” ദേ പെണ്ണുങ്ങളെ അരുതാത്തത് ഓരോന്ന് പറഞ്ഞു ഉണ്ടാക്കിയാൽ കിട്ടൂട്ടാ എന്റേന്ന്.. ” കൂട്ടുകാരികളെ കപടദേഷ്യത്തോടെ നോക്കിയവൾ തിരിഞ്ഞിരുന്നു..
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രാത്രിയിൽ കിടക്കാൻ നേരവും കൂട്ടുകാരികൾ പറഞ്ഞ കാര്യമായിരുന്നു അവളുടെ ചിന്തകളിൽ.. അമ്മു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു..
” അവര് പറഞ്ഞത് പോലെ ഒരു പ്രണയത്തിന്റെ തുടക്കമാണോ.. ആ കണ്ണുകളിലെ കാന്ത ശക്തി എന്നെ ആ ചേട്ടനിലേക്ക് വലിച്ചടിപ്പിക്കുന്നില്ലേ.. ഇന്ന് എന്നെ നോക്കി ചിരിച്ച് നിന്നത്.. ആ ചിരിയുടെ അർത്ഥമെന്താണ്.. ആ പാട്ടിലെ വരികൾ.. അത് എനിക്ക് വേണ്ടി പാടിയ പോലെയാണ് തോന്നിയത്.. ഇതാണോ പ്രണയം.. ഇങ്ങനെയാണോ പ്രണയം.. പ്രണയിക്കാനുള്ള പ്രായമൊക്കെ ആയോ എനിക്ക്… ആരോടാ ഒന്ന് ചോദിക്കാ.. കിടന്നിട്ടാണേൽ ഉറക്കം വരണില്ലല്ലോ എന്റെ കാവിലമ്മേ.. പ്രവിയോട് ചോദിച്ചു നോക്കിയാലോ.. ” അമ്മു ബെഡിൽ നിന്നും ചാടി എണീറ്റ് ക്ലോക്കിലേക്ക് നോക്കി.. സമയം 12 മണി കഴിഞ്ഞിരിക്കുന്നു..
അവൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അച്ഛന്റേയും അമ്മയുടേയും റൂമിലേക്ക് പോയി.. അച്ഛന്റെ ഫോണെടുത്ത് പ്രവിയെ ഒന്ന് വിളിക്കണം.. പ്രവിയ്ക്ക് സ്വന്തമായി സെൽഫോണുണ്ട്.. ഒരു Nokia 216 അത്യാവിശ്യകാര്യങ്ങൾ സംസാരിക്കാൻ അമ്മു ആ ഫോണിലേക്കാണ് വിളിച്ചിരുന്നത്.. അച്ഛന്റെ ഫോൺ കയ്യിലെടുത്ത് ശ്വാസമടക്കി പിടിച്ചൊരു ഓട്ടമായിരുന്നു റൂമിലേക്ക്.. റൂമിലേക്ക് കയറി വാതിലടച്ച് ബെഡിലേക്ക് ഇരുന്ന് ഫോണിൽ പ്രവിയുടെ നമ്പർ തപ്പിയെടുത്ത് വിളിച്ചു.. ബെല്ലടി അവസാനിക്കാറയപ്പോഴാണ് പ്രവി കോളെടുത്തത്..
” ഹ..ഹലോ ആരാ ഈ പാതിരായ്ക്ക് ” പ്രവി ഉറക്കാലസ്യത്തിൽ കുറച്ച് ഈർഷ്യയോടെ ചോദിച്ചു..
” ഹലോ..ഹലോ പ്രവി ഞാനാ.. അമ്മു.. നീ ഉറങ്ങിയായിരുന്നോ “
” ഏയ് ഇല്ലടി സമയം 12 മണി കഴിഞ്ഞതല്ലേ ഒള്ളൂ.. ഞാൻ ഇവിടെ പെരയ്ക്ക് ചുറ്റും കിടന്ന് ഓടാണ്.. ” പ്രവി ദേഷ്യത്തോടെ പറഞ്ഞു..
” സോറീഡി നീയെന്നാ ഉറങ്ങിക്കോ.. നമുക്ക് നാളെ കാണാം “
അമ്മു കോൾ കട്ട് ചെയ്ത് ഫോണും നോക്കി ഇരുന്നു.. ശേഷം ബെഡിലേക്ക് കിടന്ന് ഉറങ്ങാൻ ശ്രമിച്ചു.. സാധിക്കുന്നില്ല.. പിന്നെയും എണീറ്റിരുന്ന് പ്രവിയുടെ നമ്പറിലേക്ക് വിളിച്ചു
ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
♥️♥️♥️♥️
????
❤❤❤
❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?
Nice
♥️
❤