പ്രണയകാലം 3 [RESHMA JIBIN] 82

 

ഇത് എന്ത് ടാസ്ക്കെടപ്പാന്ന് ആലോചിച്ച് അമ്മു അവനെ കണ്ണ് മിഴിച്ചു നോക്കി..ആ ക്ലാസ്സിൽ കൂടി നിന്നിരുന്ന എല്ലാ കുട്ടികളുടേയും മുഖത്തും ആ ഭാവം തന്നെയായിരുന്നു.. ഹർഷിദ് മറ്റാരേയും ശ്രദ്ധിക്കാതെ അമ്മുവിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സൗമ്യമായി

 

” വേണമെന്ന് കരുതി ചെയ്തതല്ല.. ആ സഹാചര്യത്തിൽ മനസ്സ് മറ്റെവിടെയോ ആയിരുന്നു.. തെറ്റാണെന്ന് മനസ്സിലാക്കിയതിനാൽ ക്ഷമാപണം നടത്തുകയാണ്.. ക്ഷമിക്കണം ”

 

അവന്റെ വാക്കുകൾ കേട്ടതും തല താഴ്ത്തി നിന്നിരുന്ന അമ്മു തലയുയർത്തി അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി..ആ  ശബ്ദത്തിൽ നിറഞ്ഞിരുന്ന കുറ്റബോധം അവന്റെ മുഖഭാവങ്ങളിലും അവൾക്ക് കാണാൻ സാധിച്ചിരുന്നു..

 

” കുട്ടി മറുപടിയൊന്നും പറഞ്ഞില്ല.. മറുപടി പറഞ്ഞാൽ മാത്രമാണ് ടാസ്ക്ക് കംപ്ലീറ്റ് ആകൊള്ളൂ.. ” അവളുടെ മറുപടിക്കായി അവൻ കാതോർത്തു..

 

ഹൃദ്യമായ ഒരു പുഞ്ചിരിയായിരുന്നു ഹർഷിദിനുള്ള അമ്മുവിന്റെ മറുപടി.. ആ പുഞ്ചിരിയിൽ അവനോട് തോന്നിയിരുന്ന പേടിയും അനിഷ്ടവും ആശങ്കകളുമെല്ലാം അലിയിച്ചു കളഞ്ഞിരുന്നു.. ആശങ്കകൾ അകന്ന അമ്മുവിന്റെ പ്രസന്നമായ മുഖം ഹർഷിദിനും ആശ്വാസം നൽകി.. അവളുടെ പുഞ്ചിരിയെ കടമെടുത്തവൻ അവളെ തന്നെ നോക്കി ശബ്ദം താഴ്ത്തി

 

” സോറി ”

 

സാരമില്ലെന്ന അർത്ഥത്തിൽ ചിരിയോടെ അമ്മു കണ്ണുകൾ അടച്ച് കാട്ടി..

 

എന്താ സംഭവമെന്ന് അറിയാതെ മറ്റു കുട്ടികളെല്ലാം അമ്പരന്ന് നോക്കി ഇരിപ്പുണ്ട്.. കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന പ്രവി ചിരി കടിച്ചമർത്തി ഇരുവരേയും മാറി മാറി നോക്കി പ്രത്യേക താളത്തിൽ തലകുലുക്കി.. ഇതേസമയം തനിക്ക് കിട്ടിയ മറുപടിയുടെ സംതൃപ്തിയിൽ തിരിഞ്ഞ് നടക്കാനൊരുങ്ങിയ ഹർഷിദിനെ നോക്കി ലാൽസൻ

 

” ഇതെന്താടാ ഹർഷിദേ.. ആ കുട്ടി മറുപടിയായി ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ.. അപ്പോൾ പിന്നെ എങ്ങനെയാ ടാസ്ക്ക് കംപ്ലീറ്റ് ആയേ ”

 

വാതിന് ലക്ഷ്യമാക്കി നടന്നു നീങ്ങിയിരുന്ന ഹർഷിദ് ലാൽസന്റെ ചോദ്യം കേട്ടതോടെ അതേ വേഗത്തിൽ തിരിഞ്ഞ് നിന്ന്

 

” ആര് പറഞ്ഞു ലാലു.. ആ ചിരി മതിയല്ലോ.. എന്തിനാ കൂടുതൽ വാക്കുകൾ.. ഇതിലും നന്നായി ആർക്കാ മാപ്പ് നൽകാൻ സാധിക്കാ.. ആ കുട്ടിയുടെ മറുപടി എനിക്ക് ഇഷ്ടമായി.. ”

 

അത് പറയുമ്പോഴും ഹർഷിദിന്റെ കണ്ണുകൾ അമ്മുവിന്റെ മുഖത്തായിരുന്നു..

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.