വിതുമ്പി കരയുന്ന രേണുവിനെ ലീല ചേർത്ത് പിടിച്ചു…
“കരയല്ലേ രേണു… എല്ലാം അവന് വേണ്ടി അല്ലേ… നീ ഈ കിടന്നു നരകിക്കുന്നത് മുഴുവൻ അവന് ഒരു നല്ല ഭാവി ഉണ്ടാവാൻ വേണ്ടി അല്ലേ…”
“ശരിയാണ് ചേച്ചി… എല്ലാം മാറ്റി വച്ച് എൻ്റെ മോനെയും വിട്ട് ഞാൻ ഇവിടെ വന്നത് അവന് വേണ്ടി തന്നെയാണ്.. പക്ഷേ മരണം വരെ എൻ്റെ മോൻ എന്നെ കാണിലല്ലോ.. എന്നെ അമ്മേ എന്ന് വിളിക്കില്ലല്ലോ.. എൻ്റെ ത്യാഗവും യാതനയും തിരിച്ചറിയില്ലല്ലോ… അല്ലെങ്കിലും അവൻ എന്തിന് അറിയണം… അറിയണ്ട …ഒരിക്കലും അറിയണ്ട.. സ്വന്തം അമ്മ ഒരു വേശ്യ ആണെന്ന് എൻ്റെ മോൻ ഒരിക്കലും അറിയണ്ട…”
“നീ ആഗ്രഹിച്ച് തിരഞ്ഞെടുത്തത് ഒന്നും അല്ലല്ലോ രേണു ഇതൊക്കെ.. സാഹചര്യങ്ങൾ… പ്രതിസന്ധികൾ എല്ലാം അല്ലേ നിന്നെ ഇവിടെ കൊണ്ടെത്തിച്ചത്…”
“ഈ പറയുന്ന പ്രതിസന്ധികളും സാഹചര്യങ്ങളും ഒന്നും ഈ ലോകത്തിന് മനസ്സിലാവില്ല ചേച്ചി.. കാരണം അതനുഭവിച്ചത് നമ്മൾ മാത്രം ആണ്… നൊന്തു പ്രസവിച്ച മകനെ ഉപേക്ഷിച്ച് വേശ്യാ വൃത്തി തിരഞ്ഞെടുത്ത ക്രൂരയായ അമ്മയായെ എന്നെ ലോകം കാണൂ… അക്കൂട്ടത്തിൽ എൻ്റെ മകൻ ഉണ്ടാകരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്…”
“നീ ഇങ്ങനെ തുടങ്ങിയാലോ രേണു.. ഇവിടെ നിന്നിനി മരണം വരെ നമുക്ക് ഒരു തിരിച്ച് പോക്കില്ല എന്ന് നിനക്കും നന്നായി അറിയുന്നതല്ലെ… ഇത്തരം വികാരങ്ങൾ ഒക്കെ നമ്മൾ പണ്ടെ ഉപേക്ഷിച്ചത് അല്ലേ..”
“തെറ്റാണ് എന്നറിയാം എങ്കിലും കഴിഞ്ഞ തവണ നാട്ടിലേക്ക് അശോകേട്ടന് കത്തയക്കുമ്പോൾ വിഷ്ണുവിൻ്റെ ഒരു ഫോട്ടോ കൂടി ചോദിച്ചിരുന്നു… ഇരുപത്തൊന്നു വർഷത്തിൽ ഇന്ന് വരെ ചോദിക്കാത്ത ചോദ്യം… പക്ഷേ ഫോട്ടോ കത്തിൻ്റെ കൂട്ടത്തിൽ കണ്ടില്ല.. ഒരു പക്ഷെ
♥️♥️♥️♥️♥️
നന്നായിട്ടുണ്ട്… പെട്ടെന്ന് കഴിഞ്ഞ പോലെ???
ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, വർഷങ്ങൾ കുറച്ചായി,
നന്നായി…
God bless everyone ❤️
???
❤❤❤
??
❤️?❤️
❣️
❤️❤️❤️
❤️❤️
?