പ്രണയകാലം 3 [RESHMA JIBIN] 82

പ്രണയകാലം 3

Author : RESHMA JIBIN

 
” ലാലു.. ആ കുട്ടിക്കുള്ള ടാസ്ക് ഞാൻ കൊടുക്കാം ”

 

ഗൗരവം നിറഞ്ഞ ശബ്ദം അവിടെ മുഴങ്ങി കേട്ടതും അമ്മു വിറയലോടെ ക്ലാസ്സിന്റെ വാതിൽക്കലേക്ക് നോക്കി.. അവളെ തന്നെ നോക്കി ചുണ്ടിന്റെ കോണിലൊരു ചിരിയൊളിപ്പിച്ച് നിൽക്കുകയാണ് ഹർഷിദ്.. അവന്റെ ചിരിയും  നിൽപ്പും കണ്ടതും അമ്മു കിലുകിലാന്ന് വിറയ്ക്കാൻ തുടങ്ങി..

 

മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയൊതുക്കി അവളിൽ തന്നെ തന്റെ ദൃഷ്ടി പതിപ്പിച്ച് ഹർഷിദ് ക്ലാസ്സിലേക്ക് കയറി വന്നു.. അമ്മു നെഞ്ചിടിപ്പോടെ അവനെ നോക്കി നിന്നു.. ഇന്നലത്തെ സംഭവത്തോടെ ഹർഷിദ് എന്ന പേര് പോലും അവളിൽ ആശങ്ക നിറച്ചിരുന്നു എന്നതാണ് സത്യം.

 

” ആഹാ.. എങ്കിൽ ആദ്യത്തെ ടാസ്ക്ക് നമ്മുടെ പനമ്പിള്ളി സ്കൂളിന്റെ സ്വന്തം ഗായകന്റെ വക തന്നെ ആയിക്കോട്ടെ.. ” ലാൽസനും മറ്റ് സീനിയേഴ്സും അവനെ വരവേറ്റു… അവരുടെ വരവേൽപ്പ് നല്ലൊരു ചിരിയോടെ സ്വീകരിച്ച ഹർഷിദ് അമ്മുവിന് തൊട്ടു മുമ്പിലായി നിന്നു.. ഇതേസമയം അവർക്കിടയിൽ സംഭവിച്ച കാര്യങ്ങളെല്ലാം അറിയുന്ന പ്രവി ഇനിയെന്താ സംഭവിക്കാൻ പോകുന്നതെന്നറിയാതെ അമ്മുവിനെയും ഹർഷിദിനേയും മാറി മാറി നോക്കിക്കൊണ്ട് അമ്മുവിന്റെ കയ്യിൽ പതിയെ വലിച്ച് അടക്കിപ്പിടിച്ച ശബ്ദത്തിൽ അമ്മുവിന് കേൾക്കാൻ പാകത്തിന്

 

” ഡി അമ്മു.. ഇതെന്തോ മുട്ടൻ പണിയാണെന്നാ തോന്നുന്നേ ”

 

പ്രവിയുടെ സംസാരം കേട്ട്  എന്നെ എങ്ങനെയെങ്കിലും രക്ഷിക്ക് പ്രവി എന്ന യാചനയോടെ അമ്മു അവളെ നോക്കി..

 

ഒരു വഴിയും ഇല്ല മോളേ എന്ന ഭാവത്തിൽ അമ്മുവിനെ നോക്കുന്ന പ്രവിയെ നെറ്റി ചുളിച്ച് ചെറിയൊരു വാണിംഗോടെ ഹർഷിദ് നോക്കിയതും അവൾ നന്നായൊന്നു ഇളിച്ച്ക്കാട്ടി തന്റെ സീറ്റിലേക്ക് ഒതുങ്ങി കൂടി..

 

” ഡാ ഹർഷിദേ നീ ടാസ്ക്ക് പറയ്.. നമുക്ക് രണ്ട് പിരീഡാണ് ആകെ കിട്ടിയിരിക്കുന്നത് അതിനിടയിൽ എല്ലാവരേയും വട്ടം എത്തിക്കണം ” ലാൽസൻ തിരക്ക് കൂട്ടി..

 

തലയൊന്ന് ചരിച്ച് ലാൽസനെ  നോക്കി ഹാർഷിദ് അതേ ഈണത്തിൽ  തിരിഞ്ഞ് അമ്മുവിന്റെ പേടിച്ചരണ്ട കണ്ണുകളിലേക്ക് നോക്കി കൊണ്ട്

 

” മറ്റൊന്നും അല്ല.. ഞാനൊന്ന് ആത്മാർത്ഥമായി ക്ഷമാപണം നടത്തുവാൻ പോവുകയാണ്.. എന്റെ ക്ഷമാപണം കേട്ട് ഈ കുട്ടി തിരിച്ചൊരു മറുപടി പറയണം.. അത്രയൊള്ളൂ “

7 Comments

  1. ഹർഷിദ് നെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവൾക് നല്ല ഒരു പണി കൊടുക്കാൻ ആയിരിക്കും എന്ന് പക്ഷേ ആൾ ആദ്യം കണ്ടപോലെ ദേഷ്യകാരൻ ഒന്നും അല്ല
    കഥ നന്നായി തന്നെ പോകുന്നുണ്ട് അവരുടെ പ്രണയം തുടങ്ങാൻ ആയി കാത്തിരിക്കുന്നു
    ♥️♥️♥️♥️

  2. മന്നാഡിയാർ

    ????

  3. ❤❤❤

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ ഇഷ്ട്ടായി ? കാത്തിരിക്കുന്നു സ്നേഹത്തോടെ ?

Comments are closed.