പ്രവാസിയുടെ വേലി 2 [ഡ്രാക്കുള] 51

” ഏത് പണി ..!?”ബഷീർ ഒന്നും മനസിലാവാതെ ചോദിച്ചു .
“ഇപ്പം ആ പെണ്ണുമ്പിള്ള എടുക്കുന്ന പണി തന്നെ .”
” എന്ത് …?എയർഹോസ്റ്റസ് ജോലിയൊ …?”ബഷീർ അൽഭുതത്തോടെ അവനെ നോക്കി .
“അത് തന്നെ .പക്ഷെ ഞാനാ പണി എടുക്കുമ്പോ പേര് വേറേയാ .. ..”
“എന്ത് പേര് ..?”ബഷീറിന് പിന്നെയും സംശയം .
“സപ്ലയർ പണി..!! ഞാൻ കുറച്ച് കാലം കോഴിക്കോട് റഹ്മത്ത് ഹോട്ടലിലുണ്ടായിരുന്നു .ഇത് തന്നെയാണ് പണി ചായ കൊടുക്കൽ …”അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു .
ഇത് കേട്ട് ബഷീർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ച് പോയ് ..
” ഇക്കാൻ്റെ വീട്ടിൽ ആരൊക്കെയുണ്ട് ..?”
സുധീഷിൻ്റെ ആ ചോദ്യത്തിന് മറുപടിയായ് ബഷീറിൻ്റെ കണ്ണിൽ നിന്നും തിളച്ച് പൊങ്ങുന്ന നീരുറവകളാണ് സുധീഷ് കണ്ടത് ……!!!

(തുടരും) .