ഭദ്രനന്ദാ [അപ്പൂട്ടൻ] 199

സാധാരണ ജന്മികളെ പോലെ തന്റെ തൊഴിലാളികളെ ഉപദ്രവിക്കാനോ അവരിൽ നിന്നു പിടിച്ചു പറിക്കാനോ അയാൾ നിന്നിട്ടില്ല….പണിയെടുത്താൽ ആ പണിക്ക് അർഹിക്കുന്ന കൂലി തന്നെ എല്ലാവർക്കും കൊടുക്കുമായിരുന്നു…

സംഗീതത്തോടും കലകളോടും വലിയ താല്പര്യമായിരുന്നു.. ഈ നാട്ടിൽ ആദ്യമായി ഒരു സ്കൂള് പണിയുന്നത് അദ്ദേഹമായിരുന്നു….തറവാട്ടിലെ മറ്റുള്ളവരെ പോലെ ജാതിയും മതവും നോക്കി ആരെയും അദ്ദേഹം വേർതിരിച്ചു കണ്ടിട്ടില്ല…

സമൂഹത്തിൽ നടന്ന പല അന്യായങ്ങളെയും എതിർത്തിട്ടുണ്ട്… പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി ഒരുപാട് നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്…. എല്ലാം കൊണ്ട് നാട്ടുകാരുടെ കണ്ണിലുണ്ണിയാണ് നാലപ്പാട്ടെ തമ്പ്രാൻ..

നമ്മുടെ തമ്പ്രാൻ കമ്മ്യൂണിസ്റ്റ് ആടി.. അതാണ് ഇങ്ങനെയൊക്കെ ….

ഒരിക്കൽ അച്ഛൻ അമ്മയോട് പറഞ്ഞുകേട്ടതാണ്….ആ പറഞ്ഞത് ഒന്നും മനസിലായില്ലെങ്കിലും തമ്പ്രാൻ നല്ലവനാണെന്നു മാത്രം തനിക്കറിമായിരുന്നു.. അത്കൊണ്ട് തന്നെ തന്റെ മനസിൽ തമ്പുരാന് ദൈവത്തിന്റെ സ്ഥാനമായിരുന്നു…

 

കാലം മുന്നോട്ട് പോകെ എല്ലാവരുടെയും ഭദ്രകുട്ടി, തന്റെ കുഞ്ഞി, വയസറിയിച്ചു… അതുകൊണ്ടാണോ എന്നറിയില്ല അവൾ പിന്നെ തനിക്ക് ഒപ്പം കളിക്കാനോ കുളത്തിൽ നീന്താനോ വന്നില്ല…. പകരം കാണുമ്പോൾ നാണത്തോടെ ഒരു പുഞ്ചിരി സമ്മാനിക്കും….തിരിച്ചു താനും…

തുള്ളിക്ക് കുടം കണക്കെ പെയ്യുന്ന ഒരു നശിച്ച വർഷകാലത്താണ് തങ്ങളുടെ ജീവിതത്തിൽ കറുപ്പ് വീഴുന്നത്..

പാടത്തു വെള്ളം കയറിയത് നോക്കാൻ പോയ അച്ഛനെ പിന്നെ കാണുന്നത് പിറ്റേന്ന് അടുത്തുള്ള കുളത്തിൽ മരിച്ച നിലയിലാണ്…. കണ്ണൊക്കെ തുറിച്ചുന്തി കൈവെള്ള രണ്ടും ചുരുട്ടി പിടിച്ചു കടവായിലൂടെ ചോരയൊലിപ്പിച്ചു…..

പാതിരാത്രിയ്ക്ക് പാടത്തൂടെ ഇറങ്ങി നടന്നു വല്ല തെണ്ടനെയും മാടനെയും കണ്ടു പിടിച്ചു വെള്ളത്തിൽ വീണു ചത്തതാവും…ചിണുങ്ങി പെയ്യുന്ന മഴയ്ക്കിടയിലും ആരോ പറഞ്ഞത് താൻ വ്യക്തമായി കേട്ടു….

അന്ന് ചുവപ്പ്പട്ടിൽ പൊതിഞ്ഞു മുറ്റത്ത് കിടത്തിയിരുന്ന അച്ഛന്റെ ശരീരം കാണാൻ നാലപ്പാട്ട്‌ നിന്നും ആരൊക്കെയോ വന്നിരുന്നു….കരഞ്ഞു തളർന്നിരുന്ന തന്റെ തോളത്ത് ബലമുള്ളൊരു കയ്യമർന്നു…

തല തിരിച്ചു നോക്കവേ ഒന്ന് ഞെട്ടി…. നാലപ്പാട്ടെ തമ്പ്രാൻ….

തന്നെയും ചേർത്ത് പിടിച്ചു ആൾത്തിരക്കിൽ നിന്നും മാറി നിന്നു അദ്ദേഹം സ്നേഹത്തോടെ നെറുകയിൽ തലോടി….

നന്നായി പഠിക്കണം നീ….നിനക്ക് അമ്മയുംഅനിയത്തിയും അവർക്ക് നീയുമേയുള്ളു ഇനി…രാമന്റെ വേർപാട് അതെനിക്ക് വല്ലാത്തൊരു വേദന തന്നെയാണ്….നല്ലവനായിരുന്നു നിന്റെ അച്ഛൻ… പക്ഷെ…അദ്ദേഹം ഒന്ന് നിർത്തി….

പഠിച്ചു നല്ല നിലയിലെത്തട്ടെ…. തന്റെ തലയിൽ കയ്യ് വെച്ചൊന്നു അനുഗ്രഹിച്ചിട്ട് കണ്ണ് തുടച്ചു കൊണ്ട് തമ്പ്രാൻ അകന്നുപോയി…

പിന്നീടങ്ങോട്ട് ജീവിതത്തിൽ തോറ്റു പോവാതിരിക്കാനുള്ള നെട്ടോട്ടമായിരുന്നു…..നല്ല വണ്ണം പഠിച്ചു പഠിച്ച ക്ലാസ്സിലൊക്കെയും ഒന്നാമനായി.. നാലപ്പാട്ട്കാരുടെ സ്കൂളിൽ തന്നെ മാഷായി ജോലിക്ക് കയറുകയും ചെയ്തു….

ഭദ്ര പ്രീഡിഗ്രി പാസ്സായപ്പോൾ നാലപ്പാട്ട് എല്ലാവർക്കും പായസം വിളമ്പി…. പായസവും കുടിച്ചു ആരും കാണാതെ അവൾക്കുള്ള സമ്മാനമായി താൻ വാങ്ങിയ വെള്ളികൊലുസ് നീട്ടുമ്പോൾ അവൾ കണ്ണീരോടെ തന്നെ വാരിപുണർന്നു…

താനൊന്നു ഞെട്ടി… പകപ്പോടെ അവളെ ദേഹത്ത് നിന്നു അടർത്തി മാറ്റി….

കുഞ്ഞി എന്താ ഈ കാണിക്കണേ… വിറച്ചു കൊണ്ട് താൻ ചുറ്റും നോക്കി…എനിക്ക് നന്ദേട്ടനെ ഇഷ്ട്ടാണ്…. നന്ദേട്ടനോട് പ്രേമമാണ്…. നന്ദേട്ടനില്ലാതെ ജീവിക്കാൻ കഴിയില്ല…. തേങ്ങി കരഞ്ഞു കൊണ്ട് അവൾ വീണ്ടും തന്നെ വാരി പുണർന്നു…

പേടിയോടെ താനവളെ പിടിച്ചു മാറ്റി….

പാടില്ല കുട്ടി… ഇതൊന്നും ശരിയല്ല…. അത്രേ പറഞ്ഞുള്ളു… തലയ്ക്കകത്തു ഇരുട്ട് കേറും പോലെ…..

Updated: April 20, 2021 — 3:26 pm

33 Comments

  1. ?

  2. അപ്പൂട്ടാ,
    വ്യത്യസ്തമായ പ്രമേയം ഒന്നും അല്ലാഞ്ഞിട്ടു കൂടി തന്റെ എഴുത്തിന്റെ ശൈലിയിൽ ഗംഭീരമായി,
    ശുഭപര്യയായി കഥ അവസാനിപ്പിച്ചല്ലോ, നന്നായി…ആശംസകൾ…

    1. അപ്പൂട്ടൻ❤️❤️

      Thank u

  3. അപ്പൂട്ട അടിപൊളി

    1. അപ്പൂട്ടൻ❤️❤️

      ❤️

  4. ❤️❤️❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  5. നിധീഷ്

    ❤❤❤

    1. അപ്പൂട്ടൻ❤️❤️

      ❤️

  6. തൃശ്ശൂർക്കാരൻ ?

    ❣️❣️❣️❣️❣️❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

    1. Nannayitund bro

    2. അപ്പൂട്ടൻ❤️❤️

      ❤️

  7. കൊള്ളാം bro വീണ്ടും അടുത്ത കഥാ എഴുത്തു

    1. അപ്പൂട്ടൻ❤️❤️

      Thanks ❤️. പുതിയ കഥ വരുന്നുണ്ട്.

  8. വായിച്ചു തീർന്നതറിഞ്ഞില്ല സൂപ്പർ….❣️❣️❣️❣️

    1. അപ്പൂട്ടൻ❤️❤️

      ❤️

  9. ഈ ടൈപ്പ് പേരൊക്കെ ഇവർകൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ…

    കൊറേ ക്ലീഷേ പേരുകളൂം ക്ളീഷേ തീമുകളും…
    ?

    1. Bro broo..,ethu vayikan brooyudey aragillum paranjo vayikan evidey kadha edunathu just for rasathina anuu …athill kuravukal undakam …ellanu paryunilla ……vayanakarku eshittam undagill vayichal mathii……..

      ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ shzmikanda…..

      1. sheri rayave

        okke ningal paranja pole.

        1. Ooo ayiikoottey…

    2. ഏയ് ആ ജന്മി തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാതെ പ്രതികാരം അത് ഇത് എന്ന് പറഞ്ഞു നടന്നാൽ ക്ലീഷേ തീം ആയി എന്നത് ഞാൻ സമ്മതിച്ചേനെ ഇവിടെ അങ്ങനെ അല്ലല്ലോ
      പിന്നെ പേര് ഒരു പേരിനും copyright ഇല്ലല്ലോ ആര്‍ക്കും ഉപയോഗിക്കാം കഥാകൃത്തിന്റെ സ്വാതന്ത്ര്യം

      1. വ്യക്തിപരമായ അഭിപ്രായം

    3. അപ്പൂട്ടൻ❤️❤️

      Bro . എനിക്ക് തോന്നുന്ന ആശയങ്ങൾ ആണ് ഞാൻ കഥ ആക്കി എഴുതുന്നത്.അത് വേണമെങ്കിൽ വായിക്കുക.കുറ്റം പറയുന്നത് മോശം ആണ്

  10. ❤️❤️❤️

    1. അപ്പൂട്ടൻ❤️❤️

      ❤️

  11. ഏക - ദന്തി

    നന്നായിരുന്നു അപ്പൂട്ടാ.. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതൂ.

    1. അപ്പൂട്ടൻ❤️❤️

      Ok

  12. ????????????? [???????_????????]

    വൈകി ചെ

    1. അപ്പൂട്ടൻ❤️❤️

      ?❤️

  13. ജിമ്പ്രൂട്ടൻ

    നല്ല ഫീലുള്ള കഥ…… മടുപ്പ് തോന്നാത്ത അവതരണം……????

    1. അപ്പൂട്ടൻ❤️❤️

      Thanks

Comments are closed.