അശോകേട്ടൻ മറന്ന് പോയതാവും.. ഒന്നര വയസ്സിൽ വിട്ട് പിരിഞ്ഞ വിഷ്ണുവിൻ്റെ മുഖം മാത്രമേ ഇപ്പോഴും മനസ്സിൽ ഒള്ളു… എൻ്റെ മോൻ ഇപ്പൊ ഒരു സുന്ദരൻ ആയിട്ടുണ്ടാവും അല്ലേ ലീല ചേച്ചി… നല്ല മീശയും താടിയും ഉറച്ച ശരീരവും ഒക്കെ ആയി ഒരു ഒത്ത യുവാവായി മാറിയിട്ടുണ്ടാവും അല്ലേ…”
“ഉണ്ടാവും.. വിഷ്ണു പഠിക്കാൻ ഒക്കെ മിടുക്കൻ ആണെന്നല്ലെ നീ പറഞ്ഞിട്ടുള്ളത്…”
“അതെ.. പഠിക്കാൻ മിടുക്കനാണ്.. ഡാൻസിലും പാട്ടിലും ഒക്കെ ഒന്നാമതാണ്… എല്ലാം അശോകേട്ടൻ കത്തിൽ പറയാറുണ്ട്…”
“ഹും.. മറ്റൊന്നിനും സാധിച്ചില്ലെങ്കിലും നിനക്ക് അവനെ ഓർത്ത് അഭിമാനിക്കാലോ.. അവന് വേണ്ടി പ്രാർഥിക്കാലോ…”
“അതെ ചേച്ചി.. ഈ ജന്മം എനിക്ക് അതിനു മാത്രമല്ലേ പറ്റൂ…”
“ഹും.. അത് വിട്.. കഴിഞ്ഞ ആഴ്ച നമ്മൾ ഒരു ഡാൻസ് സഭയിൽ പോയത് ഓർമയില്ലേ നിനക്ക്…??”
“ആ മന്ദിർന് അടുത്തുള്ള വീട്ടിൽ അല്ലേ…??”
“അതെ.. അവിടുത്തെ സേട്ടുവിന് നമ്മുടെ ഡാൻസ് ഒക്കെ വളരെ ഇഷ്ടപ്പെട്ടു എന്നാണ് കേട്ടത്… പ്രത്യേകിച്ച് സോനയുടെ…”
“ഹൊ…”
“അയാള് അവൾക്ക് വേണ്ടി എന്തൊക്കെയോ വസ്ത്രങ്ങളും ആഭരണങ്ങളും ഒക്കെ കൊടുത്ത് വിട്ടിട്ടുണ്ട്.. നാളെ അവളെ ഒന്ന് കാണാൻ ഇങ്ങോട്ട് വരുന്നുണ്ട്…”
“പാവം ആണല്ലേ ആ സോനയുടെ കാര്യം…”
“അതെ… ജന്മിയുടെ കടം തീർക്കാൻ സ്വന്തം അച്ഛനും അമ്മയും കൊണ്ട് തള്ളിയതാണ് ഇവിടെ ആ പാവത്തിനെ… പിന്നീട് ഒരു മടങ്ങി പോക്ക് ഉണ്ടായിട്ടില്ല…”
“ഓരോരുത്തർക്കും ഓരോരോ കഥകൾ…”
♥️♥️♥️♥️♥️
നന്നായിട്ടുണ്ട്… പെട്ടെന്ന് കഴിഞ്ഞ പോലെ???
ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, വർഷങ്ങൾ കുറച്ചായി,
നന്നായി…
God bless everyone ❤️
???
❤❤❤
??
❤️?❤️
❣️
❤️❤️❤️
❤️❤️
?