പ്രണയകാലം 3 [RESHMA JIBIN] 82

 

” ഉം.. എങ്കിൽ പിന്നെ അങ്ങനെയാകട്ടേ.. അല്ലേലും ഗായകൻ പറയുന്ന പലകാര്യങ്ങളും നമുക്ക് ആർക്കും മനസ്സിലാകാറില്ല. ആ.. അടുത്ത ലോട്ട് എടുക്കാം.. റെമി ഇനി താനെടുക്ക് ”

 

ലാൻസൻ ലോട്ട് ബൗളുമായി മറ്റൊരു സീനിയർ പെൺകുട്ടിയുടെ അരികിലേക്ക് പോയതും ഹർഷിദ് അമ്മുവിൽ ദൃഷ്ടിയൂന്നി കൈക്കെട്ടി ക്ലാസ് റൂം ഡോറിലേക്ക് ചാരി നിന്നു..അതേ നേരം അവന്റെ നോട്ടം തന്റെ ഉള്ളിലുണർത്തുന്ന വികരമെന്തെന്ന് ഓർത്ത് സംശയത്തോടെ അമ്മു ബെഞ്ചിലേക്ക് ഇരുന്നു..

 

ലോട്ടെടുപ്പും അതിന്റെ പിന്നാലെ കിട്ടുന്ന പണികളുമായി പരിപാടി ഗംഭീരമായി തന്നെ മുന്നോട്ട് പോയി കൊണ്ടിരുന്നു.. പ്രവിയ്ക്കും ഗ്രീഷ്മയും പൈപ്പിൻ ചോട്ടിലെ ചേച്ചിമാരുടെ തല്ല് കൂട്ടമാണ് അവതരണ വിഷമായി കിട്ടിയത്.. ഇരുവരും അത്യാവശ്യം നല്ല വഴക്കാളികൾ ആയതിനാൽ കിട്ടിയ ക്യാരറ്ററിനെ ആഹാവിച്ച് രണ്ടാളും തകർത്ത് അഭിനയിച്ചു.. വഴക്ക് മൂത്ത് അടിപിടിയിൽ കലാശിക്കുമെന്ന സ്ഥിതി വന്നതും രണ്ടിനേയും പിടിച്ച് മാറ്റേണ്ടി വന്നു.. അത് കണ്ട് എല്ലാ കുട്ടികൾക്കും ചിരിയായി.. സീനിയേഴ്സ് അവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാപ്രതിഭക്ക് എല്ലാ ഭാവുകങ്ങളുംങ്ങളും നേർന്നു.. ഹർഷിദും പരിപാടികൾ എല്ലാം രസകരമായി കണ്ട് കൊണ്ട് അതേ നിൽപ്പ് തുടരുകയാണ്.. കൂട്ടത്തിൽ അമ്മുവിനെ നോക്കാനും മറന്നില്ല..

 

ഗംഭീരമായി പരിപാടികൾ അരങ്ങേറുന്നതിനിടയ്ക്കാണ് ചേട്ടാന്നൊരു വിളി കേൾക്കുന്നത്.. എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് നോക്കി.. ലോ വേയ്സ്റ്റ് ജീൻസും രണ്ടാൾക്ക് കയറി നിൽക്കാൻ പാകത്തിന് അഴഞ്ഞ ബനിയനും കാക്ക കൂട് പോലുള്ള തലയുമായി അവിഞ്ഞ ചിരിയുമായി ഒരുത്തൻ.. ഹർഷദ് അവനെ അപൂർവ ജീവി കണക്കെ നോക്കി നിൽക്കുകയാണ്..

 

” ഉം.. എന്താ ” അവനെ അടിമുടി നോക്കി കൊണ്ട് ലാൽസൻ ചോദിച്ചു

 

” ന്യൂ അഡ്മിഷനാണ് ചേട്ടാ.. ക്ലാസ്സിൽ കയറിക്കോട്ടേ ” അവൻ വളരെ വിനയകുനിയനായി

 

” ആഹാ.. വായോ മാച്ചാ.. കേറി വായോ.. നല്ല ടൈമിലാണ് നിന്റെ എന്ട്രി ” ലാൽസൻ ചിരിച്ച് അവനെ കൈകാട്ടി വിളിച്ചു..

 

അവൻ തന്റെ കാക്കകൂട് ഒതുക്കി ബാക്ക് ബാഗ് ഒന്നും കൂടി വലിച്ചിട്ട് ചാടി തുള്ളി അകത്തേക്ക് കയറി.. ക്ലാസ്സിലെ പെൺകുട്ടികളോട് മാത്രമായി ഇളിച്ച്ക്കാട്ടി

 

” ഹായ് ഗേൾസ് ”

 

” അമ്പേ.. ഈ സാധനം കടിക്കോടി ”

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.