ഭദ്രനന്ദാ [അപ്പൂട്ടൻ] 199

അല്ല അനന്താ നിന്റെ മോൾക്കെന്താ ഭ്രാന്താണോ..ഈ ലോകത്ത് വേറെ ചെക്കമ്മാരോന്നും ഇല്ലാഞ്ഞിട്ടാണോ ഇവിടുത്തെ പണിക്കാരന്റെ മോനെ കിട്ടാനിങ്ങനെ വാശി പിടിക്കുന്നത്…. വാതിൽ പടിയിൽ മറഞ്ഞു നിന്ന് എല്ലാം കേട്ട വല്യമ്മാമ മുറിയിലേക്ക് കേറി വന്നു..

അതിനിപ്പോ നന്ദനെന്താ ഒരു കുറവ്…. അവൻ മിടുക്കനല്ലേ… പഠിപ്പുണ്ട്… ജോലിയുണ്ട്.. ചങ്കുറപ്പുണ്ട്….രാമൻ പോയേ പിന്നെ കഷ്ട്ടപെട്ടു പഠിച്ചു ജോലി വാങ്ങി നല്ലൊരു വീട് വെച്ചു നല്ല നിലയിൽ എത്തിയ ചെറുപ്പക്കാരനാണ് അയാൾ…. എന്റെ മോളെ അവൻ പൊന്നു പോലെ നോക്കും…. അനന്തൻ തമ്പ്രാൻ പറഞ്ഞു..

എന്തൊക്കെ പറഞ്ഞാലും അവന്റെ ജാതി നമ്മുടെ താഴെയാണ്… നമ്മുടെ മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ടവന് മോളെ കൈ പിടിച്ചു ഏൽപ്പിക്കുകയെന്നു പറഞ്ഞാൽ അത്ര ശരിയല്ല…. വല്ല്യമാമ വിടാൻ ഉദ്ദേശമില്ല..

ജാതിയും മതവുമൊക്കെ മനുഷ്യരുടെ നിർമിതിയല്ലേ…അതിനൊന്നും ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കണ്ടേ കാര്യമില്ല…. നല്ലൊരു മനസാണ് വേണ്ടത്…. അതവനുണ്ട്.. അതുമതി…

എടോ പുരോഗമനമൊക്കെ നല്ലതാണ്… പക്ഷെ സ്വന്തം മകളുടെ ജീവിതം വെച്ചു കളിക്കരുത്…. ഞാൻ പറയാനുള്ളത് പറഞ്ഞു…തന്റെ മോള്… തന്റെ ഇഷ്ടം പോലെ ചെയ്യ്… വല്ല്യമാമ നീരസതോടെ ചുമലിൽ കിടന്ന മേൽമുണ്ട് കുടഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…

അനന്തൻ തമ്പ്രാൻ ചിരിയോടെ മകളെ നോക്കി കണ്ണിറുക്കി ചിരിച്ചു…

എടാ നന്ദാ…. എണീക്കടാ ദേ തമ്പ്രാനും കുടുംബവും വന്നേക്കുന്നു….

ഞായറാഴ്ച ആയത് കൊണ്ട് സുഖമായി ഉറങ്ങുകയായിരുന്ന നന്ദനെ അമ്മ കുലുക്കി വിളിച്ചു…

നന്ദൻ ഞെട്ടി എണീച്ചു..ഇന്നലെ ഭദ്രയെ തല്ലിയ കാര്യമെങ്ങാനും അറിഞ്ഞു വന്നതാവുമോ.. നന്ദൻ വേഗം മുഖം കഴുകി… അടുക്കളയിൽ അനിയത്തിയോട് സംസാരിക്കുന്ന ഭദ്രയുടെ ശബ്ദം അവൻ കേട്ടു…നന്ദൻ വസ്ത്രം ധരിച്ചു ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു…

തമ്പ്രാനും തമ്പ്രാട്ടിയും അമ്മ കൊടുത്ത കാപ്പി കുടിക്കുകയാണ്…. നന്ദനെ കണ്ടപ്പോൾ അനന്തൻ ചിരിച്ചു…

ഇരിക്കടോ… അനന്തൻ മുൻപിൽ കിടന്ന കസേരയിലേക്ക് കൈ കാണിച്ചു…

വേണ്ട അങ്ങുന്നേ ഞാൻ ഇവിടെ നിന്നോളാം…. നന്ദന്റെ മുഖത്ത് ബഹുമാനം നിറഞ്ഞു..

സീതേ… വളച്ചു കെട്ടില്ലാതെ വന്ന കാര്യം പറയുകയാണ്..എന്റെ മകൾക്ക് സീതയുടെ മകനെ വരനായി ആലോചിക്കാനാണ് ഞങ്ങൾ വന്നത്…. അനന്തൻ തമ്പ്രാൻ നന്ദന്റെ അമ്മയെ നോക്കി…പകപ്പോടെ നന്ദനും അമ്മയും പരസ്പരം നോക്കി….

 

അങ്ങുന്നേ… അത് ശരിയാവില്ല… അവിടുത്തെ ഉപ്പും ചോറും തിന്നു വളർന്നൊരു സാധുവാണ് എന്റെ മോൻ…. അങ്ങുന്നിന്റെ മരുമകൻ ആവാനുള്ള യോഗ്യതയൊന്നും എന്റെ മോനില്ല….ഞങ്ങൾ ആണെങ്കിൽ ജാതിയിൽ താണതുമാണ്… സീത വിറയലോടെ പറഞ്ഞു..

ജാതിയോ…. എന്ത് ജാതി…. ഈ ലോകത്ത് രണ്ടേ രണ്ടു ജാതിയെയുള്ളു സീതേ… ഒന്ന് ആണ് മറ്റൊന്ന് പെണ്ണ്….. പിന്നെ നന്ദന് പഠിപ്പും ജോലിയും തന്റേടവും ഉണ്ട്… ഒരു പെണ്ണിനെ പോറ്റാൻ അത് മതി യോഗ്യതയായിട്ടു…. ഇവൻ രാമന്റെ മകനാണ്… വഴി പിഴച്ചു പോവില്ലെന്നറിയാം….

എന്താ നന്ദാ….. നിനക്ക് ഇഷ്ടമല്ലേ ഭദ്രയെ…. തമ്പ്രാൻ നന്ദനെ നോക്കി….

നന്ദന്റെ കണ്ണുകൾ ഒരുനിമിഷം ഭദ്രയുടെ മുഖത്ത് തറഞ്ഞു നിന്നു… ആ കണ്ണുകൾ തന്നോട് കെഞ്ചുംപോലെ അവന് തോന്നി… അവൾക്ക് ആ പഴയ പട്ടുപാവാടകാരിയുടെ നിഷ്കളങ്കതയാണിപ്പോഴുമെന്നും അയാൾക്ക് ഒരു നിമിഷം വെറുതെ തോന്നി…..

ഇഷ്ട്ടമാണ്….” നന്ദന്റെ ചുണ്ട് ചലിച്ചു”

അത് കേട്ടതും അകത്തു നിന്ന ഭദ്രയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ കവിളിലൂടെ ഒഴുകിയിറങ്ങി…

പിന്നെയും എന്തൊക്കെയോ അവിടെ ചർച്ച ചെയ്യുന്നുണ്ടായിരുന്നു.. പക്ഷെ അതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല… അവളുടെ മനസൊരു പഞ്ഞിത്തുണ്ടു പോലെ ഒഴുകുകയായിരുന്നു… എന്നാൽ ഞങ്ങളിറങ്ങട്ടെ…. എല്ലാം പറഞ്ഞപോലെ….. തമ്പ്രാൻ നന്ദന്റെ തോളത്തു തട്ടി…

വാ മോളെ ഇറങ്ങാം… അനന്തൻ മകളെ വിളിച്ചു…. മൂവരും പോവുന്നത് നോക്കി നിന്ന ശേഷം നന്ദനും അമ്മയും അകത്തു കയറി…. തന്റെ മുറിയിലെ ജനാലയ്ക്കൽ ഒന്നും വിശ്വസിക്കാൻ കഴിയാതെ നന്ദൻ നിന്നു . പെട്ടന്നാരോ പുറകിലൂടെ അവനെ കെട്ടിപിടിച്ചു… അവൻ ഞെട്ടി തിരിഞ്ഞു…

അതവളായിരുന്നു ഭദ്ര…നീ പോയില്ലേ… നന്ദന്റെ ചുണ്ട് വിറച്ചു…പോയി…പിന്നെ ഒരു സാധനം എടുക്കാൻ മറന്നെന്നു പറഞ്ഞിങ്ങു പോന്നു…. ഭദ്രയുടെ കണ്ണിൽ കുസൃതി മിന്നി.. നന്ദൻ ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ടമർത്തി…

നന്ദേട്ടാ…..

എന്താടി…

ഒരിക്കൽ കൂടി എന്നെ കുഞ്ഞി എന്ന് വിളിക്കുമോ…. നന്ദേട്ടൻ മറന്നു പോയ സ്നേഹം ചാലിച്ച ആ പഴയ വിളി…..

നന്ദന്റെ കണ്ണ് നിറഞ്ഞു….അയാൾ ഭദ്രയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു .. കുഞ്ഞി… അവളുടെ ചെവിക്ക് താഴെ ചുണ്ടമർത്തി അയാൾ വിളിച്ചു..

  1. ആ വിളിയിൽ അവളുടെ മേലാകെ കുളിര് കോരി…. ഉള്ളിൽ അലയടിച്ചു പൊന്തിയ സന്തോഷത്താൽ…. നിറഞ്ഞ പ്രണയത്താൽ…….അവന്റെ മാത്രം ഭദ്ര നന്ദന്റെ മാറിൽ ചാരി കണ്ണടച്ചു….

ശുഭം…..

Updated: April 20, 2021 — 3:26 pm

33 Comments

  1. ?

  2. അപ്പൂട്ടാ,
    വ്യത്യസ്തമായ പ്രമേയം ഒന്നും അല്ലാഞ്ഞിട്ടു കൂടി തന്റെ എഴുത്തിന്റെ ശൈലിയിൽ ഗംഭീരമായി,
    ശുഭപര്യയായി കഥ അവസാനിപ്പിച്ചല്ലോ, നന്നായി…ആശംസകൾ…

    1. അപ്പൂട്ടൻ❤️❤️

      Thank u

  3. അപ്പൂട്ട അടിപൊളി

    1. അപ്പൂട്ടൻ❤️❤️

      ❤️

  4. ❤️❤️❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  5. നിധീഷ്

    ❤❤❤

    1. അപ്പൂട്ടൻ❤️❤️

      ❤️

  6. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

    1. Nannayitund bro

    2. അപ്പൂട്ടൻ❤️❤️

      ❤️

  7. കൊള്ളാം bro വീണ്ടും അടുത്ത കഥാ എഴുത്തു

    1. അപ്പൂട്ടൻ❤️❤️

      Thanks ❤️. പുതിയ കഥ വരുന്നുണ്ട്.

  8. വായിച്ചു തീർന്നതറിഞ്ഞില്ല സൂപ്പർ….❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

  9. ഈ ടൈപ്പ് പേരൊക്കെ ഇവർകൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ…

    കൊറേ ക്ലീഷേ പേരുകളൂം ക്ളീഷേ തീമുകളും…
    ?

    1. Bro broo..,ethu vayikan brooyudey aragillum paranjo vayikan evidey kadha edunathu just for rasathina anuu …athill kuravukal undakam …ellanu paryunilla ……vayanakarku eshittam undagill vayichal mathii……..

      ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ shzmikanda…..

      1. sheri rayave

        okke ningal paranja pole.

        1. Ooo ayiikoottey…

    2. ഏയ് ആ ജന്മി തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാതെ പ്രതികാരം അത് ഇത് എന്ന് പറഞ്ഞു നടന്നാൽ ക്ലീഷേ തീം ആയി എന്നത് ഞാൻ സമ്മതിച്ചേനെ ഇവിടെ അങ്ങനെ അല്ലല്ലോ
      പിന്നെ പേര് ഒരു പേരിനും copyright ഇല്ലല്ലോ ആര്‍ക്കും ഉപയോഗിക്കാം കഥാകൃത്തിന്റെ സ്വാതന്ത്ര്യം

      1. വ്യക്തിപരമായ അഭിപ്രായം

    3. അപ്പൂട്ടൻ❤️❤️

      Bro . എനിക്ക് തോന്നുന്ന ആശയങ്ങൾ ആണ് ഞാൻ കഥ ആക്കി എഴുതുന്നത്.അത് വേണമെങ്കിൽ വായിക്കുക.കുറ്റം പറയുന്നത് മോശം ആണ്

  10. ❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  11. ഏക - ദന്തി

    നന്നായിരുന്നു അപ്പൂട്ടാ.. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതൂ.

    1. അപ്പൂട്ടൻ❤️❤️

      Ok

  12. ????????????? [???????_????????]

    വൈകി ചെ

    1. അപ്പൂട്ടൻ❤️❤️

      ?❤️

  13. ജിമ്പ്രൂട്ടൻ

    നല്ല ഫീലുള്ള കഥ…… മടുപ്പ് തോന്നാത്ത അവതരണം……????

    1. അപ്പൂട്ടൻ❤️❤️

      Thanks

Comments are closed.