പ്രണയകാലം 3 [RESHMA JIBIN] 82

” എന്താടി കോപ്പേ.. നീ ബാക്കിയുള്ളോനെ ഉറക്കില്ലേ ” പ്രവി ദേഷ്യത്തോടെ തലവഴി പുതച്ചിരുന്ന പുതപ്പ് വലിച്ച് മാറ്റി ബെഡിൽ എണീറ്റിരുന്നു

” എടി പ്രവി ഈ പ്രണയത്തെ കുറിച്ച് നിന്റെ അഭിപ്രായം എന്താ “

” വളരെ മോശപ്പെട്ട അഭിപ്രായമാണ്.. നട്ടപാതിരായ്ക്ക് അവളുടെ ഓരോ ചോദ്യങ്ങൾ”

” പ്രവി നീ ദേഷ്യപ്പെടാതെ പറയ്..”

“ഉം. ഈ പ്രേമമൊന്നും എന്റെ ഡിക്ഷണറിയിൽ ഇല്ലാത്ത കാര്യമാണ്.. നിനക്കത് നന്നായി അറിയാലോ അമ്മു..” ശേഷം സംശയത്തോടെ ” അല്ല നിനക്കെന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം.. അതും ഈ പാതിരായ്ക്ക് “

” എനിക്ക് അറിയില്ല.. കിടന്നിട്ട് ഉറക്കം വരുന്നീല്ലാടി.. ആളെ കുറിച്ച് ഓർക്കുമ്പോൾ കിടക്കപ്പൊറുതി കിട്ടുന്നില്ല.”

” ആരേ കുറിച്ച് ഓർക്കുമ്പോൾ “

” അത്.. അത്.. ആ ഹർഷിദ് ചേട്ടൻ “

” അ..അ..ആ.. അങ്ങനെ വരട്ടെ… ഇപ്പോൾ തന്നെ ചോദിച്ച ചോദ്യത്തിന്റെ ഉറവിടം ആ വഴി വന്നതാണ് അല്ലേ..”

” ഉം.. ഏറേ കുറേ.. ഡി പ്രവി അതേ “

” ഇനി എന്ത് ചോദ്യാ “

” ഈ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ.. അത് ഉള്ളതാണോ.. എങ്ങനെയാ അതൊക്കെ മനസ്സിലാക്കാ “

” എന്റെ പൊന്നു അമ്മു നീയീ ഒലക്കമേൽത്തെ ചോദ്യമൊകെ നിർത്തി ഒന്ന് പോയി ഉറങ്ങിയേടി.. നട്ടപാതിര ആയി പോയി അല്ലേൽ നിന്നെ കുടുംബത്ത് വന്ന് തല്ലിയേനേ ഞാൻ… ഒന്ന് പോയി കിടന്ന് ഉറങ്ങിയേടി.. അവളും ഉറങ്ങില്ല.. ബാക്കിയുള്ളോരേയും ഉറക്കില്ല.. ഒരു പ്രേമവും മണ്ണാംങ്കട്ടയും..” പ്രവി കോൾ കട്ട് ചെയ്ത് ഉറങ്ങാൻ കിടന്നു..

ഇനി പ്രവിയെ വിളിച്ചാൽ അവൾ വീട്ടിൽ വന്ന് തല്ലുമെന്ന് അറിയാവുന്നത് കൊണ്ട് അമ്മു ഫോൺ തിരികെ അച്ഛന്റെ അരികിൽ കൊണ്ട് വച്ച് മുറിയിലെത്തി ഉറങ്ങാൻ കിടന്നു

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

“ഓഹ് വന്നോ പ്രേമ വിഷയത്തിൽ പിഎച്ച്ഡി എടുക്കുന്നവൾ ” രാവിലെ ക്ലാസ്സിലേക്ക് പോകാൻ വന്ന അമ്മുവിനെ പ്രവി കളിയാക്കി.. അമ്മു മുഖം വീർപ്പിച്ച് മിണ്ടാതെ മുമ്പോട്ട് നടന്നു..

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.