ബെത്ലഹേമിലെ മഞ്ഞുകാലം?? (മനൂസ്) 2561

 

ഒരൽപം ഗൗരവത്തോടെ ചോദിച്ചു..

“അമ്മച്ചി പറഞ്ഞതാ.. ജോയി ഇന്നലെ ബാംഗ്ളൂർന്ന് വന്നതല്ലേയുള്ളൂ റെസ്റ്റ് എടുത്തോട്ടെന്നു ഞാനാ പറഞ്ഞത്…”

“ആ അത് നന്നായി…എന്തൊരു നന്മയൊളി..”

കുസൃതി നിറഞ്ഞ അവന്റെ മറുപടി അവളെ ചൊടിപ്പിച്ചു.. കേറുവോടെ അവൾ മുഖം വെട്ടിച്ചു..

കുറച്ചു മുൻപുവരെ സങ്കടങ്ങളുടെ തേരിലേറിയ അവളുടെ മനസ്സിലേക്ക് എത്ര പെട്ടെന്നാണവൻ സന്തോഷം നിറച്ചത്…

അപ്പോഴാണ് അവന് അമ്മച്ചിയെ ഓർമ്മ വന്നത്.. കുറച്ചു മുൻപ് ഉണ്ടായ ദേഷ്യത്തിൽ അമ്മച്ചിയോട് അൽപ്പം കയർത്തു…

“ആ നിന്നോട് മിണ്ടാൻ വേണ്ടി ഒരാള് കുറേ ആയി കാത്തിരിക്കുവാ..”

“ആര്… അമ്മച്ചിയോ..”

“ആ മുതല് തന്നെ…ഇന്നാ സംസാരിച്ചോ.. ഇനി ഞാൻ ഇവിടെ നിന്നാ എനിക്ക് വല്ലതും കിട്ടും.. ഞാൻ പോയി വല്ലതും കഴിക്കാൻ വാങ്ങി വരാം..”

ചിരിയോടെ അവൾക് ഫോൺ നൽകിയ ശേഷം അവൻ റൂമിന് വെളിയിലേക്ക് നടന്നു…

കാന്റീനിൽ നിന്നും ഭക്ഷണവും വാങ്ങി വെളിയിലേക്ക് ഇറങ്ങുമ്പോഴാണ് ജോയൽ കാർ പാർക്കിങ് ഏരിയയിൽ ആരോടോ സംസാരിച്ചു നിൽക്കുന്ന ആൽവിനെ കാണുന്നത്… അവന്റെ ഉള്ളിലേക്ക് വീണ്ടും കോപം തികട്ടി വന്നു..

സംസാരത്തിനിടയിലെപ്പോഴോ തനിക്ക് എതിരായി നടന്ന് വരുന്ന ജോയലിനെ അവനും കണ്ടു.. ഉള്ളിലെവിടെയോ ഒരു ജാള്യത ഉടലെടുക്കും പോലെ അവന് തോന്നി… എങ്കിലും അവൻ കഷ്ടപ്പെട്ട് പുഞ്ചിരിക്കാൻ ശ്രമിച്ചു…

പക്ഷെ ജോയൽ അവന്റെ പുഞ്ചിരിച്ച മുഖത്തെ നിഷ്കരുണം അവഗണിച്ചു നടന്നകന്നു..

ആൽവിന്റെ ഉള്ളിലെവിടെയോ അതൊരു നീറ്റലുണ്ടാക്കി…

മുറിക്ക് പുറത്തേക്ക് ചിരിച്ചിറങ്ങി പോയ ജോയി പിന്നീട് വന്നത് അത്ര തെളിമയോടെ അല്ല എന്നത് ഹെലനു മനസ്സിലായി.. എങ്കിലും അവളൊന്നും മിണ്ടിയില്ല.

അവനൊന്നും മിണ്ടാതെ അവൾക്ക് ഭക്ഷണം വിളമ്പി നൽകി..അവളും. മിണ്ടാതെ അത് കഴിക്കാൻ ശ്രമിച്ചു..

×××××××××××××××××××××××××××××××××××××

ഡ്രൈവ് ചെയ്ത് പോകുന്നതിനിടയിലും ആൽവിന്റെ മനസ്സ് ചിന്തകളുടെ കാട് താണ്ടുകയായിരുന്നു…അവ ഒരിക്കലും തീരാത്തത് പോലെ…ജീവിതത്തിന്റെ ആർത്ഥമെന്ത് എന്ന് നിർവചിക്കാൻ കഴിയാത്ത അവസ്‌ഥ…

ഓർമ്മകൾ എന്നും ചുട്ടുപൊള്ളുന്ന ഇരുമ്പാണ്‌ അവന്.. എപ്പോഴും അത് മനസ്സിനെ കുത്തി നോവിക്കുകയാണ്..

വീട്ടിനുള്ളിൽ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങുമ്പോൾ ഉമ്മറത്ത് അപ്പനുണ്ടായിരുന്നു.

“നീ എങ്ങോട്ടാ ഒന്നും പറയാതെ രാവിലെ പോയത്.. ഒന്നു പറഞ്ഞിട്ട് പോണ്ടേ…”

അപ്പന്റെ ചോദ്യം കേട്ടില്ലേന്ന് നടിച്ച് കൊണ്ടവൻ വീട്ടിനുള്ളിലേക്ക് കയറി..

അകത്തു നിന്നീ കാഴ്ച്ച അമ്മച്ചി കണ്ടെങ്കിലും ഒന്നും മിണ്ടാതെ അവർ മുറിക്കകത്തേക്ക് പോയി.. ഈ വീട്ടിൽ അവർ പതിവായി കാണുന്ന കാഴ്ച്ചകളാണ് ഇവ.

ഷവറിന് കീഴെ ശരീരം നനയുമ്പോഴും ഓർമ്മകളുടെ കുത്തൊഴുക്കാണ് അവന്റെ മനസ്സിൽ.. അതവനെ ചുട്ടുപൊള്ളിച്ചു…

42 Comments

  1. പ്രമുഖ

    ഇനി പുതിയ കഥകൾ വരുമോ ?

    1. ഒരെണ്ണം എഴുത്തിലാണ്… ഈ ഹാപ്പി മൂഡ് ഈ ആഴ്ച്ച കൂടി നിന്നാൽ നമുക്ക് സെറ്റ് ആക്കി വയ്ക്കാം????…

      1. അല്ല
        അന്ന് ഒരെണ്ണ
        Upcoming ൽ കണ്ടായിരുന്നു
        പിന്നെ അത് റിമൂവ് ആക്കി .

        ലേറ്റ് ആകുന്നത് കുഴപ്പമില്ല
        കഥ വരുമല്ലോ
        ❤️

        1. ഒരു ചെറിയ സാധനം നാളെ പിടയ്ക്കും…റിമൂവ് ആക്കിയതും വരും…രണ്ടു മൂന്നെണ്ണം ഇങ്ങനെ കിടന്ന് കളിക്കുവാ ഡയറിയിൽ???…

  2. Joel ne villan aakan illa parupadi aanalloo

    1. ഇതിൽ എല്ലാരും വില്ലന്മാരും വില്ലത്തികളുമാണ് എന്റെ luka കുട്ടാ???..സ്‌നേഹം പുള്ളെ??

  3. Full വള്ളി analo കൊള്ളാം പുതിയ phone വാങ്ങി എഴുത്ത് തുടങ്ങിയോ കഥകള്‍ ഒക്കെ ഇട്ട് കാണുന്നു

    1. വള്ളിയോക്കെ മ്മക്ക് അഴിക്കാം… ആ എഴുതി തുടങ്ങി.. സ്നേഹം ലുട്ടു??

  4. എല്ലാത്തിന്റെയും കേന്ദ്രം ഹെലൻ ആണെന്ന് മനസിലാക്കുന്നു ജോയിയെ അവൾ ചതിച്ചോ….അതോ അൽവിനെയോ ….ജോയിയെ ആവാൻ ആണ് സാധ്യത…. അവളുടെ പെരുമാറ്റം ഒക്കെ….. ഹോ…. ഇതുപോലെ കഥ വായിച്ചാൽ പിന്നേ മനസിന് പോവൂല….. ആകെ ഒരു ബുദ്ധിമുട്ട് ആണ്….. ചതി…എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്….

    ബാക്കി വേഗം താ… ആ ടെൻഷൻ ഒന്ന് പോയി കിട്ടു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. കുറച്ചും കൂടെ യാഥാസ്ഥിതികമായ ചിന്തയിലൂടെ ഉരുത്തിരിഞ്ഞ കഥയാണ് അങ്ങനെയാകുമ്പോൾ അതിന്റെതായ പച്ചയായ സ്വഭാവം കാണും.. ബാക്കി വരും ഭാഗങ്ങളിൽ അറിയാം സിദ്ധുവേ???

  5. മനൂസ്,
    എന്താ പറയുക, നിന്റെ എഴുത്തിന്റെ ശൈലിയും, പുതുമകൾ കൊണ്ടു വരാൻ ശ്രമിക്കുന്ന പ്രമേയവും കഥയ്ക്ക് നല്ലൊരു മുതൽക്കൂട്ടാണ്,
    പ്രണയത്തിന്റെയും, പ്രതികാരത്തിന്റെയും തീക്ഷണത വരും ഭാഗങ്ങളിൽ കാണുമെന്നു പ്രതീക്ഷിക്കുന്നു,
    അധികം വൈകാതെ തുടർഭാഗം കാണുമെന്നു കരുതുന്നു…
    സ്നേഹപൂർവ്വം…

    1. അന്റെ കമന്റ് കണ്ടില്ലല്ലോ കണ്ടില്ലല്ലൊന്നു നോക്കി ഇരിക്കുവായിരുന്നു… പ്രമേയം പുതുമായുള്ളതാക്കാൻ ഇനിയും ശ്രമം തുടരും.. കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം കരളേ???

  6. അടിപൊളി തുടക്കം

    1. പെരുത്തിഷ്ടം പുള്ളെ???

  7. Something new and interesting ?
    Waiting for the 2nd part

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സന്തോഷ്???

  8. അടിപൊളി ???

    1. ജ്ജ് വന്നോടാ പുള്ളെ… ഇഷ്ടം മുത്തേ??

  9. മനോഹരം… നല്ല ശൈലിയാണ്..കുറേ സസ്പെൻസ് പ്രതീക്ഷിക്കാമെന്നു തോന്നുന്നു… അടുത്ത ഭാഗത്തിന് വെയിറ്റിങ്…❤️❤️❤️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം… ഒരുപാട് ഇല്ലെങ്കിലും അത്യാവശ്യം സസ്പെൻസ് ഉണ്ടാവും..??

  10. ?MR_Aᴢʀᴀᴇʟ?

    ???

    1. ???

  11. Bro,
    thudakkam manoharam.
    waiting for next part.

    1. ഇനിയുള്ള ഭാഗളും മനോഹരമാക്കാനുള്ള ശ്രമത്തിലാണ് ഭായ്.. നമുക്ക് സെറ്റ് ആക്കാം… കൂടെയുണ്ടാകുമല്ലോ.. പെരുത്തിഷ്ടം???

  12. വിശ്വനാഥ്

    തുടരണം ????????????????????????????????????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????

      1. ???

    2. തീർച്ചയായും ഇത് പൂർത്തിയാക്കും സഹോ… സ്നേഹം പുള്ളെ???

  13. ഇത്തിരി പൂവ്‌

    ഒറ്റ അപേക്ഷയെ ഉള്ളു പൂർത്തിയാക്കണം ????????♥️?♥️♥️♥️♥️♥️?

    1. പൂവേ അന്റെ അഭ്യർത്ഥന മ്മള് ഇടം വലം നോക്കാതെ അനുസരിച്ചിരിക്കും.. എന്നോടാ കളി… സ്നേഹം പുള്ളെ???

  14. ആദിത്യൻ

    അടിപൊളി… നല്ല ആകാംക്ഷ തോന്നുന്നുണ്ട് വായിക്കുമ്പോൾ. ബാക്കിക് വെയിറ്റിങ്ങ് ..

    1. ഇതേ ആകാംഷ ഇനിയും നിലനിർത്താൻ ശ്രമിക്കാം.. കൂടെയുണ്ടാകുമല്ലോ… ഇഷ്ടം?

  15. പ്രണയമാണോ.. പ്രതികാരം ആണോ.. കഥ.?. തുടർന്ന് ഉള്ള ഭാഗങ്ങളിൽ പ്രതീക്ഷിക്കുന്നു.. ❤❤????

    എന്തായാലും തുടക്കം അടിപൊളി ??

    1. എന്താകുമെന്നു എനിക്ക് തന്നെ അറിയില്ല ചേട്ടാ… മ്മക്ക് നോക്കാം എവിടെയെങ്കിലും കൊണ്ട് ചെന്ന് അടുപ്പിക്കാൻ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം???

  16. പുള്ളെ ?✨

    1. പുള്ളെ… എന്തെല്ലാ…

  17. അടിപൊളി ആയിട്ടുണ്ട് ❤

    1. പെരുത്തിഷ്ടം അരുൺ??

    1. ???

Comments are closed.