ബോണസ് (ജ്വാല ) 1363

ബോണസ്

Bonus | Author : Jwala

http://imgur.com/gallery/Tt6Fn09

പ്രവാസിയായ ഒരാളെ സംബന്ധിച്ചടത്തോളം ഏറ്റവും അധികം ആഹ്ലാദവും,ഒപ്പം സങ്കടവും കൂടികലരുന്ന ആഴ്ചയാണ് മാസത്തിന്റ അവസാനം, അപ്പോളാണ് ശമ്പളം കിട്ടുക.

രാവിലെ കമ്പനിയില്‍ എത്തിയപ്പോള്‍ കാന്റീനു മുന്നിലായി മലയാളികള്‍ കൂട്ടം കൂടി നില്‍ക്കുന്നു
എല്ലാവരും കാര്യമായ ചര്‍ച്ചയിലാണ്

ആകാംക്ഷയോടെ ഞാനും അവരുടെ കൂട്ടത്തില്‍ എത്തി.
കമ്പനി ബോണസ് നല്‍കുന്നു.
കമ്പനി ഓഫീസേഴ്സിന്റെ ഇടയില്‍ നിന്നു കിട്ടിയ ന്യൂസ് ആണ്.
എല്ലാവര്‍ക്കും ആഹ്ലാദവും ഒപ്പം ആശങ്കയും ആണെന്നിരിക്കെ എന്റെ സംശയം ആഗോള സാമ്പത്തിക മാന്ദ്യം, കൊറോണ ഇവയൊക്കെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുമ്പോൾ
കമ്പനി എങ്ങനെ ബോണസ് നല്‍കാനാണ്?

കമ്പനിയില്‍ ജോലിക്കു യാതൊരു കുറവും ഇല്ല എന്നതാണ് ഇതിന്റെ മറുവശം.

അപ്പൊഴാണ് ഫൈനാസ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ചെയ്യുന്ന മലയാളിയായ ഒരു ചേട്ടനെ കണ്ടത്.
എടാ നീ അറിഞ്ഞില്ലേ ?
ബൊണസ് നല്‍കുന്നുണ്ട് ,ഇപ്പോൾ കമ്പനിക്ക് വലിയൊരു തുക ഗവൺമെന്റിൽ നിന്ന് ധനസഹായം കിട്ടിയിട്ടുണ്ട്,
അതിൽ ഒരോഹരി തൊഴിലാളികൾക്ക് നൽകണമത്രേ…

നിന്റെ പേരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് .
ഈ വാക്ക് മനസ്സിനു വല്ലാത്ത കുളിര്‍മയേകി.

പിന്നീടത്തെ സംശയം എങ്ങനെയാണ് ബോണസ് നല്‍കുക.
അതിനും ഉത്തരം ഉണ്ടായി ശമ്പളത്തിനു ശേഷം രണ്ടുനാള്‍ കഴിഞ്ഞ് ബാങ്കിലെ എ.ടി.എം കൗണ്ടറില്‍ ഉണ്ടാകും.
ആ വാക്കുകളുടെ നിര്‍വൃതിയില്‍ ജോലി ചെയ്യാനുള്ള ശേഷി പതിന്‍ മടങ്ങു വര്‍ദ്ധിച്ചു.

ശമ്പളം കിട്ടി രണ്ടുനാള്‍ കഴിഞ്ഞ് ഉച്ചയുറക്കിന്റെ ആലസ്യത്തില്‍ സുഹൃത്തിന്റെ ഫോണ്‍ വിളിയില്‍ ഞാനുണര്‍ന്നു.

എടാ ബോണസ് ബാങ്കില്‍ വന്നിട്ടുണ്ട്,

പോയി നോക്ക്,

ഉറക്കം എവിടെ പോയി എന്നറിയില്ല ഞാനോടി ബാങ്കിലേക്ക്.

എ.ടി.എം കൗണ്ടറില്‍ പതിവിനു വിപരീതമായി ഭയങ്കര തിരക്ക്.ഞാനും ക്യൂവില്‍ സ്ഥലം പിടിച്ചു.

ഇന്നത്തെ എക്സേഞ്ച് റേറ്റിനെക്കുറിച്ചോര്‍ത്തു,
രൂപയുടെ വിനിമയന് നിരക്കു വളരെ കുറവാണ്.ശമ്പളം നേരത്തെ തന്നെ അയച്ചു
കഴിഞ്ഞിരുന്നു,

നാട്ടില്‍ വീടുപണി നടന്നു കൊണ്ടിരിക്കുകയാണ്, ബോണസ്സുകൂടെ കിട്ടിയാല്‍ രണ്ടാമത്തെ നിലയുടെ ടൈല്‍സിന്റെ പണി പൂര്‍ത്തിയാവും.

പകല്‍ കിനാവില്‍ ഞാനെന്റെ പണി തീര്‍ന്നവീട് കണ്ടു.

എന്റെ പിന്നില്‍ നിന്ന അറബി തട്ടി വിളിച്ചപ്പോഴാണ് ഞാന്‍ യാഥാര്‍ത്യത്തിലേക്കു തിരികെ വന്നത്.

എന്റെ ഊഴമായി കാര്‍ഡ് ഇട്ടു .രഹസ്യ നമ്പര്‍ അടിച്ചു,
എത്ര പൈസ ഉണ്ടെന്നറിയാന്‍ ചെക്കിങില്‍ വിരലമര്‍ത്തി.വരാന്‍ പോകുന്ന പൈസയുടെ
അക്കങ്ങളില്‍ മാത്രം മനസ് കേന്ദ്രീകരിച്ചു.

മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരി പൊട്ടാന്‍ വെമ്പി നിന്നു.
ഒരു സെക്കന്റിന്റെ ഇടവേളയില്‍ കപ്യൂട്ടറിന്റെ സ്കീറിനില്‍ ഒരു കാർട്ടൂൺ കഥാപാത്രം വന്നു.
അകൗണ്ട്‌ സീറോ എന്ന് തെളിഞ്ഞു വരികയും, കാർട്ടൂൺ കഥാപാത്രം റ്റാ,റ്റാ കാണിച്ചു മറയുകയും ചെയ്തു.

ആ രൂപം എന്നെ കളിയാക്കുകയാണോ?

നിരാശനായി റൂമിലേക്കു മടങ്ങുമ്പോള്‍ പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കഥ എനിക്കോര്‍മ വന്നു.

ഉണ്ണിയേ,
പണ്ട്, പണ്ട് ഒരു നാട്ടില്‍ രാജാവുണ്ടായിരുന്നു, ഒരിക്കല്‍ ഒരു ഗായകന്‍ കൊട്ടാരത്തില്‍ എത്തി,
പാട്ടു പാടി എല്ലാരുടെയും പ്രശംസ പിടിച്ചു പറ്റി,
അപ്പോള്‍ രാജാവു പറഞ്ഞു,

ഒരു കിഴി ഇയാള്‍ക്കു കൊടുക്കൂ,
ആ വാക്കുകളുടെ ഉണര്‍വ്വില്‍ ഗായകന്‍ വീണ്ടും
രാഗങ്ങള്‍ മാറ്റി ,മാറ്റി പാടി.

പിന്നെയും രാജാവു പറഞ്ഞു,

ഒരു കിഴി കൂടെ കൊടുക്കൂ,

അവസാനം ഗായകന്‍ തളര്‍ന്നു.

രാജാവിനോട് വിനീതനായി ചോദിച്ചു,
മഹാരാജന്‍ ഇതു വരെ കിഴി ഇങ്ങെത്തിയില്ല.

അപ്പോള്‍ രാജാവു ചോദിച്ചു,
താങ്കള്‍ എനിക്കെന്താണ് തന്നത്?

ഞാന്‍ പാട്ടു പാടി,അങ്ങയുടെ ശ്രവണത്തിനു ഞാന്‍ ആനന്ദം പകര്‍ന്നില്ലേ?

ഞാന്‍ കിഴി കൊടുക്കൂ എന്നു പറഞ്ഞപ്പോള്‍
തനിക്കും കിട്ടിയില്ലെ ശ്രവണസുഖം ഇതാണു നിനക്കുള്ള പ്രതിഫലം.

ബോണസ് എന്ന ശ്രവണ സുഖത്തിനു പിന്നാലെ പോയ ഞാന്‍ ഇളഭ്യനായി.

?ജ്വാല ?

64 Comments

  1. ജ്വാല ചേച്ചി

    ഒറ്റ പേജിൽ ഒരുപാട് പറഞ്ഞു,.

    പല കാര്യങ്ങളിലും അമിത പ്രതീക്ഷ കൊടുക്കുന്നവർക്ക് ഇത് ഒരു പാഠം ആയി മനസ്സിൽ വെക്കാം..

    നന്നായി എഴുതി ❤

    സ്നേഹത്തോടെ
    ZAYED ❤

  2. P3 letter kittiya pole undu

    1. താങ്ക്യു സന്തോഷം ബ്രോ

  3. നഞ്ച് എന്തിന് നാനാഴി? ഒറ്റ പേജ് കൊണ്ട് സംഭവം മനാഹരമാക്കി. ജ്വാല ജീ കഥ വളരെയധികം ഇഷ്ടമായി. കഴിഞ്ഞ കഥ വായിച്ചിട്ടില്ല തിരക്കായി പോയി ഇന്ന് വായിക്കും ട്ടോ????

    1. താങ്ക്യു ഹാപ്പി… ???

  4. ജ്വാല,

    കുറച്ചു വാക്കുകൾ കൊണ്ട് വലിയൊരു കാര്യം പറഞ്ഞു…..

    ഏതെങ്കിലും കാര്യത്തിൽ കൂടുതൽ പ്രതീക്ഷ നമ്മൾ നൽകിയാൽ പ്രതീക്ഷിച്ചത് പോലെ ആ കാര്യം റെഡി ആയില്ലെങ്കിൽ നമ്മൾക്ക് നിരാശ ആയിരിക്കും ഫലം.
    (സത്യം പറഞ്ഞാ ഞാൻ പറഞ്ഞത് എനിക്ക് മനസിലായില്ലാട്ടോ…?)

    സ്നേഹംശംസകൾ ജ്വാല ????

    സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. വളരെ സന്തോഷം ബ്രോ ???

  5. ജ്വാല ചേച്ചി നല്ലരു കഥ
    വായിച്ചു കഴിഞ്ഞപ്പോൾ എനിക് തോന്നിയത് ഒന്നുംകൂടുതൽ ആശിക്കരുത് എന്നാണ്
    ഇഷ്ട്ടായി സ്നേഹത്തോടെ റിവാന ?

    1. താങ്ക്യു റിവ, സന്തോഷം ???

Comments are closed.