പ്രണയകാലം 3 [RESHMA JIBIN] 82

” പിണങ്ങല്ലേടി അമ്മു.. ഒന്നാമതേത് നീ വിളിച്ചത് പാതിരായ്ക്ക് അതോ എനിക്കൊട്ടും താൽപര്യമില്ലാത്ത പ്രണയ വിഷയം സംസാരിക്കാൻ.. അതാണ്.. നിന്റെ ഈ സംശയങ്ങൾക്കൊല്ലാം ഉത്തരം നൽകാൻ കഴിവുള്ള ഒരാളെ നിനക്ക് ഞാൻ കാണിച്ചു തരാം “

” അത് ആരാ ” അമ്മു സംശയത്തോടെ നോക്കി

” വേറെ ആര്.. നമ്മുടെ ഗ്രീഷ്മ.. അവളിതിൽ ബെസ്റ്റാണ്..”

പിന്നെയും കുറേ വിശേഷങ്ങൾ പങ്ക് വച്ച് ഇരുവരും ബസ് സ്റ്റോപ്പിൽ എത്തി.. ഭവാനി മുന്നിൽ വന്ന് നിന്നതും അമ്മു ബസിലാകെ അവനായി പരത്തി കൊണ്ട് ബസിലേക്ക് കയറി.. അന്നും ആ ബസ്സിൽ അവനുണ്ടായില്ല.. ചെറിയ നിരാശയൊക്കെ തോന്നി അമ്മുവിന്..

ബസിറങ്ങിയതും ഇരുവരും അവരുടെ വരവും കാത്ത് ഗേറ്റിനരികിൽ നിൽക്കുന്ന ഗ്രീഷമയുടേയും ജെസ്മിയുടേയും അരികിലെത്തി.. ഗ്രീഷ്മയെ കണ്ടതും പ്രവി അവളുടെ കയ്യിൽ വലിച്ച്

” ഡി ഒന്ന് വന്നേ.. ഒരു സീരിയസായ കാര്യം സംസാരിക്കാൻ ഉണ്ട്.. നമ്മുക്ക് ഫ്രഷ്റൂമിന്റെ അവിടേക്ക് പോകാം “

കാര്യം എന്തെന്ന് മനസ്സിലാകാതെ ഗ്രീഷ്മയും ജെസ്മിയും അവരോടൊപ്പം ഫ്രഷ്റൂം ലക്ഷ്യമാക്കി നടന്നു.. സത്യം പറഞ്ഞാൽ നടക്കല്ല പ്രവി അവരെ ഇരുവരെയും കയ്യും വലിച്ച് ഓടുകയായിരുന്നു.. അവർക്കൊപ്പം അമ്മുവുമുണ്ട്..

” കാര്യം പറയ് പ്രവി ” ഗ്രീഷ്മ കിതപ്പടക്കാൻ ശ്രമിച്ച് പ്രവിയെ നോക്കി

പ്രവി ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം രാത്രിയിലെ അമ്മുവിന്റെ ചോദ്യോത്തര പംക്തിയെ കുറിച്ച് വിശദീകരിച്ചു.. എല്ലാം കേട്ട് കഴിഞ്ഞ് ഗ്രീഷമയും ജെസ്മിയും അമ്പരപ്പോടെ കേട്ടതൊക്കെ ശരിയാണോന്നുള്ള ചോദ്യത്തിൽ അമ്മുവിനെ നോക്കിയതും അവളൊരു ചമ്മിയ ചിരിയോടെ തലയാട്ടി..

” ഡി അമ്മു ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊന്നും ഇല്ലെന്നാ ഞാൻ ഈ അടുത്ത ഇടയ്ക്ക് മനോരമയിൽ വായിച്ചേ.. സത്യം പറഞ്ഞാൽ നാലാമത്തെ കാഴ്ച്ചയിലാണ് പോലും ഈ പ്രേമമൊക്കെ ഉണ്ടാകുന്നത്.. പക്ഷേ കേട്ടിടത്തോളം അമ്മു നിന്റെ പ്രശ്നം പ്രണയം തന്നെയാണ്.. ” ഗ്രീഷ്മ ലവ് ഗുരു ചമഞ്ഞ് ഗൗരവത്തോടെ സംസാരിക്കുന്നത് കേട്ട് അന്താളിച്ച് നിൽക്കുകയാണ് ബാക്കി സംഘാംഗങ്ങൾ..

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.