പ്രണയ കടൽ [വിച്ചൂസ്] 98

പ്രണയ കടൽ

Author : വിച്ചൂസ്

 
ഒരുപാട് നാളിനു ശേഷം ഇന്ന് അവളുടെ ഒരു ഫോൺ കാൾ വന്നു ഒന്ന് കാണണമെന്നു… കാണാമെന്നു ഞാൻ സമ്മതിച്ചു ഒന്നുമില്ലേലും കുറെ നാൾ ഞാൻ സ്നേഹിച്ചത് അല്ലേ…

നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് എന്താന്നു എനിക്ക് അറിയാം… അതെ എന്നെക്കാൾ നല്ല ഒരുത്തനെ കിട്ടിയപ്പോൾ അവള് നൈസ് ആയിട്ട് തേച്ചു ഒട്ടിച്ചു… കുറേനാൾ അതിന്റെ ഒരു സങ്കടം ഉണ്ടായിരുന്നു പിന്നെ ആലോചിച്ചപ്പോൾ അവളുടെ ഭാഗത്തു ശെരി ഉണ്ടന്ന് തോന്നി…

ഇവിടെ നമ്മടെ നാട്ടിൽ ചെറിയ ഒരു ഷോപ്പ് നടത്തി ജീവിച്ചു പോകുന്ന എന്നെക്കാളും അങ്ങ് ദുഫായിൽ അറബിയുടെ ഇടം കൈ ആയ അവൻ തന്നെയാ നല്ലത്..

അതുപോട്ടെ ബാക്ക് ടു ദി പ്രെസെന്റ്…. അങ്ങനെ ഞങ്ങൾ അവസാനം കണ്ട ബീച്ചിൽ വച്ചു വീണ്ടു കണ്ടു…. കുറെ നാളുകൾക്കു ശേഷം അവളെ കണ്ടത് കൊണ്ട് തോന്നിയതാണോന്നു അറിയില്ല…

അവള് കോലം കേട്ടിരുന്നു കണ്ണിലെ തിളക്കം നഷ്ടപ്പെട്ടു… ഒരു മങ്ങിയ ചിരി ഉണ്ട് മുഖത്തു ….ഞങ്ങൾ ഒരുമിച്ച് ഇരുന്നു… നീണ്ട ഒരു മൗനത്തിനു ശേഷം അവള് തുടങ്ങി…

“എത്തിയിട്ട് കുറെ നേരം ആയോ “??

“ഇല്ല… നിനക്ക് സുഖം ആണോ..”??

“മം എന്നോട് ദേഷ്യം ഉണ്ടോ…?? ഉണ്ടന്നു എനിക്ക് അറിയാം അതുകൊണ്ട് അല്ലേ… എനിക്ക് ഇഷ്ടം അല്ലെന്നു അറിഞ്ഞിട്ടും ഈ താടി വളർത്തുന്നത്..”

“അങ്ങനെ ഒന്നുമില്ല… വളർത്താൻ തോന്നി… ലൈഫ് എങ്ങനെ പോകുന്നു..??”

” ഏട്ടനോട് ഞാൻ ചെയ്തത് തെറ്റ് ആയിരുന്നു കല്യാണം കഴിഞ്ഞപ്പോൾ ആണ് എനിക്ക് അത് മനസിലായത്…. അയാൾ എന്നെ ചതിച്ചു… ദുബായിലെ ജോലി ഒകെ പോയി… ഇവിടെ നാട്ടിൽ ഉണ്ട് എന്നും കൂടിയും ബഹളവും… സഹിക്കാവുന്നതിനു അപ്പുറം ആയി ജീവിതം ”

 

“സാരമില്ല അതാണ് ജീവിതം ആഗ്രഹിക്കുന്നത് ചിലപ്പോൾ നടന്നില്ലന്നും വരും ”

“ഏട്ടന് എന്നോട് ഇപ്പോഴും സ്നേഹം ഉണ്ടോ.. ഉണ്ടേൽ എന്നെ രക്ഷിക്കാവോ… എവിടെ വേണോ വരാം ഞാൻ…ചോദിക്കാൻ പാടില്ലെന്ന് അറിയാം എങ്കിലും ”

ഞാൻ മറുപടി ഒന്നും പറഞ്ഞില്ല അപ്പോഴേക്കും ഞങ്ങൾക്ക് ഇടയിലേക്ക്…”ഐസ്ക്രീം ” എന്നും പറഞ്ഞു ഒരാൾ കടന്നു വന്നു… എന്നെ നോക്കി പുഞ്ചിരിച്ചു….ഞങ്ങൾക്ക് അത് തന്നിട്ട് അയാൾ കുറച്ചു മുന്നോട്ടു പോയി…

“ആരാ അത്..??”

“ദുബൈകാരന്റെ പത്രസ്‌ കണ്ടു എന്റെ ചങ്കിൽ ഒരു കത്തി കുത്തി ഇറക്കി… നീ അങ്ങ് പോയി… തകർന്നു പോയ എന്നെ തിരിച്ചു കൊണ്ടുവന്നത് അവളാണ്.. നീ ചോദിച്ചില്ലേ ഈ താടി എന്തിനാ ഇങ്ങനെ വളർത്തുന്നതെന്നു…. ഇതും അവൾക്കു വേണ്ടിയാ….അവൾക്കു എന്റെ താടി ഇഷ്ടമാ…”

29 Comments

  1. വിച്ചൂസ്…..

    കഥ നന്നായിരുന്നു….. ???

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ ❤

  2. തുമ്പി ?

    Ayyeee potta kadha?

    1. തുമ്പി ?

      Ennu appurathe spoof kadha vayicha oru reader?

    2. വിച്ചൂസ്

      വളരെ മികച്ച അഭിപ്രായം ??❤ നന്ദി

  3. കുറച്ചുകൂടെ എഴുത്തായിരുന്നു…… ?????

    1. വിച്ചൂസ്

      മടിച്ചു പോയി ബ്രോ ❤

  4. Oru naalanch page koode undayrnnel enni thonni adipoli aayrnnu….✌️✌️✌️✌️

    1. വിച്ചൂസ്

      ഉറക്കം വരാതെ ഇരുന്ന ഒരു രാത്രി… എഴുതിയതാ…. കുറച്ചു എഴുതിയപ്പോൾ തോന്നി നിർത്താമെന്നു

  5. നിധീഷ്

    1. വിച്ചൂസ്

  6. ❤️❤️❤️

    1. വിച്ചൂസ്

  7. നീ കൊല്ലലോട ശിഷ്യാ…. തകർക്കുവാണല്ലോ നീ…??

    ഇതും പൊളിച്ചു…??

    പിന്നെ വേണേൽ ഒന്ന് വിപുലികരിക്കാമായിരുന്നു….അതിനുള്ള വകുപ്പുണ്ട്…?

    എന്തായാലും ഇഷ്ട്ടായി…?

    സ്നേഹത്തോടെ,

    വിക്കാശാൻ…?

    1. വിച്ചൂസ്

      ഒത്തിരി നന്ദി ആശാനേ ❤❤… ഉറക്കമില്ലാതെ ഇരുന്നപ്പോൾ എഴുതിയതാ.. എഴുതി പകുതി ആയപ്പോൾ ഉറക്കം വന്നു…

  8. Ijj thakarkkuvanalloo? pwoliii♥️

    1. വിച്ചൂസ്

  9. Man അടിപൊളി… കുറച്ച് വരികൾ പ്രണയം വിരഹം ഒക്കെ അടങ്ങി അവതരിപ്പിച്ചു….??

    1. വിച്ചൂസ്

      ❤❤

  10. നന്നായിരിക്കുന്നു, വ്യത്യസ്ഥ വിഷയങ്ങൾ വരട്ടെ… ആശംസകൾ…

    1. വിച്ചൂസ്

      നന്ദി

  11. ഇതിനെ ആണ് വല്ലിച്ച് നീട്ടി വലിയ കഥ ആക്കി ഇടുന്നെ.
    ഇതൊക്കെ പണ്ടേ ഉള്ള തീം അല്ലെ അത് വെറും രണ്ട് പേജിൽ ആകിയെന്നെ ഉള്ളൂ.

    1. വിച്ചൂസ്

      ഇങ്ങനെ ഒരു കമന്റ്‌ ഞാൻ പ്രീതീക്ഷിച്ചു ?… പഴയ വിഞ്ഞു പുതിയ കുപ്പിയിൽ… അത്രേയുള്ളു മാഷേ..

  12. ഏക - ദന്തി

    എങ്ങനെ സാധിക്കുന്നു മാൻ 2 പേജിൽ പ്രസൻസിസ്‌ നോമ്പരവും വിരഹവും വിഷാദവും പകയും ഒരതികാരവും ഒക്കെ ഒളിപ്പിച്ച് എഴുത്തി ഫലിപ്പിക്കുവാൻ?
    ഇഷ്ട്ടായി ട്ടോ

    1. വിച്ചൂസ്

      അനുഭവമാണ് ബ്രോ…. ചട്ടമ്പി കല്യാണി എന്റെ സങ്കല്പവും ചേർന്നതാണെങ്കിൽ ഇത് എന്റെ അനുഭവം മാത്രമാണ്

  13. ?♥️♥️

    1. വിച്ചൂസ്

      ❤?

  14. ♥️♥️♥️

    1. വിച്ചൂസ്

      ❤❤

Comments are closed.