ബോണസ് (ജ്വാല ) 1363

ബോണസ്

Bonus | Author : Jwala

http://imgur.com/gallery/Tt6Fn09

പ്രവാസിയായ ഒരാളെ സംബന്ധിച്ചടത്തോളം ഏറ്റവും അധികം ആഹ്ലാദവും,ഒപ്പം സങ്കടവും കൂടികലരുന്ന ആഴ്ചയാണ് മാസത്തിന്റ അവസാനം, അപ്പോളാണ് ശമ്പളം കിട്ടുക.

രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ കാന്റീനു മുന്നിലായി മലയാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു
എല്ലാവരും കാര്യമായ ചര്‍ച്ചയിലാണ്

ആകാംക്ഷയോടെ ഞാനും അവരുടെ കൂട്ടത്തില്‍ എത്തി.
കമ്പനി ബോണസ് നല്‍കുന്നു.
കമ്പനി ഓഫീസേഴ്സിന്റെ ഇടയില്‍ നിന്നു കിട്ടിയ ന്യൂസ് ആണ്.
എല്ലാവര്‍ക്കും ആഹ്ലാദവും ഒപ്പം ആശങ്കയും ആണെന്നിരിക്കെ എന്റെ സംശയം ആഗോള സാമ്പത്തിക മാന്ദ്യം, കൊറോണ ഇവയൊക്കെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ
കമ്പനി എങ്ങനെ ബോണസ് നല്‍കാനാണ്?

കമ്പനിയില്‍ ജോലിക്കു യാതൊരു കുറവും ഇല്ല എന്നതാണ് ഇതിന്റെ മറുവശം.

അപ്പൊഴാണ് ഫൈനാസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ചേട്ടനെ കണ്ടത്.
എടാ നീ അറിഞ്ഞില്ലേ ?
ബൊണസ് നല്‍കുന്നുണ്ട് ,ഇപ്പോൾ കമ്പനിക്ക് വലിയൊരു തുക ഗവൺമെന്റിൽ നിന്ന് ധനസഹായം കിട്ടിയിട്ടുണ്ട്,
അതിൽ ഒരോഹരി തൊഴിലാളികൾക്ക് നൽകണമത്രേ…

നിന്റെ പേരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് .
ഈ വാക്ക് മനസ്സിനു വല്ലാത്ത കുളിര്‍മയേകി.

പിന്നീടത്തെ സംശയം എങ്ങനെയാണ് ബോണസ് നല്‍കുക.
അതിനും ഉത്തരം ഉണ്ടായി ശമ്പളത്തിനു ശേഷം രണ്ടുനാള്‍ കഴിഞ്ഞ് ബാങ്കിലെ എ.ടി.എം കൗണ്ടറില്‍ ഉണ്ടാകും.
ആ വാക്കുകളുടെ നിര്‍വൃതിയില്‍ ജോലി ചെയ്യാനുള്ള ശേഷി പതിന്‍ മടങ്ങു വര്‍ദ്ധിച്ചു.

ശമ്പളം കിട്ടി രണ്ടുനാള്‍ കഴിഞ്ഞ് ഉച്ചയുറക്കിന്റെ ആലസ്യത്തില്‍ സുഹൃത്തിന്റെ ഫോണ്‍ വിളിയില്‍ ഞാനുണര്‍ന്നു.

എടാ ബോണസ് ബാങ്കില്‍ വന്നിട്ടുണ്ട്,

പോയി നോക്ക്,

ഉറക്കം എവിടെ പോയി എന്നറിയില്ല ഞാനോടി ബാങ്കിലേക്ക്.

എ.ടി.എം കൗണ്ടറില്‍ പതിവിനു വിപരീതമായി ഭയങ്കര തിരക്ക്.ഞാനും ക്യൂവില്‍ സ്ഥലം പിടിച്ചു.

ഇന്നത്തെ എക്സേഞ്ച് റേറ്റിനെക്കുറിച്ചോര്‍ത്തു,
രൂപയുടെ വിനിമയന് നിരക്കു വളരെ കുറവാണ്.ശമ്പളം നേരത്തെ തന്നെ അയച്ചു
കഴിഞ്ഞിരുന്നു,

നാട്ടില്‍ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്, ബോണസ്സുകൂടെ കിട്ടിയാല്‍ രണ്ടാമത്തെ നിലയുടെ ടൈല്‍സിന്റെ പണി പൂര്‍ത്തിയാവും.

പകല്‍ കിനാവില്‍ ഞാനെന്റെ പണി തീര്‍ന്നവീട് കണ്ടു.

എന്റെ പിന്നില്‍ നിന്ന അറബി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ യാഥാര്‍ത്യത്തിലേക്കു തിരികെ വന്നത്.

എന്റെ ഊഴമായി കാര്‍ഡ് ഇട്ടു .രഹസ്യ നമ്പര്‍ അടിച്ചു,
എത്ര പൈസ ഉണ്ടെന്നറിയാന്‍ ചെക്കിങില്‍ വിരലമര്‍ത്തി.വരാന്‍ പോകുന്ന പൈസയുടെ
അക്കങ്ങളില്‍ മാത്രം മനസ് കേന്ദ്രീകരിച്ചു.

64 Comments

  1. Gulfkare pattikumpo entho oru mathiri aanu nammalil aaro pattikkapedum pole aanu…. pravasikalumayi Malayalikalk ennum ethelum tharathil nalla aathmabantham aanallo…. ☺️ nalla kadha orozhukkinang vayich theernnupoyi….??

    1. ബ്രോ,
      ഗൾഫിലുള്ളവർ മാത്രമല്ല, എല്ലാ കോർപ്പറേറ്റ് കമ്പനികളും ഇങ്ങനെയൊക്കെയാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അത് എഴുതാൻ തോന്നി എന്നു മാത്രം…
      വായനയ്ക്കും, കാന്റീനും വളരെ സന്തോഷം.. ♥️♥️♥️

  2. Entha chechi njan paraya.
    Valare nannayittund. Mattonnum parayan kittunnilla. Jeevatham pakarthi varachath pole???

    1. ബോണസ് എന്ന പേരുമായി കോർപ്പറേറ്റുകൾ ചൂഷണം ചെയ്യുന്നുണ്ട്, അതൊന്ന് പകർത്തി എന്നുമാത്രം…
      വായനയ്ക്ക് പെരുത്തിഷ്ടം ???

  3. ജ്വാല ചേച്ചി.

    പാവം ചെക്കനെ പറ്റിക്കണ്ടായിരുന്ന്
    ??????

    1. കോർപ്പറേറ്റുകൾ ഇങ്ങനെയാണ്, ഓരോ കള്ളങ്ങൾ പറഞ്ഞു നമ്മളെ ചൂഷണം ചെയ്യും.വായനയ്ക്ക് പെരുത്തിഷ്ടം ???

  4. ചേച്ചി….
    നല്ലൊരു കുഞ്ഞിക്കഥ..

    ഇന്നേവരെ ശമ്പളം കിട്ടീല്ലെങ്കിലും …ആൾക്ക് ബോണസ് പോയിട്ട് ഒരു മങ്ങാത്തൊലിയും കിട്ടിയില്ലെന്ന് കണ്ടപ്പോ ഇച്ചിരി വിഷമമായെന്നെ…

    Sed ആക്കി?

    1. ബ്രോ,
      വളരെ നന്ദി, കോർപ്പറേറ്റുകൾ ഇങ്ങനെയാണ്, ഓരോ കള്ളങ്ങൾ പറഞ്ഞു നമ്മളെ ചൂഷണം ചെയ്യും.വായനയ്ക്ക് പെരുത്തിഷ്ടം ???

  5. കുട്ടപ്പൻ

    പാവം തരാം തരാം എന്ന് പറഞ്ഞ് പറ്റിക്കണ്ടായിരുന്നു ?.

    നല്ല കഥ… എനിക്കിഷ്ടായി ??

    1. കുട്ടപ്പൻ ബ്രോ,
      വായനയ്ക്കും അഭിപ്രായത്തിനും വളരെ സന്തോഷം ???

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഹ ഹ ഹ …..
    മൊത്തത്തിൽ സോമൻ ഊളയായി???
    നല്ല കഥ ആണ് ട്ടൊ….
    അത് പ്രത്യേകം പറയേണ്ട കാര്യം ഇല്ലെന്ന് അറിയാം… എന്നാലും ഇരിക്കട്ടെ…

    എന്ന്…
    ജ്വാല ചേച്ചി ഫാൻസ് അസോസിയേഷൻ അംഗം
    Dk???

    1. ഡി. കെ,
      ഫാൻസ്‌ രൂപീകരിച്ച് അവസാനം എന്നെ പടമാക്കുമോ?
      ഇഷ്ട്ടം ♥️♥️♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?????

  7. സുജീഷ് ശിവരാമൻ

    ഇത് രണ്ടു ദിവസം ആണ് ബോണസ് എന്ന പേരിൽ നല്ല ഉർജത്തോടെ ജോലി ചെയ്തത്.. ഞങ്ങൾ ഒക്കെ ഡിസംബറിൽ ബോണസ് പേപ്പർ സൈൻ ചെയ്തു കൊടുത്തിട്ട് 4 മാസം വെയിറ്റ് ചെയ്ത് ഏപ്രിൽ ആയപ്പോൾ ഒരു കോറോണയും വന്നു ഉള്ളതും കൂടി പോയി…

    കഥ വളരെ നന്നായിട്ടുണ്ട് ജ്വാല… ഓരോ യാഥാർഥ്യങ്ങളും കഥയായി പ്രസിദ്ധീകരിച്ചതിനു ???….

    1. സുജീഷേട്ടാ,
      കോർപ്പറേറ്റുകൾ ഇങ്ങനെയാണ്, ഓരോ കള്ളങ്ങൾ പറഞ്ഞു നമ്മളെ ചൂഷണം ചെയ്യും.വായനയ്ക്ക് പെരുത്തിഷ്ടം ???

  8. ജ്വാലാമുഖി.,..,
    നല്ലെഴുത്ത്.,.,.,നല്ല കഥ.,.,.,
    എന്നാലും ആ പാവത്തിനെ പറഞ്ഞു പറ്റിച്ചല്ലോ..,
    ഒരുമാതിരി ഏപ്രിൽ ഫുൾ പരിപാടി ആയിപ്പോയി.,.,??
    കൊറോണ കാരണം എന്റെ ഒക്കെ ബോണസ് ഏത് വഴി പോയോ ആവോ.,.,ടിക്കറ്റും ലീവും വരെ കല്ലത്തായി.,.,.???
    സ്നേഹപൂർവ്വം.,.,
    ???

    1. തമ്പു അണ്ണാ,
      വരും ബോണസ് വരും, അർഹതയ്ക്ക് കുറച്ചു വൈകി ആണെങ്കിലും കിട്ടും… ഇഷ്ടം ???

      1. എത്രയോ പെരുടെ ജോലി പോയി..,,
        ശമ്പളം വെട്ടിക്കുറച്ചു.,.,
        അതൊക്കെ വച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്.,.,.,????

  9. v̸a̸m̸p̸i̸r̸e̸

    “കഥയില്ലായ്മയിൽ നിന്നൊരു കഥ”
    തന്റെ വാക്കുകൾ ഞാൻ കടമെടുത്തിരിക്കുന്നു,
    കൂടുതൽ ഒന്നും പറയുന്നില്ല, മനോഹരമായ എഴുത്ത്…❤️

    1. വാമ്പു അണ്ണാ,
      നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം… ???

    1. താങ്ക്യു ഡി ഡി ???

  10. ജ്വാലേച്ചി ♥️♥️♥️

    ഒറ്റ പേജിൽ വിസ്മയം തീർക്കാൻ നിങ്ങളും തുടങ്ങിയോ… ആരും ചിന്തിക്കാത്ത ഇടത്തുനിന്ന് ചിന്തിക്കുമ്പോഴാണ് ഒരാൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്…ഞാനൊക്കെ ബോണസ് എന്ന വാക്ക് കേട്ട കാലം മറന്നു….കഥയിലൂടെ വീണ്ടും ആ വാക്കിനെ ഓർമ്മിപ്പിച്ചു.ഒരുപാട് നന്ദി…?

    പക്ഷേ അവസാനം പറഞ്ഞ കഥ…ആ സംഭവം വേറൊരു കഥയിൽ ഞാൻ വായിച്ചിട്ടുണ്ട്…അവിടെ അതിന്റെ ശീർഷകം… തെറ്റു പറഞ്ഞതല്ല…ആകസ്മികമായി കേട്ടപ്പോൾ ആ സംഭവം ഓർത്തു. ചേച്ചിയോട് പറയണം എന്നു തോന്നി പറഞ്ഞു….രണ്ടിന്റെയും പൊരുൾ ഒന്നു തന്നെ ???

    1. കുട്ടി ബ്രോ,
      ഈ കഥ കോമൺ ആണ്, പണ്ട് ഒരു കോമഡി സ്കിറ്റിൽ വന്നതാണ്, പിന്നെ ഈ കഥ പുതിയ എഴുത്ത് ഒന്നും അല്ല വർഷങ്ങൾക്ക് മുൻപ് എഴുതിയതാണ്, ബ്ലോഗ് ഒക്കെ ഉണ്ടായിരുന്ന സമയം പിന്നെ പഴയ എന്റെ നോട്ട് ബുക്കിൽ കണ്ടു ഒന്ന് കൂടി എഡിറ്റ് ചെയ്ത് ഇവിടെ ഇട്ടതാണ്…
      വായനയ്ക്ക് പെരുത്തിഷ്ടം ???

  11. ??????????????????????

    1. ഇഷ്ടം ഋഷി ഭായ് ???

  12. അടിപൊളി.. എനിക്കൊക്കെ ബോണസ് കിട്ടിരുന്നോ ആവോ.
    എന്തായാലും കഥ നന്നായിരുന്നു. ഒരു പേജിൽ എല്ലാം പറഞ്ഞുപോയി
    സ്നേഹത്തോടെ❤️

    1. ഇന്ദൂസ്,
      ബോണസ് കിട്ടും ഉടനെ തന്നെ, സന്തോഷം വായനയ്ക്ക്… ???

  13. ഇവിടെ വരുന്നവർക്കെല്ലാം ബോണസ് കൊടുക്കുന്നുണ്ടെന്ന് കേട്ടു…??

    ജ്വാല ഇന്നിന്റെ കഥ നന്നായിട്ടുണ്ട് ????

    1. നൗഫു ഭായ്,
      ബോണസ് ചില കടകളിൽ എഴുതിയിരിക്കുന്നത് പോലെ “ഇന്ന് രൊക്കം നാളെ കടം “വരും വരാതിരിക്കില്ല…
      വായനയ്ക്ക് സന്തോഷം… ???

  14. ജ്വാല അതിമനോഹരം എനിക്കും ഇതുപോലെ പണി കിട്ടിയിട്ടുണ്ട് കമ്പനി എല്ലാ മാസവും ബോണസ് തരുമെന്ന് പറഞ്ഞു കേട്ടപ്പോൾ ഹാപ്പി ആയി ബോണസ് ഉള്ളത് കൊണ്ട് ജോലി കൂട്ടി ഒരുമാസം ബോണസ് കിട്ടി പിന്നങ്ങോട്ട് പണി മാത്രം ബോണസ് നഹി നഹി

    1. ഓപ്പോൾ ഇതൊക്കെ കോർപ്പറേറ്റുകളുടെ തന്ത്രം മാത്രം,
      ബോണസ് കിട്ടാൻ കാത്തിരിക്കാം…വായനയ്ക്ക് പെരുത്ത ഇഷ്ടം… ???

  15. BAHUBALI BOSS [Mr J]

    ?

    1. ???

  16. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

    1. ♥️♥️♥️

  17. Njan ippo vayichittu aalochikuka aayirunnu

    Bonus o ..athenthaa..??
    Athu 6 kollam munne engo kittiyathaaa.

    Valare nannayirikkunnu jwalqppi

    1. ഹർഷാപ്പി,
      വരും, അർഹിക്കുന്ന ബോണസ് കുറച്ചു കഴിഞ്ഞായാലും തേടി എത്തും… സ്നേഹപൂർവ്വം… ???

  18. കൈപ്പുഴ കുഞ്ഞാപ്പൻ

    ????

    1. ???

  19. ഇതാണ് ഇപ്പോഴത്തെ ലോകത്തിൻ്റെ അവസ്ഥ ഒരു തരത്തിൽ കോർപ്പറേറ്റ് തന്ത്രം . ഈ വരികൾ വായിച്ചപ്പോൾ ഓർമ്മയിൽ വന്നത് ഓരോ പ്രവാസികളുടെയും അവസ്ഥയാണ് . നന്നായിട്ടുണ്ട് ജ്വാല …..???

    1. സന്തോഷം വിച്ചു എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി… ???

    1. ???

  20. MRIDUL K APPUKKUTTAN

    ?????

    1. ???

  21. Ɒ?ᙢ⚈Ƞ Ҡ???‐??

    3rd

    1. ❣️❣️❣️

    1. ജ്വാല.. ഇതിൽ പറഞ്ഞിരിക്കുന്ന രാജാവിൻ്റെ കഥ മറ്റൊരു രീതിയിൽ ഞാൻ കേട്ടിട്ടുണ്ട്.. എന്താണെന്ന് ഓർമയില്ല…

      കുഞ്ഞു കഥ.. ഒരുപാട് അർത്ഥം ഉള്ള കാര്യം..

      ♥️♥️♥️♥️♥️♥️

      1. രാജാവിന്റെ കഥ പഴയ കോമഡി ആണ്, അതിൽ നിന്ന് ചെറിയ മാറ്റം വരുത്തി എഴുതിയതാണ്,
        വായനയ്ക്കും, പ്രോത്സാഹനത്തിനും പെരുത്തിഷ്ടം ???

  22. ശങ്കരഭക്തൻ

    ❤️

      1. ശങ്കരഭക്തൻ

        ഹിഹി ?

    1. ♥️♥️♥️

Comments are closed.