പ്രണയസമ്മാനം [ Arrow ] 1335

പ്രണയസമ്മാനം

Author: Arrow

 

ഞാൻ പതിയെ നടന്ന് കോളേജിന്റെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന ഒറ്റമര തണലിൽ വന്നു നിന്നു. എന്റെ ഓർമ്മകളിൽ ഒരു മഴ പെയ്തിറങ്ങി.

‘ പെണ്ണേ, നിനക്ക് അറിയോ, ദേ ഇവിടെ ഈ മരച്ചുവട്ടിൽ വെച്ചാണ് എല്ലാം തുടങ്ങിയത്. നീ ഓർക്കുന്നുണ്ടോ, അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞു കുളിച് ഈ മരത്തണലിലേക്ക് നീ ഓടി കിതച്ചു വന്ന ആ ദിവസം?? അന്ന് ഞാനും ഈ മരത്തിന്റെ തണലിൽ നിൽപ്പുണ്ടായിരുന്നു. നിന്റെ ഇളം നീല ചുരിദാർ നനഞു നിന്റെ ദേഹവുമായി ഒട്ടിയിരുന്നു, അതിന്റ നാണവും മഴയുടെ തണുപ്പ് മൂലം ഉള്ള കുളിരും ഒക്കെ കാരണം ചുവന്ന മുഖത്തോടെ നീ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അന്നേരം നിന്റെ കവിളിൽ വിരിഞ്ഞ ആ നുണക്കുഴി, മഴയിൽ ചെറുതായി പാറിയ ആ മുടിഇഴകൾ, തണുപ്പിൽ നീ വിറക്കുന്നതനുസരിച് ആടി കളിക്കുന്ന ആ ജിമിക്കികൾ അതിനൊക്കെ ഉപരി കരിമഷി പടർന്ന നിന്റെ ആ കടുംകാപ്പി കണ്ണുകൾ… ഇവയെല്ലാം വെച്ച്, പെണ്ണേ നീ എന്നെ ആ ദിവസം കൊന്നു. കൊല്ലാതെ കൊന്നു. അന്ന് മഴമാറിയതോ വെയിൽവന്നതോ, നീ അവിടെ നിന്ന് പോയതോ ഞാൻ അറിഞ്ഞില്ല, ഒരു സ്വപ്നത്തിൽ എന്നപോലെ ഞാൻ അവിടെ അങ്ങനെ നിന്നു. ‘

ഞാൻ അവിടെ നിന്ന് ക്ലാസ്സ്‌ റൂം വരാന്ത ലക്ഷ്യമാക്കി നടന്നു.

‘ പിന്നീട് ഞാൻ നിന്നെ ശ്രദ്ധിക്കാൻ തുടങ്ങി, ഈ വരാന്തകളിലൂടെ നീ നടന്നപ്പോൾ ഒക്കെ ഞാൻ നിന്റെ പുറകിൽ ഉണ്ടായിരുന്നു, കൂട്ടുകാരികൾക്ക് ഒപ്പം ഉള്ള നിന്റെ കുസൃതികളും കളിചിരികളും നീ അറിയാതെ ഞാൻ ആസ്വദിച്ചു.  ദേ ഈ ഇരുട്ട് വീണു കിടക്കുന്ന ലൈബ്രറിയിൽ ഞാൻ ആദ്യ മായി കാലുകുത്തിയത് നിന്നെ കാണാൻ വേണ്ടിയാ, നീ വളരെ ഗൗരവത്തിൽ നോട്സ് എടുക്കുമ്പോ പലപ്പോഴും ബുക്ക്‌ വായിക്കുന്ന വ്യാചേന ഞാൻ നിന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു. ഒരിക്കൽ എങ്കിലും നീ എന്നെ കണ്ടിരുന്നോ?? തങ്ങളെ ആരെങ്കിലും നോക്കിയാൽ പെൺകുട്ടികൾ പെട്ടന്ന് കണ്ടു പിടിക്കും എന്നല്ലേ പറയാർ, എന്നിട്ടും ഇത്രയും നാൾ ഞാൻ പുറകെ നടന്നിട്ടും നീ എന്തെ എന്നെ കാണാതിരുന്നേ?? ‘

ഞാൻ ഒരു നിമിഷം ഒന്ന് നിന്നു, പിന്നെ പിള്ളേർ lover’s കോർണർ എന്ന് വിളിക്കുന്ന ആ ഭാഗത്തേക്ക്‌ നോക്കി.

‘ അന്ന് ഇവിടെ വെച്ച് അവൻ നിന്നെ പ്രെപ്പോസ് ചെയ്യുമ്പോഴും, നീ അവനോട്‌ yes പറയുമ്പോഴും എല്ലാത്തിനും സാക്ഷിയായി ഞാനും ഉണ്ടായിരുന്നു. ആദ്യ പ്രണയം വിരിയുന്നതിന് മുന്നേ വാടി കരിഞ്ഞു പോയത് കണ്ട് വേദന കടിച്ചു പിടിച്ചു ഞാൻ നിന്നു, അന്ന് രാത്രി ഹോസ്റ്റൽ റൂമിൽ ഞാൻ ഒരുപാട് കരഞ്ഞു. അവന്മാരുടെ ഒപ്പം കൂടി ആദ്യ മായി മദ്യത്തിൻറെ രുചി അറിഞ്ഞു, പക്ഷെ അതിന് ഒന്നിനും നിന്റെ ചിരിയുടെ അത്ര ലഹരി ഇല്ലായിരുന്നു പെണ്ണേ, കുടിച്ചാ മറക്കും എന്നാ അവന്മാർ ഒക്കെ പറഞ്ഞെ, പക്ഷെ കുടിക്കും തോറും നിന്റെ മുഖത്തിന്റെ തെളിച്ചം എന്നിൽ കൂടി വരുകയായിരുന്നു. നിരാശയും നഷ്ടബോധവും ഒക്കെ കാരണം അന്നേരം എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു, അതിന് ശേഷം ഞാൻ നിന്നെ ക്ലാസ്സ്‌ വരാന്തയികളിലും ലൈബ്രറിയിലും ഒക്കെ വെച്ച് വീണ്ടും പലയാവർത്തി കണ്ടു, അപ്പോഴൊക്കെ നിന്റെ കൂട്ടുകാരികൾക്ക് പകരം നിന്റെ ഒപ്പം അവൻ ആയിരുന്നു, അവന്റെ കയ്യിൽ കൈ കോർത്ത് പിടിച്ച് നീ നടക്കുന്ന കാഴ്ച… അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. പലപ്പോഴും എന്റെ സമനില വിട്ടുപോവുന്ന പോലെ എനിക്ക് തോന്നി. അപ്പോഴെല്ലാം എന്റെ മനസ്സിനെ പിടിച്ചു നിർത്തിയത് നിന്റെ മുഖത്ത് ഉണ്ടായിരുന്ന ആ ചിരി ആണ്. നീ ആർക്കൊപ്പം ആയാലും ആ ചിരി മായാതെ കാണുന്നതാണ് എനിക്ക് ഇഷ്ടം. ഒന്ന് ഓർത്താൽ, സ്വന്തം പ്രണയം തുറന്നു പറയാൻ പോലും ധൈര്യം ഇല്ലാത്ത, ആരുടെ ഒക്കയോ ഔദാര്യത്തിൽ ഇത്രയും നാൾ ജീവിച്ച എന്നെ പോലെ ഒരു അനാഥനെക്കാൾ നിനക്ക് യോചിക്കുന്നത് അവനെ പോലെ സുന്ദരനും, പേര് കേട്ട ഫാമിലിയിൽ പിറന്ന അവൻ തന്നെ ആണെന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു, എന്നെ ആശ്വസിപ്പിച്ചു. ‘

ഈ സമയം കൊണ്ട് ഞാൻ, കോളേജിലെ അങ്ങനെ ആരും പോവാത്ത ആ പഴയ ബ്ലോക്കിന്റെ അടുത്ത് എത്തിയിരുന്നു. അതിൽ ഞാൻ കുറച്ചു മുൻപ് അടച്ചിട്ടിട്ട ആ ക്ലാസ് റൂമിന്റെ ഡോറിന്റെ മുന്നിൽ ഞാൻ നിന്നു, ആ ഡോറിന്റെ പിടിയിൽ ഉണ്ടായിരുന്ന ഇനിയും ഉണങ്ങി പിടിക്കാത്ത ചുമല പാട് ഞാൻ എന്റെ ഷർട്ടിന്റ ഒരു തുമ്പ് കൊണ്ട് തുടച്ചു.

‘ ഇവിടെ വെച്ച് അല്ലെ അവൻ നിന്നെ… നീ സമ്മതിക്കാതെ വന്നപ്പോ ബലം പ്രയോഗിച്……

കാര്യം ഒക്കെ കഴിഞ്ഞു അവൻ നിന്നെ ഉപേക്ഷിക്കാൻ ശ്രമിച്ചതും, നീ സമ്മതിക്കാതെ വന്നപ്പോ നിങ്ങളുടെ പേഴ്സണൽ വീഡിയോസ് കോളേജ് ഗ്രൂപ്പിൽ ഒക്കെ ഇട്ട് അവൻ നിന്നെ വേറെ ഒരു തരത്തിൽ ചിത്രീകരിച്ചതും എല്ലാം ഒരു ഒരു മരവിപ്പോടെ കേട്ടു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അന്ന് നിന്റെ കൂട്ടുകാരികൾ പോലും നിന്നെ ഒറ്റപ്പെടുത്തിയപ്പോൾ മറ്റുള്ളവർ ഒക്കെ നിന്നെ വേറെ ഒരു കണ്ണിൽ കാണാൻ തുടങ്ങിയപ്പോൾ ഞാൻ നിന്റെ അരികിലേക്ക് വരാതെ ഇരുന്നത് നിന്നെ വിശ്വാസം ഇല്ലാതിരുന്ന കൊണ്ട് അല്ല. നിന്നോട് എന്റെ ഫീലിംഗ്സ് പോലും  തുറന്നു പറയാൻ പോലും പേടി ആയിരുന്ന എനിക്ക് നിന്റെ മുന്നിൽ വരാൻ, നിന്നെ ഫേസ് ചെയ്യാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു എന്നതാണ് സത്യം  ‘

ഞാൻ ആ ക്ലാസ് റൂമിന്റെ ഉള്ളിൽ കയറാതെ തിരികെ നടന്നു. കോളജിളെ മെയിൻ ബ്ലോക്കിലെ ആ വലിയ കെട്ടിടത്തിന്റെ മുന്നിലെ കോൺക്രീറ്റ് പാകിയ തറയിൽ ഞാൻ മുട്ടുകുത്തി നിന്നു.

‘ ദേ ഇവിടെ നീ ചോര വാർന്ന്, അവസാന ശ്വാസം എടുമ്പോഴും ആ കൂട്ടത്തിൽ ഒരാൾ ആയി, വെറും ഒരു കാഴ്ചക്കാരൻ മാത്രമായി ഇവിടെ ഞാനും ഉണ്ടായിരുന്നു. അപ്പോഴെങ്കിലും നിന്റെ അരികിലേക്ക് ഓടി വരാൻ നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ എന്റെ മനസ്സ് പറയുണ്ടായിരുന്നു, പക്ഷെ ഒരു തരം മരവിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ, എന്റെ കാലുകൾ അനങ്ങിയില്ല, ഒരു പൊട്ടനെ പോലെ നോക്കി നിൽക്കാനേ എനിക്കായുള്ളു.

എന്തായാലും നിന്റെ മരണം കൊണ്ട് ചില മാറ്റങ്ങൾ ഉണ്ടായി, തലേന്ന് വരെ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്റെ ക്ലിപ്പ് തപ്പി നടന്നവരുടെ പോലും dp കൾ കറുത്തു. Fb യിൽ നിന്റെ പേരും ഫോട്ടയും വാലായി # ടാഗും ഇട്ട് എഴുത്ത് കുത്തുകൾ നിറഞ്ഞു. സൈബർ പോരാളികൾ ഉണർന്നു, നിനക്ക് നീതി വാങ്ങി തരുവാൻ വേണ്ടി, കോളേജിലെ കുട്ടി നേതാക്കൾ കച്ച കെട്ടി ഇറങ്ങി. അവർ പ്രധിഷേധജ്വാല പടർത്തി, മാധ്യമങ്ങൾ അന്തി ചർച്ചയിൽ നിന്നെ വീണ്ടും വീണ്ടും മാനഭംഗപ്പെടുത്തി, കടിച്ചു കുടഞ്ഞു. അവസാനം പോലീസ്, നിന്നെ വിവാഹ വാഗ്ദാനം നൽകി റേപ്പ് ചെയ്ത അവനെ അറസ്റ്റ് ചെയ്തു. ഒന്ന് രണ്ടാഴ്ചത്തെ ആഘോഷത്തിന് ഒടുക്കം എല്ലാം കെട്ടടങ്ങി. അവനെ അവന്റെ അച്ഛൻ പണം വാരി എറിഞ് ഇറക്കിയ വക്കീൽ നൂറു കുറ്റവാളികൾ രെക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന നമ്മുടെ നിയമത്തിൽ ഉള്ള പഴുതിൽ കൂടി അവനെ രക്ഷപെടുത്തി. ‘

 

ഞാൻ അവിടെ പ്രേതിഷേദക്കാർ വെച്ചിട്ടുള്ള അവളുടെ ഫോട്ടോയുടെ മുന്നിൽ വന്നു നിന്നു. അതിൽ ചാർത്തിയിട്ടുള്ള ആ വാടിയ മാല ഞാൻ ഊരി മാറ്റി.

‘ ദേ ഈ വാടിയ മാലയുടെ അവസ്ഥ ആണ് പെണ്ണേ നിനക്ക് ഇപ്പൊ. എല്ലാരും നിന്നെ മറന്നു. മാധ്യമങ്ങളും സൈബർ പോരാളികളും പുതിയ ഇരയുടേം ഹാഷ് ടാഗുകളുടേം പുറകെ പോയി. അവർക്ക് ഒക്കെ നീ പേരില്ലാത്ത ഒരുപാട് ഇരകളിലും # ടാഗ്കളിലും ഒരാൾ മാത്രമാണ്.

ഒരുപാട് വൈകി എന്ന് അറിയാം, എങ്കിലും പറയുകയാണ്. പെണ്ണേ, എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആയിരുന്നു, നിന്നെ എന്റെ പ്രാണന്റെ പാതി ആക്കുവാൻ ഞാൻ ഒത്തിരി കൊതിച്ചു പക്ഷെ…

ഇത് എന്റെ പ്രണയസമ്മാനമായി കരുതുക ‘ ഞാൻ അത്രയും പറഞ്ഞിട്ട് എന്റെ കയ്യിൽ ഇരുന്ന റോസാ പൂവ് അവളുടെ ഫോട്ടോയുടെ മുന്നിൽ വെച്ചു, ചോരയിൽ കുളിച് നിൽക്കുന്ന കൊണ്ട് ആവും എന്റെ കയ്യിലെ ചോര കറ പറ്റി ആ റോസാ പൂവ് ഒന്ന് കൂടി ചുവന്നിട്ടുണ്ടായിരുന്നു.

ഞാൻ അവളുടെ ഫോട്ടോയിൽ ഒന്ന് കൂടി നോക്കിയിട്ട്, ഇരുട്ടിന്റെ മറ പറ്റി ക്യാമ്പസിന്റെ വെളിയിലേക്ക് നടന്നു. ഞാൻ അവൾക്ക് കൊടുത്ത സമ്മാനം അത് അവൾക്ക് മാത്രം ഉള്ളത് ആയിരുന്നില്ല, നാളെമുതൽ ഒന്ന് രണ്ടാഴ്ചത്തേക്ക് മാധ്യമ ചെന്നായകൾക്ക് ഉറിഞ്ചി കുടിക്കാൻ ഉള്ള ഒരു എല്ലും  കഷ്ണം കൂടി ആയിരുന്നു, ഒരു ചെറുപ്പക്കാരന്റെ അരും കൊലയുടെ exclusive!!

87 Comments

  1. ഒരു കഥാകൃത്തിനോട് ചോദിച്ചു ഒരു കഥ പകുതിക്ക് നിർത്തി എന്തിനു പുതിയത് എഴുതി തുടങ്ങുന്നു. അതിനു അദ്ദേഹം തന്ന മറുപടി കഥ എഴുതി കുറെ ആകുമ്പോൾ മൂഡ് പോകും അപ്പോഴാണ് പുതിയത് തുടങ്ങുന്നത്. അതു കൊണ്ട് പോയ മൂഡ് പെട്ടെന്ന് തിരിച്ചു വരുത്തി ആ കടുംകെട്ടു എഴുതി ഇങ്ങു ഇട്ടേര് ബ്രോ

    1. വരണ്ടേ, ഇപ്പൊ എഴുതി വന്നപ്പോ കഥ ഒരു അന്തവും കുന്തവും ഇല്ലാതെ പോകുവാ ഇനി ഇപ്പൊ ഞാൻ ഒന്നെന്നു വായിച്ചു നോക്കണം ?

  2. എടാ…. കടുംകെട്ട് തരാതെ മുങ്ങി നടക്കുവാണോ.. ?

    1. മുങ്ങാനോ നാനോ ശേ…

  3. ❤❤

  4. നിധീഷ്

    നിങ്ങടെ കഥ കൊള്ളാരുന്നു എന്നാലും ഒരു കാര്യം പറയാതെ വയ്യ…..സ്വന്തം ഇഷ്ടം തുറന്ന് പറഞ്ഞില്ലായെന്നത് പോട്ടെ…. സ്നേഹിച്ച പെണ്ണിനോരു പ്രശ്നം വന്നപ്പോൾ അവളുടെ കൂടെ നിൽക്കുകയോ… ഒന്ന് സമാധാനിപ്പിക്കുകയോ ചെയ്യാതെ അവസാനം സെന്ററി പറയുന്നവരോട് പുച്ഛം മാത്രം….

    1. അതിന് അവൾ അപ്പോളേക്കും മരിച്ചില്ലേ

      1. അതേ

        എന്തയാലും അവൻ വെറുതെ സെന്റി അടിക്കുക അല്ലല്ലോ ചെയ്തത്, ?‍♂️

  5. നന്നായിട്ടുണ്ട് ബ്രോ അവന്റെ സ്നേഹം അവൾ അറിയാതെ പോയല്ലോ.
    അവസാനം എല്ലാം കഴിയുന്നത് വരെ നിശ്ശബ്ദത പാലിച്ച അവന്റെ ഏറ്റവും വലിയ തെറ്റ്.
    Waiting for next one.
    സ്നേഹം♥️♥️♥️

    1. താങ്ക്സ് ബ്രോ ??

    2. അടുത്ത കഥ വേറെ id യിൽ ഇട്ടാലോ ന്നാ ഞാൻ ആലോചിക്കുന്നേ ?

      1. മിക്കവാറും അത് വേണ്ടി വരും?

        1. എനിക്കും തോന്നുന്നുണ്ട് ?

  6. എൻ്റെ പൊന്ന് Arrow bro, ആ കടുംകെട്ട് ഒന്ന് പരിഗണിക്കണേ. ഞങ്ങൾക്ക് അറിയാം ഒത്തിരി തിരക്കുണ്ട് എന്നു. എന്നാലും ഒരു update എങ്കിലും താ ???

    1. ? തരാം

      1. Oru update enkilum thannude

      2. Plz one update ?

        1. തരാം

  7. ഏക - ദന്തി

    സാധനം ഒക്കെ കൊള്ളാം കേട്ടോ … പക്ഷെ നീ മനപ്പൂർവം വയലൻസ് ദൃശ്യങ്ങൾ സെൻസർ ചെയ്തു ….
    താനെന്തൊരു ദുഷ്ടനാടോ അമ്പേ ….

    തോനെ ഹാർട്സ്

    1. ഏക - ദന്തി

      കെട്ടൊന്ന് സെറ്റ് ആക്കഡേ

      1. ആക്കാം ആക്കാം സെറ്റ് ആക്കാം ?

    2. വൈലൻസ് മോശം അല്ലെ കുട്ടി, മേക്ക് പീസ് ?

      1. എന്റെ പൊന്ന് arrow കടുംക്കെട്ട് കാണുവോ

  8. നല്ല പ്രണയസമ്മനം.. എത് ഒരു പെണ്ണും ആഗ്രഹിക്കുന്നത്
    സ്നേഹത്തോടെ❤️

  9. Mood poy… ?

    1. ഇഹ്

  10. Kadumkett eviden mishter..

  11. എല്ലാരും ചോദിക്കുന്നത് കോണ്ട് kadumkettine patty ഞാൻ ചോദിക്കുന്നില്ല

    കൊള്ളാം ❤️❤️

    1. Gd ബോയ് ?

  12. നല്ലവനായ ഉണ്ണി

    ഈ കഥയുടെ അഭിപ്രായം പിന്നെ പറയാം.
    കടുംകെട്ട്
    Cursed tatoo.. ഈ 2 കഥയുടെയും ബാക്കി ഇപ്പോ വരും എന്ന് ഇപ്പോ പറയണം… എക്സാം ഒക്കെ ഇനി അടുത്ത മാസമേ ഒള്ളു… അത്കൊണ്ട് ആ റീസൺ പറയണ്ട….

    1. എന്നെ ആരോ വിളിച്ചു… ഇപ്പൊ വരാ ട്ടാ

      1. നല്ലവനായ ഉണ്ണി

        താൻ തന്നെ തന്നെ വിളിച്ചോ…. അത് എന്തിനാ?

        1. ഡാ മോനെ ഡാ ബ്ലീസ് ?

          1. നല്ലവനായ ഉണ്ണി

            കടുംകെട്ട് ഞാൻ ഉടനെ ചോദിക്കുന്നില്ല… അത് എഴുതാൻ ഒത്തിരി ടൈം വേണം പക്ഷെ fantasy എഴുതാൻ അത്രേം effort വേണ്ട എന്ന് താങ്കൾ PLൽ ഒരു comment ഇട്ടത് കണ്ടാരുന്നു… അപ്പോ cursed tattoo പെട്ടന്ന് തരാൻ പറ്റിലെ ??? ??

  13. കടും കെട്ട്?

  14. ഇങ്ങള് ആ കടുംകെട്ട് ആദ്യം തീർക്ക്?

  15. ?സിംഹരാജൻ

    ARROW❤?
    Poli story aanu oru series kanunnafeel oruvingall ippozhum und….
    ❤?❤?

    1. താങ്ക്സ് രാജാവേ ?

  16. ആഹാ രാവിലെ എഴുന്നേറ്റ് വന്നതും വായിച്ചതും ഈ കഥ…
    ചില കഥകൾ വല്ലാതെ ഉള്ളിൽ കുത്തി നോവിക്കും…
    ഒരു വിങ്ങൽ ബാക്കി വെക്കും…

    സ്നേഹപൂർവ്വം…❤❤❤

    1. വായനക്ക് നന്ദി ?

  17. രാവിലെ തന്നെ മൂഡ് കളയും പഹയൻ.
    വളരെ അധികം മനോഹരം.ഒത്തിരി ഇഷ്ടമായി.തുടക്കം മുതൽ ഒടുക്കം വരെ ചെറിയ ഒരു നോവോടു കൂടെ ആണ് വായിച്ചെ.അവസാനം എത്തിയപ്പോൾ സന്തോഷിക്കണോ അതോ കരയണോ എന്ന് അറിയാൻ പാടില്ല ആയിരുന്നു man.

    ❤️❤️❤️❤️❤️

    1. ഇഹ് ?

      താങ്ക്സ് man

  18. രാവണാസുരൻ(rahul)

    മനസ്സിൽ ഒരു നൊമ്പരം. തുടക്കം മുതൽ ഒടുക്കം വരെ അത് അങ്ങനെ തന്നെ തുടർന്നു. ?

  19. മല്ലു റീഡർ

    ???

  20. ♨♨ അർജുനൻ പിള്ള ♨♨

    ഈ കടുംകെട്ട് എഴുതിയ ആ എഴുത്തുക്കാരൻ അല്ലെ. നീ വീണ്ടും വന്നു അല്ലെ. പുതിയ ഉടായിപ്പ് മായി.

    1. ഏയ് അത് നാൻ ആണെന്ന് തോന്നുന്നില്ല ??

  21. അടിപൊളി.. ❤❤

    1. രുദ്ര

      നൈസ്

    2. താങ്ക്സ് മുത്തേ ?

  22. AashNe ushar

    1. താങ്കൂ ?

  23. ?Ushariykkn.
    Ighale kadumkett next part eppolaan varunnath.

    1. ?
      കടുംകെട്ട് ?

      1. Plz kadumkett sett aakk bro ithrem fans kadumkett inundallo pinnenthaa???? Sad

Comments are closed.