ഞ്സമ്മാനം അവളുടെ കയ്യിൽ ഏല്പിച്ചു തിരിയുമ്പോൾ കാണുന്നത് തന്റെ അമ്മയെയാണ്..

 

ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു… കിടക്കയിലേക്ക് ചാരികിടന്നു കണ്ണടച്ചു…പെട്ടന്നാരോ തലയിൽ തലോടി..

‘മോനെ….. അമ്മയാണ്’

എന്താ അമ്മേ…

പാടില്ല മോനെ…. ഭദ്ര നല്ല മോളാ… അച്ഛനെ പോലെ ഒരു പാവംകുട്ടി… മോന്റെ ഉള്ളിലും ചിലപ്പോൾ ഒരിഷ്ടം തോന്നിയിട്ടുണ്ടാവും പക്ഷെ പാടില്ല മോനെ…. അവര് വല്ല്യ ആൾക്കാരാ…

നമ്മള് ജീവിച്ചതെല്ലാം അവരുടെ കാരുണ്യം കൊണ്ടാ… അച്ഛൻ പോയതിനു ശേഷവും നമ്മള് പട്ടിണിയില്ലാതെ ജീവിച്ചത് അവരുടെ സഹായം കൊണ്ടാ… അവരുടെ ശാപം എന്റെ മോന്റെ മേൽ പതിയരുത്… അമ്മ കണ്ണ് തുടച്ചു..

 

ഇല്ല അമ്മേ….അമ്മയുടെ മോൻ തെറ്റൊന്നും ചെയ്യില്ല… പോരെ…ആ കുട്ടിക്ക് നല്ലൊരു ഭാവിയുണ്ട് അത് ഞാനായിട്ട് തകർക്കില്ല അമ്മേ…. വാക്ക്…

ഉള്ളിൽ എവിടെയോ എന്തിനെന്നറിയാതെ ഉടലെടുത്ത വേദനയേ മറച്ചു പിടിച്ചു താൻ അന്ന് അമ്മയ്ക്ക് സത്യം ചെയ്യ്തു കൊടുത്തു…

പിന്നെ താൻ ഭദ്രയെ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു…. തന്നെ തിരക്കി വീട്ടിലെത്തിയ അവളെ അമ്മ നീറ്റലോടെ തിരിച്ചയച്ചു…..പലപ്പോഴും സങ്കടം കൊണ്ട് കണ്ണ് തുളുമ്പിപോയിട്ടുണ്ട്… പക്ഷെ ഭദ്രയുടെ നല്ലതിന് വേണ്ടിയല്ലേ എന്ന് കരുതി ആശ്വസിച്ചു..

പിന്നെയും കാലം മുന്നോട്ട് പോയി…. ഭദ്ര തുടർ പഠനത്തിന് വേണ്ടി ടൗണിലേക്ക് പോയി…. പോവും മുൻപ് തന്നെ കാണാനായി വന്നെങ്കിലും അമ്മ സമ്മതിച്ചില്ല…പക്ഷെ ആരുമറിയാതെ താൻ ഒളിച്ചിരുന്നു കണ്ടു..അവൾ യാത്രയായി പോവുന്നത്…

തന്റെ ഉള്ളിന്റെ ഉള്ളിൽ അവളില്ലെ…. താൻ പോലുമറിയാതെ താൻ അവളെ പ്രേമിക്കുന്നില്ലേ…. അറിയില്ല…. ഉണ്ടാവും….

പക്ഷെ പാല് തന്ന കൈയ്ക്ക് തിരിച്ചു കടിക്കരുത്….. എന്തൊക്കെയായാലും താൻ നാലപ്പാട്ടെ ജോലിക്കാരന്റെ മോനാണ് ആ സ്ഥാനത് മാത്രേ നിൽക്കാവൂ… അവൾ പോയി പഠിക്കട്ടെ…. നന്നായി ജീവിക്കട്ടെ…കൊല്ലങ്ങൾ അതിവേഗം ഓടിമറഞ്ഞു… നാലപ്പാട്ട് തറവാട് ക്ഷയിച്ചു…തല മൂത്ത പല കാർന്നോമ്മാരും പരലോകം പൂകി…. തറവാട്ടിൽ തമ്പ്രാനും തമ്പ്രാട്ടിയും മാത്രമായി….

അമ്മയിപ്പോഴും അവിടെത്തെ ജോലിക്കാരി തന്നെയാണ്… പഠിത്തം കഴിഞ്ഞു ഒരു അധ്യാപികയായി ഭദ്ര തിരിച്ചെത്തി….സ്വന്തം സ്കൂളിൽ തനിക്കൊപ്പം അവളും കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി…

അത്രയും നാളത്തെ പരിഭവങ്ങളെല്ലാം മറന്നു താൻ അവളുടെ പഴയ നന്ദേട്ടനായി…. പക്ഷെ വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും അവളുടെ മനസ്സിൽ താനിപ്പോഴും ഉണ്ടെന്നവൾ പറഞ്ഞപ്പോൾ വല്ലാത്തൊരു വേദന നിറഞ്ഞു മനസ്സിൽ…

വീണ്ടും താനവളെ അവഗണിക്കാൻ തുടങ്ങി…. കുറെയെല്ലാം പറഞ്ഞു നോക്കി…. പക്ഷെ അവൾ പിന്മാറാൻ തയ്യാറിയില്ല…. എന്ത് വേണമെന്നറിയാതെ താൻ ഉഴറിപോയിട്ടുണ്ട്….

പട്ടണത്തിലൊക്കെ പോയി പഠിച്ചു വരുമ്പോൾ തന്നെ മറക്കുമെന്നു കരുതിയെങ്കിലും തെറ്റിപ്പോയി… അവളുടെ മനസും ചിന്തയും ഇപ്പോഴും നന്ദനെന്ന തന്നിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്…

ഏയ്‌ നന്ദേട്ടാ…. നന്ദേട്ടൻ എന്താ ആലോചിക്കുന്നേ….

നന്ദനൊന്നു ഞെട്ടി… താൻ ഭദ്രയ്ക്ക് മുന്പിലാണെന്നും തങ്ങൾ നിൽക്കുന്നത് പൊതുവഴിയിൽ ആണെന്നും അയാൾക്ക് പെട്ടന്ന് ഓർമ വന്നു..

നോക്കു ഭദ്രേ…കുട്ടിയിനി എന്റെ പിന്നാലെ നടക്കരുത്… കുട്ടിക്ക് ചേർന്നൊരു പയ്യനല്ല ഞാൻ…. ഞാൻ പാവമൊരു സ്കൂൾ മാഷാണ്…. കുട്ടിയുടെ ജാതി വെച്ചു നോക്കുമ്പോൾ ഞങ്ങൾ ഒരുപാട് താണത്… ഇതൊന്നും ശരിയല്ല കുട്ടി…. നന്ദൻ പറഞ്ഞു…

Updated: April 20, 2021 — 3:26 pm

33 Comments

  1. ?

  2. അപ്പൂട്ടാ,
    വ്യത്യസ്തമായ പ്രമേയം ഒന്നും അല്ലാഞ്ഞിട്ടു കൂടി തന്റെ എഴുത്തിന്റെ ശൈലിയിൽ ഗംഭീരമായി,
    ശുഭപര്യയായി കഥ അവസാനിപ്പിച്ചല്ലോ, നന്നായി…ആശംസകൾ…

    1. അപ്പൂട്ടൻ❤️❤️

      Thank u

  3. അപ്പൂട്ട അടിപൊളി

    1. അപ്പൂട്ടൻ❤️❤️

      ❤️

  4. ❤️❤️❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  5. നിധീഷ്

    ❤❤❤

    1. അപ്പൂട്ടൻ❤️❤️

      ❤️

  6. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

    1. Nannayitund bro

    2. അപ്പൂട്ടൻ❤️❤️

      ❤️

  7. കൊള്ളാം bro വീണ്ടും അടുത്ത കഥാ എഴുത്തു

    1. അപ്പൂട്ടൻ❤️❤️

      Thanks ❤️. പുതിയ കഥ വരുന്നുണ്ട്.

  8. വായിച്ചു തീർന്നതറിഞ്ഞില്ല സൂപ്പർ….❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

  9. ഈ ടൈപ്പ് പേരൊക്കെ ഇവർകൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ…

    കൊറേ ക്ലീഷേ പേരുകളൂം ക്ളീഷേ തീമുകളും…
    ?

    1. Bro broo..,ethu vayikan brooyudey aragillum paranjo vayikan evidey kadha edunathu just for rasathina anuu …athill kuravukal undakam …ellanu paryunilla ……vayanakarku eshittam undagill vayichal mathii……..

      ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ shzmikanda…..

      1. sheri rayave

        okke ningal paranja pole.

        1. Ooo ayiikoottey…

    2. ഏയ് ആ ജന്മി തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാതെ പ്രതികാരം അത് ഇത് എന്ന് പറഞ്ഞു നടന്നാൽ ക്ലീഷേ തീം ആയി എന്നത് ഞാൻ സമ്മതിച്ചേനെ ഇവിടെ അങ്ങനെ അല്ലല്ലോ
      പിന്നെ പേര് ഒരു പേരിനും copyright ഇല്ലല്ലോ ആര്‍ക്കും ഉപയോഗിക്കാം കഥാകൃത്തിന്റെ സ്വാതന്ത്ര്യം

      1. വ്യക്തിപരമായ അഭിപ്രായം

    3. അപ്പൂട്ടൻ❤️❤️

      Bro . എനിക്ക് തോന്നുന്ന ആശയങ്ങൾ ആണ് ഞാൻ കഥ ആക്കി എഴുതുന്നത്.അത് വേണമെങ്കിൽ വായിക്കുക.കുറ്റം പറയുന്നത് മോശം ആണ്

  10. ❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  11. ഏക - ദന്തി

    നന്നായിരുന്നു അപ്പൂട്ടാ.. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതൂ.

    1. അപ്പൂട്ടൻ❤️❤️

      Ok

  12. ????????????? [???????_????????]

    വൈകി ചെ

    1. അപ്പൂട്ടൻ❤️❤️

      ?❤️

  13. ജിമ്പ്രൂട്ടൻ

    നല്ല ഫീലുള്ള കഥ…… മടുപ്പ് തോന്നാത്ത അവതരണം……????

    1. അപ്പൂട്ടൻ❤️❤️

      Thanks

Comments are closed.