പ്രതീക്ഷ [Rahul RK] 119

പ്രതീക്ഷ

Author : Rahul RK

(Disclaimer : Some of you may not be able to comprehend this story. This story does not send any message to the society. Whether it is in a good way or in a bad way. The story is only about events that are happening at least among some people. But this story is purely fictional. This story is not for you if you do not want to know the dark side of human life or read tragic stories. Good luck.)

 

വാതിൽ തുറന്ന് കൊണ്ട് ലീല അകത്തേക്ക് കടന്നു…

കട്ടിലിൽ കിടക്കുകയായിരുന്നു രേണു…

 

അവളെ ഒന്ന് നോക്കിയ ശേഷം ലീല മേശപ്പുറത്ത് നിവർത്തി വച്ചിരുന്ന കത്ത് എടുത്ത് വെറുതെ ഒന്ന് നോക്കി…

 

കത്ത് മേശമേൽ തന്നെ വച്ച ശേഷം ലീല കട്ടിലിൽ രേണുവിൻ്റെ അടുത്ത് ചെന്ന് ഇരുന്നു…

 

“നാട്ടിൽ നിന്നുള്ള കത്ത് ആണല്ലേ..??”

 

“അതെ…”

 

കണ്ണുനീർ തുടച്ച് കൊണ്ട് രേണു മറുപടി നൽകി..

 

“വിട്ട് കളയെടി.. പത്തിരുപത് വർഷം ആയില്ലേ…”

 

“ഇത്രേം വർഷം കഴിഞ്ഞിട്ടും ഉള്ളിലെ ചൂട് അത് പോലെ തന്നെ ഉണ്ട് ചേച്ചി.. കാലം എത്ര കഴിഞ്ഞാലും അതൊന്നും മാറുകേം ഇല്ല….”

 

“ഹും… എന്തൊക്കെയാ നാട്ടിലെ വിശേഷങ്ങൾ..??”

 

“കഴിഞ്ഞ ആഴ്ച വന്ന കത്താണ് ചേച്ചി.. ബിന്ദു ചേച്ചി ഇന്നാണ് എൻ്റെ കയ്യിൽ തന്നത്..”

 

“അവള് അല്ലെങ്കിലും അങ്ങനെ തന്നെ ആണ്.. നമുക്ക് കിട്ടുന്ന ടിപ്പിൻ്റെ മുക്കാൽ ഭാഗവും അവള് എടുക്കും.. ചോദിക്കാൻ ചെന്നാൽ മുഴുവനും എടുക്കും.. ലക്ഷ്മി ദീദിയുടെ വലം കൈ ആണെന്നുള്ള അഹങ്കാരം ആണ് അവൾക്ക്… ഹാ അത് വിട്.. നാട്ടിലെ കാര്യം പറ…”

 

“നാട്ടിൽ കാര്യങ്ങള് ഒക്കെ പരുങ്ങലിൽ ആണ് ചേച്ചി.. വിഷ്ണുവിന് രണ്ടാം വർഷം ക്ലാസ്സ് തുടങ്ങി ഇത്തവണ ഫീസ് വീണ്ടും കൂടിയിട്ടുണ്ട്… അശോകൻ ചേട്ടൻ പറയുന്നത് അയക്കുന്ന പണം ഒന്നും ഒന്നിനും തികയുന്നില്ല എന്നാണ്.. ഞാൻ ഇതിലും കൂടുതൽ എവിടെ നിന്ന് അയക്കും എന്ന് ഒരു പിടിയും ഇല്ല.. അവൻ്റെ പിറന്നാള് കഴിഞ്ഞു എന്നാണ് കത്തിൽ എഴുതിയത് 22 വയസ്സായി എൻ്റെ മോന് ഇപ്പൊ… 21 വർഷം ആയി ഞാൻ അവനെ ഒന്ന് കണ്ടിട്ട്… ഇങ്ങനെ ഒരു അമ്മ ജീവിച്ചിരിക്കുന്ന കാര്യം പോലും അറിയാതെ എൻ്റെ മോൻ………….”

12 Comments

  1. ♥️♥️♥️♥️♥️

  2. നന്നായിട്ടുണ്ട്… പെട്ടെന്ന് കഴിഞ്ഞ പോലെ???

  3. ഈ കഥ മുൻപ് ഞാൻ വായിച്ചിട്ടുണ്ട്, വർഷങ്ങൾ കുറച്ചായി,
    നന്നായി…

  4. God bless everyone ❤️

  5. ❤❤❤

  6. അദ്വൈത്

    ❤️?❤️

  7. ❤️❤️❤️

Comments are closed.