പ്രണയകാലം 3 [RESHMA JIBIN] 82

ദീപകിന്റെ തോളിലേക്ക് ഒരു കൈകയറ്റി വെച്ച് ലാലു ടാസ്ക്ക് പറഞ്ഞു..അത് കേൾക്കേണ്ട താമസം അനീഷ് ബാഗ് ഊരി നിലത്തിട്ട് ഞാൻ കിളി.. ഞാൻ കിളിയെന്ന് പറഞ്ഞ് കൈകൾ ഇരുവശത്തേക്ക് വിടർത്തി കിളികൾ പറക്കുന്നത് പോലെ ക്ലാസ്സിലാകെ പറന്ന് നടക്കാൻ തുടങ്ങി.. അതോടെ അനുമോൻ ചില്ലറ ഐറ്റമല്ലെന്ന് എല്ലാർക്കും ബോധ്യമായി.. പാറി പറന്നു നടക്കുന്ന അവനെ പിടിച്ച് നിർത്താനായിരുന്നു പിന്നീടുള്ള പെടാപ്പാട്.. അടുത്ത ടാസ്ക്ക് ചോദിച്ച് ഇളിച്ചു നിന്ന അവനെ ഒരു വിധത്തിലാണ് സമാധാനിപ്പിച്ച് ബെഞ്ചിൽ പിടിച്ചിരുത്തിയത്..

 

അനീഷിന്റെ പെർഫോമൻസ് കഴിഞ്ഞതും ഹർഷിദ് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി പോയി..അവൻ പോകുന്നത് കണ്ടപ്പോൾ അമ്മുവിന് ചെറിയൊരു നിരാശ തോന്നാതെയിരുന്നില്ല.. അങ്ങനെ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അവസരം കിട്ടി സീനിയേഴ്സിന്റെ വകയായി ലഭിച്ച ലഡുവും കഴിച്ചിരിക്കുമ്പോഴാണ് ലാലു

 

” ഞങ്ങളുടെ ഈ പരിപാടിക്ക് വേണ്ട സഹകരണം നൽകി ഓരോ ടാസ്കുകളിലൂടെ നിങ്ങളിലെ പ്രതിഭകളെ കാണിച്ച് തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ജൂനിയേഴ്സിന് ഒരു സ്നേഹ സമ്മാനം നൽകുന്നതിനായി ഹർഷിദിനെ ക്ഷണിക്കുന്നു ”

 

” ഏയ് .. ഞാൻ എന്ത് സമ്മാനം കൊടുക്കാനാ ലാലുവേ ” അതും ചോദിച്ചാണ് ഹർഷിദ് ക്ലാസ്സിലേക്ക് കയറി വന്നത്.. അപ്പോഴാണ് അമ്മുവിന് അവൻ അത്രയും നേരം ക്ലാസ്സിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്ന് മനസ്സിലായത്.. അവന്റെ വരവ് അമ്മുവിനെ പിന്നെയും പ്രസന്ന വദനയാക്കി..

 

” നീയൊരു പാട്ട് പാട്.. ഈ സ്കൂളിൽ നിന്നെ പോലെ പാട്ട് പാടുന്ന ആരാ ഉള്ളത് ” ദീപകിന്റെ വകയായിരുന്നു ആ സജഷൻ

 

” അത് വേണോ ”

 

” വേണം ” സീനിയേഴ്സ് പെൺകുട്ടികൾ ഒന്നടങ്കം പറഞ്ഞു..

 

ഹർഷിദിന്റെ ലേഡീസ് ഫാൻസിന്റെ എണ്ണം അമ്മുവിനെ ചെറുതായൊന്ന് വിഷമിപ്പിക്കാതെയിരുന്നില്ല..

 

” ഓക്കേ.. എങ്കിൽ പാടാം. ” ഹർഷിദ് മേശയിലേക്ക് ചാരി നിന്ന് കൈകൾ കെട്ടി നിന്ന് മുരടനക്കി ശബ്ദം ശരിയാക്കി.. ശേഷം അമ്മുവിനെ നോക്കി ചിരിയോടെ തന്റെ കണ്ണടച്ചു പാടാൻ റെഡിയായി.. അമ്മു തിളങ്ങുന്ന കണ്ണുകളോടെ ഇമചിമ്മാതെ അവനെ തന്നെ നോക്കി അവന്റെ പാട്ടിനായി കാതോർത്തിരുന്നു.. നിമിഷങ്ങൾക്കകം ഹർഷിദിന്റെ സ്വരം അവളുടെ കാതുകളിൽ ഇമ്പമായി ഒഴുകിയെത്തി തുടങ്ങി

 

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.