പ്രണയകാലം 3 [RESHMA JIBIN] 82

ലാസ്റ്റ് hour

” ആ ചേട്ടൻ എന്ത് സൂപ്പറായിട്ടാ പാടുന്നല്ലേ “

പരിപാടിയെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ ജെസ്മി ഹർഷിദിന്റെ പാട്ടിനെ കുറിച്ച് പറഞ്ഞത് കേട്ട് ഗ്രീഷ്മ

” എന്താ ആളുടെ പേര്.. ഇർഷാദോ.. അങ്ങനെ എന്തോ അല്ലേ.. എന്തായാലും നല്ല ശബ്ദമാണ് “

” ഹർഷിദ് എന്നാ പേര്.. ശബ്ദം മാത്രം അല്ല കാണാനും നല്ല ഭംഗിയുണ്ട് ” ഹർഷിദിന്റെ സ്വരശുദ്ധിയുടെ ആലസ്യത്തിലായിരുന്ന അമ്മു പെട്ടന്നത് പറഞ്ഞതും അബദ്ധം പിണഞ്ഞെന്ന് മനസിലായവൾ കൂട്ടുകാരികളെ നോക്കി ചമ്മിയ ചിരി പാസ്സാക്കി.. ഇതേസമയം അവർ മൂവരും സംശയഭാവത്തോടെ അവളെ നോക്കി കൊണ്ട് ഇരിക്കുകയാണ്..

” അതെന്താ അമ്മുക്കുട്ടി ആ ചേട്ടന് ഞങ്ങൾക്കാർക്കും തോന്നാതൊരു ഭംഗി നിനക്ക് തോന്നാനായിട്ട്… കാര്യമെന്താ..ഉം…ഉം..” ഗ്രീഷ്മ ചോദ്യഭാവത്തിൽ ഒരു പുരികമുയർത്തി അനക്കി

” അതെന്നെ.. എനിക്കും അറിയണം.. അല്ലേൽ തന്നെ ഇവൾക്ക് കൊടുത്ത ആ ടാസ്ക്കും.. അതിന് ഇവൾ നൽകിയ മറുപടിയും.. എനിക്കപ്പോഴേ ഒരു ഡൗട്ട് തോന്നിയതാണ്.. വേഗം പറഞ്ഞോ  ” ഗ്രീഷ്മയെ പിന്താങ്ങി കൊണ്ട് ജെസ്മിയും ചോദ്യഭാവത്തോടെ അമ്മുവിനെ നോക്കി..

” ആ… അവര് തമ്മിലുള്ള ഇരുപ്പ് വശം അങ്ങനെയല്ലേ ” പ്രവി ഒരാക്കലോടെ അത് പറഞ്ഞതും അമ്മു അവളുടെ കയ്യിൽ നുള്ളി

” ദേ പ്രവി വെറുതെ അതും ഇതുമൊക്കെ പറയണ്ടാട്ടാ പെണ്ണേ .”

” ആ… അതും ഇതും തന്നെയാ ഞങ്ങൾക്കും കേൾക്കേണ്ടത്.. നീ പറയ് പ്രവി ” ഗ്രീഷ്മ തിടുക്കം കൂട്ടി

പ്രവി അമ്മുവിനെ കളിയാക്കി ചിരിച്ച് കൊണ്ട് ബസിൽ നടന്ന കാര്യങ്ങളെല്ലാം അവരോട് പറഞ്ഞു..

” ഓഹ്.. ആ പെർഫോമൻസിന്റെ ബാക്കിപത്രമാണ് ഇവിടെ അരങ്ങേറിയ ക്ഷമാപണ നാടകം.. ”  ഗ്രീഷ്മ അമ്മുവിനെ നോക്കിയപ്പോൾ അവൾ ആകെ ചമ്മി ഇരിക്കുകയാണ്..

” ഒരു തെലുങ്ക് സിനിമ സ്റ്റൈൽ ലൗ സ്റ്റോറി തുടങ്ങാനുള്ള എല്ലാ വഴിയും കാണുന്നുണ്ടല്ലോ.. ഒരു വഴക്ക് പിന്നെ ഒരു സോറി.. ഇനി അടുത്തത് …

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.