പ്രണയകാലം 3 [RESHMA JIBIN] 82

 

” കടിച്ചാൽ പേ ഉറപ്പാണ് മോളേ ”

 

പ്രവിയുടെ അടക്കിപ്പിടിച്ച ചോദ്യത്തിന് ഗ്രീഷ്മയുടെ മറുപടി കൂടി ആയതോടെ അവരുടെ ബെഞ്ചിലൊരു പൊട്ടിച്ചിരി ഉയർന്നിരുന്നു.. ഇതേനരം കാക്കകൂടിനെ പരിചയപ്പെടുന്ന ചടങ്ങിലാണ് സീനിയേഴ്സ്.. പ്രവിയുടെ കമ്മന്റിനിടയിൽ വാതിൽക്കലേക്ക് പാളി നോക്കിയ അമ്മു കാക്കകൂടിനെ തന്നെ സകാൻ ചെയ്ത് നിൽക്കുന്ന ഹർഷിദിനെയാണ് കണ്ടത്..

 

” എന്താ നിന്റെ പേര് ”

 

കാക്കകൂടിന്റെ കഴുത്തിൽ കിടന്നിരുന്ന ചങ്ങല ചെയിനിൽ വലിച്ച് പരിശോധിക്കുന്നതിനിടയ്ക്ക് സീനിയറിലെ ദീപക് ചോദിച്ചു..

 

” ഞാൻ അനീഷ് മോഹനൻ ” ആ നേരം ക്ലാസ്സിലെ പെൺകുട്ടികളെ കണ്ണുകൾ കൊണ്ടവൻ വലം വെച്ചിരുന്നു..

 

” നിന്നെ സിദ്ധിഖ് സാർ കണ്ടില്ലേടാ ” കൂട്ടത്തിലൊരു സീനിയർ വിളിച്ച് ചോദിച്ചു (സ്കൂൾ ഹെഡ്മാസ്റ്റർ ആണ് സിദ്ധിഖ് സാർ )

 

” ഏയ് ഇല്ല.. ” അവൻ നിഷ്കളങ്കമായി മറുപടി നൽകി

 

” ആ നന്നായി.. അല്ലേൽ ഓൺ ദ സ്പോട്ടിൽ നിന്റെ ഈ കാടും പടലുമെല്ലാം പുല്ല് വെട്ടുന്ന മെഷീൻ കൊണ്ട് വെട്ടി വെളുപ്പിച്ചേന്നെ”

 

” ങേ.. അത്ര ടെററാണോ ”

 

” ആ.. കാണാലോ.. ചിന്ന പഴശ്ശിരാജയാ സാർ ”

 

” ഇനിയിപ്പോൾ എന്തായാലും അടുത്ത ഐറ്റം അനുമോന്റെ വകതന്നെ ആയിക്കോട്ടേ..” ലാലു ദീപകിനെ നോക്കി കണ്ണിറുക്കി കാണിച്ച് കൈകെട്ടി മേശയിലേക്ക് ചാരി..

 

” ഐറ്റമോ… എന്ത് ഐറ്റമാ ചേട്ടന്മാരെ ” ആ ഭാവം കണ്ടാൽ അറിയാം അതൊരു നിഷ്കുവാണെന്ന്

 

അനീഷിന്റെ ചോദ്യത്തിന് മറുപടിയെന്നോണം ദീപക് മേശയിൽ ഇരുന്ന ഏതാനും ചോക്ക് പീസുകളെടുത്ത് അനീഷിന്റെ കാക്കകൂട് പോലുള്ള മുടിയിലേക്ക് വെച്ചു കൊടുത്തു.. അവൻ എന്താ സംഭവമെന്ന് മനസ്സിലാകാതെ കണ്ണ് മിഴിച്ചു നിൽക്കുകയാണ്..

 

” നിന്റെ ഈ കാക്കകൂട്ടിൽ ഇപ്പോ കുറച്ച് മുട്ടകൾ വെച്ചിട്ടുണ്ട് അത് തറയിൽ വീഴ്ത്താതെ ഞാൻ കിളി.. ഞാൻ കിളി എന്ന് പറഞ്ഞ് അനുമോൻ ഈ ക്ലാസിലൊന്ന് പറന്ന് നടന്നേ ചേട്ടന്മാരൊന്ന് കാണട്ടേ ”

 

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.