പ്രതീക്ഷ [Rahul RK] 119

ആ സമയത്താണ് ലീല അങ്ങോട്ട് കയറി വന്നത്…

 

“എന്താ എഴുതുന്നത്..??”

 

“കത്താ ചേച്ചി… ഇപ്പൊൾ ഫ്രീ അല്ലേ അപ്പോ എഴുതാം എന്ന് വച്ചു.. വിഷ്ണുവിൻ്റെ ഫോട്ടോ അയക്കുന്ന കാര്യം ഒന്ന് ഓർമ്മിപ്പിക്കുകയും വേണം..”

 

“മോനെ കാണാൻ അത്രക്ക് ദൃതി ആയോ..??”

 

“എല്ലാം അറിയുന്ന ചേച്ചി തന്നെ ഇങ്ങനെ ചോദിക്കണം..”

 

“ഹും.. എന്നാല് ഇനി നീ കത്തൊന്നും എഴുതി ബുദ്ധിമുട്ടേണ്ട.. ഫോട്ടോ ഒക്കെ കഴിഞ്ഞ ആഴ്ച തന്നെ വന്നു.. ആ ബിന്ദു ശരിക്കും നോക്കാതത് കൊണ്ടാണ്.. അതാ ലെറ്റർ ബോക്സിൽ തന്നെ ഉണ്ടായിരുന്നു…”

 

“ആണോ ചേച്ചി.. എന്നിട്ടെവിടെ..??”

 

“ദാ.. തുറന്ന് നോക്ക്…”

 

ലീല നീട്ടിയ കവർ രേണു ഇരു കയ്യും നീട്ടി വാങ്ങിച്ചു…

 

കവർ തുറക്കുമ്പോൾ അവളുടെ കൈകൾ വിറക്കുകയും ഹൃദയം മിടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു…

 

ഏറെ പ്രതീക്ഷയോടെ അവള് കവർ തുറന്ന് നോക്കി…

 

സുന്ദരനായ ഒരു യുവാവിൻ്റെ പടം… പൊടി മീശയും ഇളം റോസ് നിറത്തിൽ ഉള്ള ചുണ്ടുകളും നീണ്ട തല മുടിയും മനോഹരമായ പുഞ്ചിരിയും ഉള്ള ഒരു സുന്ദരൻ…

 

അവൻ്റെ കണ്ണുകളിൽ നിറയെ കുസൃതി ആയിരുന്നു…

താൻ നൊന്ത് പ്രസവിച്ച തൻ്റെ പ്രിയ്യപ്പെട്ട മകൻ… വർഷങ്ങളോളം താൻ ഒരു സ്ത്രീ ആണെന്ന് പോലും മറന്ന് ജീവിക്കേണ്ടി വന്നത് ഈ മകന് വേണ്ടി ആണ്…

12 Comments

  1. ♥️♥️♥️♥️♥️

  2. നന്നായിട്ടുണ്ട്… പെട്ടെന്ന് കഴിഞ്ഞ പോലെ???

  3. ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, വർഷങ്ങൾ കുറച്ചായി,
    നന്നായി…

  4. God bless everyone ❤️

  5. ❤❤❤

  6. അദ്വൈത്

    ❤️?❤️

  7. ❤️❤️❤️

Comments are closed.