അച്ഛന് നാലപ്പാട്ടേ പറമ്പിലും അമ്മയ്ക്ക് അവിടുത്തെ അടുക്കളയിലുമായിരുന്നു ജോലി…. ഓർമ വെച്ച കാലം മുതലേ താൻ ആ വീട്ടിലെ നിത്യസന്ദർശകനായിരുന്നു…
ഒരിക്കൽ കറുത്ത അരനിക്കറുമിട്ട് തിണ്ണയിൽ അമർന്നിരുന്നു തമ്പുരാട്ടി തന്ന അവിലും പഴവും കൊതി തീരും വരെ വാരിതിന്നുമ്പോഴാണ് തമ്പുരാട്ടിയുടെ നേര്യതിന്റെ തുമ്പും ചുരുട്ടി പിടിച്ചു തമ്പ്രാട്ടിയുടെ പുറകിൽ നിന്നു തന്നെ ഒളിഞ്ഞു നോക്കുന്ന ആ പാവാടകാരിയെ ആദ്യമായി കാണുന്നത്….
ചുണ്ടിന്റെ കോണിൽ പറ്റിപിടിച്ചിരുന്ന അവിൽതരികൾ പുറം കയ്യാൽ തുടച്ചു മാറ്റി….
താനവളെ നോക്കി വെളുക്കെ ചിരിക്കവേ അവൾ കുപ്പിവള ചിതറും പോലെ പൊട്ടി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടിപോയി…
നീ കണ്ടിട്ടില്ലല്ലോ ഭദ്രയെ..ന്റെ മോളാ.. അവള് എന്റെ വീട്ടിലായിരുന്നു വളർന്നത്, അതാണ് ഇവിടെ കാണാഞ്ഞത് ഇനി ഇവിടെ കാണും…
നന്ദു വേണംട്ടോ ഭദ്രയെ നോക്കാൻ… അവൾക്ക് ഇവിടെയൊന്നും തീരെ പരിചയമില്ലല്ലോ…
മഞ്ഞ പട്ടുപാവാടയും ഇളക്കി അവൾ ഓടിപ്പോയത് നോക്കിയിരിക്കുന്ന തന്നോട് തമ്പ്രാട്ടി പറഞ്ഞു….
മ്മ് ഞാൻ നോക്കിക്കോളാം…. വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്ത ഭാവത്തിൽ തല കുലുക്കി കൊണ്ട് താൻ വീണ്ടും അവിൽ വാരി കഴിച്ചു….
അന്ന് തന്റെ പന്ത്രണ്ടാം വയസിൽ താൻ ചേർത്ത് പിടിച്ചതാണ് അവളുടെ കുഞ്ഞികൈ… തന്നെ വലിയ കാര്യമായിരുന്നു…എന്തിനും ഏതിനും താൻ വേണമായിരുന്നു…
എല്ലാവർക്കും അവൾ ഭദ്രയായിരുന്നുവെങ്കിലും തനിക്കും തന്റെ അമ്മയ്ക്കും അവൾ കുഞ്ഞി ആയിരുന്നു….
കുഞ്ഞിയെന്നു നീട്ടി വിളിക്കുമ്പോൾ കാലിലെ കൊലുസും കുലുക്കികൊണ്ട് അവൾ ഓടി വരുന്നത് കാണാൻ തന്നെയൊരു ചന്തമായിരുന്നു….
സ്കൂളിൽ പോവാനും തൊടിയിൽ കളിക്കാനും കുളത്തിൽ പരല്മീനുകൾക്കൊപ്പം നീന്തിതുടിക്കാനുമൊക്കെ താൻ തന്നെ വേണമവൾക്ക് കൂട്ട്…..താൻ സ്കൂളിൽ പോയില്ലെങ്കിൽ അവളും പോവില്ല…
ഒരു ദിവസം തന്നെ നാലപ്പാട്ട് കണ്ടില്ലെങ്കിൽ അന്നവൾക്ക് വെപ്രാളമാണ്…പിന്നെ ഓടിവരും തന്റെ വീട്ടിലേക്ക്…..
വെറുമൊരു ജോലിക്കാരിയായ തന്റെ അമ്മയുടെ കയ്യിൽ നിന്നും എത്ര ചോറുരുള വാരി തിന്നവളാണെന്നറിയോ നാലപ്പാട്ടെ അനന്തൻതമ്പ്രാന്റെ മോള് ഭദ്ര….
നാലപ്പാട്ടെ അനന്തൻതമ്പ്രാനെന്നു കേട്ടാൽ എല്ലാവർക്കും ബഹുമാനമായിരുന്നു….
?
അപ്പൂട്ടാ,
വ്യത്യസ്തമായ പ്രമേയം ഒന്നും അല്ലാഞ്ഞിട്ടു കൂടി തന്റെ എഴുത്തിന്റെ ശൈലിയിൽ ഗംഭീരമായി,
ശുഭപര്യയായി കഥ അവസാനിപ്പിച്ചല്ലോ, നന്നായി…ആശംസകൾ…
Thank u
അപ്പൂട്ട അടിപൊളി
????
Nannayitund bro
കൊള്ളാം bro വീണ്ടും അടുത്ത കഥാ എഴുത്തു
Thanks . പുതിയ കഥ വരുന്നുണ്ട്.
വായിച്ചു തീർന്നതറിഞ്ഞില്ല സൂപ്പർ….
ഈ ടൈപ്പ് പേരൊക്കെ ഇവർകൊക്കെ എവിടുന്ന് കിട്ടുന്നോ എന്തോ…
കൊറേ ക്ലീഷേ പേരുകളൂം ക്ളീഷേ തീമുകളും…
?
Bro broo..,ethu vayikan brooyudey aragillum paranjo vayikan evidey kadha edunathu just for rasathina anuu …athill kuravukal undakam …ellanu paryunilla ……vayanakarku eshittam undagill vayichal mathii……..
ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ shzmikanda…..
sheri rayave
okke ningal paranja pole.
Ooo ayiikoottey…
ഏയ് ആ ജന്മി തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കാതെ പ്രതികാരം അത് ഇത് എന്ന് പറഞ്ഞു നടന്നാൽ ക്ലീഷേ തീം ആയി എന്നത് ഞാൻ സമ്മതിച്ചേനെ ഇവിടെ അങ്ങനെ അല്ലല്ലോ
പിന്നെ പേര് ഒരു പേരിനും copyright ഇല്ലല്ലോ ആര്‍ക്കും ഉപയോഗിക്കാം കഥാകൃത്തിന്റെ സ്വാതന്ത്ര്യം
വ്യക്തിപരമായ അഭിപ്രായം
Bro . എനിക്ക് തോന്നുന്ന ആശയങ്ങൾ ആണ് ഞാൻ കഥ ആക്കി എഴുതുന്നത്.അത് വേണമെങ്കിൽ വായിക്കുക.കുറ്റം പറയുന്നത് മോശം ആണ്
നന്നായിരുന്നു അപ്പൂട്ടാ.. വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതൂ.
Ok
വൈകി ചെ
?
നല്ല ഫീലുള്ള കഥ…… മടുപ്പ് തോന്നാത്ത അവതരണം……????
Thanks