പ്രിയ നിമിഷങ്ങൾ [Got] 76

കാറിൽ ഇരുന്നു കൊണ്ട് ചുറ്റുമുള്ളതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു യൂറോപ്പിന്റ ഐക്കണിക്ക് ആയ കെട്ടിടങ്ങളും വീടുകളിലൂടെ യുംഞാൻ കണ്ണോടിച്ചു അപ്പോഴാണ് പരിസരം മറന്നു ചുണ്ടോടു ചുണ്ട് ചേർത്ത് പ്രണയിക്കുന്ന പ്രണയ ജോഡികളെയും തന്റ കാമുകനെ പ്രതീക്ഷിച്ചിരിക്കുന്ന പ്രണയിനികളെയും കണ്ടത് നമ്മുടെ നാട്ടിൽ ആർന്നു എങ്കിൽ സദാചാരം എന്ന് പറഞ്ഞു ഇരുന്നേന
പെട്ടെന്നാണ് ഇതിനെല്ലാം സഡൻ ബ്രേക്ക് ഇട്ടു കൊണ്ട് സാറായുടെ ചോദ്യയം വന്നത് പാരീസ് കണ്ടു കണ്ണ് തള്ളി ഇരിക്കണലോ മോനെ എന്ന് ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കു അതെ എന്ന് മറുപടി കൊടുത്തു…

ഒരു പക്ഷെ അവൾ പറഞ്ഞത് ശെരി ആണ്…ഈ നഗരത്തിന്റെ ഭംഗി ആരെയും ഒന്ന് മത്ത് പിടിപ്പിക്കും..നല്ല വേഗത്തിൽ തന്നെ സാറ കാർ ഓടിച്ചു അങ്ങനെ ആർക് ഡീ ട്രീയോഫ് ഉം കടന്ന് വണ്ടി മുമ്പോട്ട് കുതിച്ചു…ഇടക്ക് അവർ എന്റെ വീട്ടുകാരയും കുറിച്ച് ചോദിച്ചു, അതിനു എല്ലാം ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ ഉത്തരം നൽകി അപ്പോഴേക്കും വണ്ടി പാലസ് ഡി ല മരിയ സ്ട്രീസിൽ 27 ആം നമ്പർ അപ്പാർട്ട്മെന്റിന്നിന് മുമ്പിൽ എത്തിയിരുന്നു… ഞാൻ കാറിൽ നിന്നും എന്റെ ബാഗും എടുത്തു ഇറങ്ങി കൂടെ ചേട്ടനും ഇറങ്ങി ഇതുവരെ ചെയ്തു തന്ന ഉപകാരത്തിന് എല്ലാം ഞാൻ ചിരിച്ചു കൊണ്ട് ഒരു നന്ദി പറഞ്ഞു…..

കൂടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന സാറായും നോക്കി ചിരിച്ചു…അപ്പോഴാണ് ഇത്ര നേരം കൂളിംഗ് ഗ്ലാസ്‌ വച്ചവൾ അത് ഊരി മാറ്റിയത് എന്റെ നോട്ടം അവളുടെ ഇളം നീല നിറത്തിൽ ഉള്ള ആരെയും വശീകരിക്കാൻ കഴിവുള്ള അവളുടെ കണ്ണുകളിലേക്കു നോക്കിയത്…എന്റെ ഇൻസ്റ്റാഗ്രാം ഐഡി ചോദിച്ചു എങ്കിലും എല്ലാത്തിൽ നിന്നും ഉള്ള ഒരു ഒളിച്ചോട്ടം ആയതു കൊണ്ട് എല്ലാ സോഷ്യൽ മീഡിയ അക്കൗണ്സ്റ്റും കളഞ്ഞു ശേഷമാണ് ഞാൻ നാട്ടിൽ നിന്നും വന്നത്..

അവളോട്‌ ഇല്ല എന്ന് പറഞ്ഞട്ടും അവൾ അത് വിശ്വസിച്ചില്ല..അപ്പോഴേക്കും വിൽ‌സൺ ചേട്ടൻ എന്റെ ഫോൺ എടുത്തു ചേട്ടന്റ നമ്പർ സേവ് ചെയ്തത് എന്ത് ആവിശ്യം ഉണ്ടങ്കിലും ഒന്നും വിളിച്ചാമതി എന്ന് പറഞ്ഞു…എന്നോട് ബൈ പറഞ്ഞു എനിക്ക് ഒരു പുഞ്ചിരി സമാനിച്ചുകൊണ്ട് അവർ യാത്രയായി.. അറിയില്ല, ഇന്നലെ ഫ്ലൈറ്റിൽ ഇരുന്നപ്പോൾ മാത്രം പരിചയപ്പെട്ട ചേട്ടൻ ഒരു ആത്മാർത്ഥ സുഹൃത്തിനെ പോലെ എന്നെ ഇത്രയും നേരം സഹായിച്ചു എന്ന് എനിക്ക് തോന്നി പോയി ഒരു പക്ഷെ മലയാളി ആയതു കൊണ്ട് ആകാം….

അവർ പോയതിനു ശേഷം ഞാൻ നേരെ അപ്പാർട്ട്മെന്റ് ഒന്നു നോക്കി…യൂറോപ്യൻ കൊളോണിയൽ ശൈലിയിൽ പണിത അതിമനോഹരമായ ഒരു മൂന്നു നില കെട്ടിടം… ഞാൻ ചുറ്റും കണ്ണോടിച്ചു…അടുത്തുള്ള എല്ലാ കെട്ടിടങ്ങളും ഒരുപോല ആണ് എന്ന് തോന്നി പോയി…ആകെ വീട്ടു നമ്പർ മാത്രം ആണ് ഒരു വ്യത്യസ്ത ഉള്ളത്… റോഡിന്റെ ഇരു വശത്തും ഇല പൊഴിച്ചു ഡിസംബറിന്റ അതി ശൈത്യത്തെ വരവേറ്റു നിൽക്കുന്ന ഒക് മരങ്ങൾ എല്ലാം വീടുകളുടെയും മുൻപിൽ ക്രിസ്തുമസിനെ വരവേറ്റു നിൽക്കുന്ന ക്രിസ്തുമസ് ട്രീകളും കണ്ടു…..

ശേഷം അപ്പാർട്മെന്റിന്റ കാളിങ് ബെൽ അടിച്ചു ഒരു 60 ന് മുകളിൽ പ്രായം വരുന്ന ഒരു ഫ്രഞ്ച് വൃദ്ധ ആണ് ഡോർ തുറന്നു വന്നത്… മാഡലിൻ എന്ന് ആണ് അവരുടെ പേര്.. അവരോട് സംസാരിച്ചതിന് ശേഷം അവർ എനിക്ക് മുകളിലക്കു ഉള്ള സ്റ്റേയർ കാണിച്ചു തന്നു…അതിലൂടെ മുകളിലക്കു കയറി രണ്ടാം നിലയിൽ എത്തി…

ഡോർ തുറന്ന് അകത്തേക്കു കയറി അവിടെ എന്നെ കാത്തു എന്നെ പോലെ ഒരു ചെറുക്കൻ ഇരിക്കുന്നുണ്ടായിരുന്നു….എന്നെ കണ്ടതും അടുത്തേക് വന്നു അവൻ പരിജയപ്പെട്ടു…ആൽബിൻ എന്ന് ആണ് അവന്റ പേര്….ഇവിടെ എന്നെ പോലെ തന്നെ പാരീസ് യൂണിവേഴ്‌സിറ്റിയിൽ ആണ് പഠിക്കുന്നത്….നാട്ടിൽ കോട്ടയത്ത്‌ ആണ് വീട് ഇവിടെ വന്നട്ടു 1 വർഷം കഴിഞ്ഞു… പക്ഷേ ആള് എന്നെക്കാളും ഇളയത് ആണ്, അവനു 20 വയസ് ആണ് ആയിട്ടുള്ളു.. ഞാൻ വരുന്നതും നോക്കി ഇരിക്കുകയായിരുന്നു….അവൻ എന്നിട്ട് എനിക്ക് റൂം കാണിച്ചു തന്നു…ഒരു 2 ബെഡ്ഡ്‌റൂം അപ്പാർട്മെന്റ് ആണ് കൂടെ ഒരു ചെറിയ കിച്ചനും ഒരു ചെറിയ ഹാളും ആണ് ഉള്ളത്…എനിക്ക് അത് കാണിച്ചു തന്നിട്ടു അവൻ പാർട്ട്‌ ടൈം ജോലിക്കു പോണം എന്ന് പറഞ്ഞു അവിടെ നിന്നും പോയി…
ഞാൻ നേരെ റൂമിൽ കയറി ഫ്രഷ് ആയി…ഒന്ന് കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു…എന്നെ തന്നെ ഒന്ന് നോക്കി.. നെറ്റിയിലും മുഖത്തുള്ള മുറിവുകൾ ഓരോന്നായി ഉണങ്ങി തുടങ്ങിയിരിക്കുന്നു…രണ്ടാഴ്ച കഴിഞ്ഞ് ഇവിടെയുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ പോയി കയ്യിലെ പ്ലാസ്റ്റർ വെട്ടണം..പക്ഷെ ശരീരത്തിൽ ചെറിയ ഒരു വേദന ഇണ്ട്.. വീണ്ടും പഴയ ഓർമ്മകൾ എന്നെ വേട്ടയാടി കൊണ്ട് ഇരുന്നു….അതെ കഴിഞ്ഞ കുറച്ചു നാളുകൾ ആയി എന്റ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എല്ലം ഒരു സ്വപ്നം പോലെ എന്റെ ഉള്ളിലേയ്ക് കയറി വന്നു…

യാത്ര ക്ഷീണം ഒള്ളത് കൊണ്ട് ചെറുതായി ഒന്ന് മയങ്ങി….ആരുടെയൊക്കയോ ശബ്ദം കേട്ട് ആണ്….ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് അപ്പോൾ ആൽബിനും വേറെ 2 പേരും സംസാരിച്ചു ഇരിക്കുന്നു…എന്നെ കണ്ടതും അവർ 2 പേരും വന്നു പരിചയപ്പെട്ടു…അശ്വിനും ജോണും രണ്ടു പേരും എറണാകുളംകാരാണ്… അവരും പാരീസ് യൂണിവേഴ്‌സിറ്റിയിൽ തന്നെ ആണ് പഠിക്കുന്നത് അവർ മാർക്കറ്റിംഗ് മാനേജ്മെന്റ് ആണ് പഠിക്കുന്നത്…എന്റെ അതെ വയസ് തന്നെ ആണെങ്കിലും സീനിയേഴ്സ് ആണ്…
കാരണം നാട്ടിൽ ഞാൻ ബികോം കഴിഞ്ഞു ചുമ്മാ തെണ്ടി തിരിഞ്ഞുനടന്നു….

6 Comments

  1. ?????

  2. കൈലാസനാഥൻ

    Got തുടരുക. ഒന്നു രണ്ട് ഭാഗങ്ങൾ കൂടി കഴിഞ് വിശദമായ അഭിപ്രായം രേഖപ്പെടുത്താം. ഇതിന് മുമ്പ് എഴുതിയിട്ടുണ്ടോ അതോ ആദ്യമോ ?

    1. ഡോക്ടർ വിചിത്രൻ

      Good ?

Comments are closed.