പ്രണയകാലം 3 [RESHMA JIBIN] 82

” ഡീ.. എനിക്കപ്പോൾ ആ ചേട്ടനോട് പ്രേമം തന്നെയാണോ..” അമ്മുവിന്റെ കണ്ണ് രണ്ടും തുറിച്ചു

” നീയാ കണ്ണെടുത്ത് അകത്തിട് പെണ്ണേ ” അവളുടെ നിൽപ്പ് പ്രവി അത് പറഞ്ഞ് ശേഷം ഗ്രീഷ്മയോടായി

” ഇവൾടെ കാര്യം പ്രേമമാണെന്ന് നമുക്ക് ഉറപ്പായി.. ആ ചേട്ടനോ.. ആ ചേട്ടന് അങ്ങനെയൊന്ന് ഉണ്ടോന്ന് എങ്ങനെ അറിയാ “

” ഇന്നലത്തെ ആ ചേട്ടന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ ആ ചേട്ടനും ഇവളോട് എന്തോ ഒരിത് എനിക്കും തോന്നിയിരുന്നു… പക്ഷേ ഒരു കാര്യം ഞാൻ ഉറപ്പ് തരാം ഹർഷിദ് ചേട്ടന് ലൈനൊന്നുമില്ല.. ” ജെസ്മി ഉറച്ച സ്വരത്തിൽ പറഞ്ഞു

” അത് നിനക്കെങ്ങനെ അറിയാം ” ഗ്രീഷ്മ അവളെ സംശയത്തോടെ നോക്കി

” എന്റെ ചേട്ടന്റെ കൂട്ടുകാരൻ അല്ലേ.. കഴിഞ്ഞ പെരുന്നാളിന് ഈ ചേട്ടനും ക്ലാസ്സിലെ വേറെ പിള്ളേരും തറവാട്ടിലേക്ക് വന്നിരുന്നു.. അവര് തമ്മിൽ തമ്മിൽ കളിയാക്കി സംസാരിക്കുന്ന കൂട്ടത്തിൽ എനിക്ക് മനസ്സിലായതാണ് “

” ആ ഇല്ലെങ്കിൽ നമുക്ക് അത്ര ആശ്വാസം.. അല്ലേൽ പണി ആയേനെ.. എന്നാലും ഒന്ന് ഉറപ്പ് വരുത്താം.. ജെസ്മി നീ ലാലു ചേട്ടനെ മണിയടിച്ച് ആ കാര്യം ഉറപ്പ് വരുത്തിക്കോളു ” ഗ്രീഷ്മ ജെസ്മിയെ ചട്ടം കെട്ടി..

അവരുടെ ഈ പ്ലാനിംഗ് കണ്ട് കുന്തംവിഴുങ്ങിയോണം അന്തംവിട്ട് നിൽക്കുകയാണ് അമ്മു

” അല്ലാ.. ഇവൾക്ക് തോന്നുന്ന ഈ സ്പാർക്ക് ആ ചേട്ടനും ഉണ്ടോന്ന് നമുക്കെങ്ങനെയാ അറിയാൻ പറ്റാ” പ്രവി താടിയിൽ ചൂണ്ട് വിരൽ വെച്ച് ആലോചനയിൽ മുഴകിയതും ലോങ് ബെൽ നീട്ടിയടിച്ചു..

” ബാക്കി നമുക്ക് ക്ലാസ്സിൽ പോയിരുന്ന് ആലോചിക്കാം “

ഗ്രീഷ്മയുടെ അഭിപ്രായത്തെ ശരി വച്ച് നാലു പേരും ക്ലാസ്സിലേക്ക് നടന്നു.. സെക്കന്റ് ഫ്ലോറിലേക്കുള്ള ഗോവണി കയറി ചെന്ന് നാല് പേരും ഒരുമിച്ച് ഹർഷിദിന്റെ ക്ലാസ്സിലേക്ക് നോക്കി.. ഹർഷിദ് ദീപക്കുമായി സംസാരത്തിൽ ആയിരുന്നു.. ഇടയ്ക്ക് വാതിൽക്കലേക്ക് നീണ്ട അവന്റെ കണ്ണുകൾ അവർ നാല് പേരേയും കണ്ട് കഴിഞ്ഞിരുന്നു.. നാലാളും നിന്ന് പരുങ്ങി.. അമ്മുവിന് നെഞ്ചിടിപ്പ് കൂടി കാൽ ഫ്രീസായി..

ഹർഷിദ് അവരെ നോക്കി ഒരു പുരികമുയർത്തി എന്തേ എന്ന് ചോദിച്ചതും നാലും കൂടി പരുങ്ങി കളിച്ച്  പരസ്പരം കൂട്ടിയിടിക്കാൻ തുടങ്ങി.. ഹർഷിദ് അവർക്ക് അരികിലേക്ക് നടന്നു വരാൻ ഒരുങ്ങിയതും നാലാളും കൂടി വേഗത്തിൽ ക്ലാസ്സിലേക്ക് നടന്നു

” ധ്വനി.. “

പുറകിൽ നിന്ന് അവന്റെ വിളി കേട്ടതും അമ്മു ഒരു ഞെട്ടലോടെ നിന്നു..

തുടരും