പ്രണയം. [ലങ്കാധിപതി രാവണന്‍] 64

Views : 1644

പ്രണയം

Author : ലങ്കാധിപതി രാവണന്‍

 

നാലു വർഷം എത്രപെട്ടെന്നാ കടന്നു പോയത്. എയർപോർട്ടിന്റെ പടികളിറങ്ങി അയാള്‍ കാത്തു നിന്നു. ഇത്രകാലം കൂടി ഒരാള്‍ നാട്ടിലേക്കു വരുന്നതിന്റെ പ്രതീതിയൊന്നും വിശേഷിച്ചവിടെ കാണാനില്ല.ആദ്യമയാളമ്പരന്നെങ്കിലും ഭാര്യ ഫോണിൽ പറഞ്ഞതോർത്തയാൾ സമാധാനിച്ചു. അവൾക്കു പനിയാണത്രേ! അച്ഛന് പണ്ടേയുള്ള കാലുവേദന കലശലായി. അമ്മ പോയതിൾ പിന്നെ അച്ഛനുഷാറൊന്നുമില്ലതാനും അനുജനും ഭാര്യയും മാത്രമേ സ്വീകരിക്കാനെത്തിയുള്ളൂ.
ആഹ്ഹാ! എന്റെ ദേവി വന്നേനേ!
പാവം പനിയും പിടിച്ചു ആശുപത്രിയിലാ അച്ഛനേയും നോക്കണം.എന്നാലും ഇത്ര കാലം കഴിഞ്ഞിവിടെ എത്തുമ്പോൾ അവളുടെ അസാന്നിദ്ധ്യം അല്പം വിഷമിപ്പിക്കുന്നുണ്ട്. സാരമില്ല ഇന്നു രാത്രിതന്നെ കണക്കു തീർക്കുന്നുണ്ട്. അനുജന്‍ തോളിൽ തട്ടിയപ്പോഴാണയാൾ ചിന്തയിൽ നിന്നുണർന്നത്.അവന്‍റെ മുഖത്ത് എന്തോ വല്ലായ്മ! ങാ ഭാര്യയുമായുള്ള സ്വരചേർച്ചയില്ലായ്മയൊക്കെ അവൻ അന്നന്ന് വിളിക്കുമ്പോൾ പറയാറുള്ളതല്ലേ, ഇന്നും എന്തോ പ്രശ്നം കാണും. അനുജനൊപ്പം അയാള്‍ കാറിൽ കയറി ചാഞ്ഞിരുന്നു.ഡ്രൈവിനിടയിൽ അവൻ എന്തൊക്കെയോ നാട്ടുവിശേഷങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു.അയാളപ്പോൾ അതിലൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല.അയാളുടെ ചിന്തകൾ ദേവിയിലും പരിസരത്തും പറന്നു നടന്നു.
ദേവി അതവൾക്കറിഞ്ഞിട്ട പേരു തന്നെ!
ഇത്രകാലത്തിനു ശേഷം തമ്മില്‍ കാണുന്ന ആ അവസ്ഥ എന്തായിരിക്കും. ചുംബിച്ചു ചുംബിച്ചു താൻ ചുവപ്പിച്ച ചുണ്ടുകള്‍. ആദ്യമായ് കണ്ടിഷ്ടം പറഞ്ഞ അന്നു താൻ സ്വന്തമാക്കിയ ആ നഘ്രാത പിഷ്പദലം തന്‍റെ നിശ്വാസത്തിൽ വിറകൊണ്ടത്. വീണ്ടും ഇന്നത് കാണാം തീർച്ചയായും.സ്വതേ അരുണാഭമായ ആ കവിളുകൾ താടിരോമത്തിന്റെ ഇക്കിളിപ്പെടുത്തലുകൾക്ക് കൂടുതല്‍ ചുവന്നിട്ടുണ്ടാവും.നാണം മറയ്ക്കാന്‍ നിന്റെ മടിക്കെട്ടു മതിയല്ലോ എന്ന് ഏതൊക്കെയോ സ്വകാര്യ നിമിഷങ്ങളിൽ താൻ പറഞ്ഞിട്ടുണ്ട്.ഇപ്പോഴത് കൂടുതല്‍ കനം വെച്ചിട്ടുണ്ടാകും.ഈറനണിഞ്ഞ എപ്പോഴും തുള്ളിക്കളിക്കുന്ന, ഒറ്റ നോട്ടത്തില്‍ എന്നെ വീഴ്ത്തിയ മാൻപേടക്കണ്ണുകൾ കള്ള നാണത്തോടെ ഒളിച്ചുകളിക്കുന്നുണ്ടാകും.ഓരോന്നാലോചിച്ചയാൾ ആശുപത്രി വരാന്തയിലേക്കു കയറി. അവൾ പനിയുണ്ട് വിശ്രമത്തിലാണെന്നു പറഞ്ഞപ്പോൾ കിടക്കാനുള്ളതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. അങ്ങിനെ അയാള്‍ അനുജന്‍ നയിച്ച വഴിയേ ഒരു മുറിക്കു മുൻപിലെത്തി.അനുജന്‍റെ മുഖത്ത് പൊടുന്നനേ ഒരു വല്ലാത്ത ഭാവം കണ്ടയാൾ

Recent Stories

The Author

ലങ്കാധിപതി രാവണന്‍

18 Comments

  1. നിധീഷ്

    ഒന്നും പറയാനില്ല… ❤❤❤❤❤

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

  2. ഇഷ്ടമായി ബ്രോ കളങ്കമില്ലാത്ത പ്രണയം ഹൃദയത്തില് കൊണ്ട്
    ഇനിയും എഴുതുക♥️♥️♥️♥️

    1. ലങ്കാധിപതി രാവണന്‍

      നടന്ന സംഭവമാണ് 😊 😊 😊

  3. ഹൃദയ സ്പർശിയായ കഥ..

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

  4. വിഷമമായി എന്നാലും ഇഷ്ട്ടായി💖💖

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

  5. Super!!!

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

  6. ആഹാ..!! പരിശുദ്ധ പ്രണയം..
    ഇങ്ങനത്തെയൊരു കഥ വായിച്ചിട്ട് കുറെ നാളായി..

    നല്ലെഴുത്ത്.. നല്ല ഭാഷാ നൈപുണ്യം..
    വളരെ നന്നായി ബ്രോ.. വല്ലാണ്ട് മനസിനെ സ്പര്‍ശിച്ചു..
    വളരെ വ്യത്യസ്തമായ തീം.. നന്നായിത്തന്നെ അവതരിപ്പിച്ചു..
    ആശംസകള്‍.. ഇനിയും കഥകളുമായി വരിക..

    1. ലങ്കാധിപതി രാവണന്‍

      നന്ദി.സുഹൃത്തേ 😊 😊 😊

  7. Pure love ❤❤❤
    In the magic of a writer
    In simple words
    Ishtaayi

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

  8. നന്നായിട്ടുണ്ട് സഹോദര… എവിടൊക്കെയോ കഥ മനസ്സിൽ സ്പർശിച്ചു… രണ്ട് പേജിൽ ഒതുക്കിയ വരികൾ മനോഹരമായിട്ടുണ്ട്… കൂടുതലൊന്നും പറയാൻ ഈയുള്ളവന്റെ കൈകളിൽ വരികളില്ല, ഇഷ്ട്ടം മാത്രേ ഉള്ളു..,, ഒരു നോവ് നൽകിയ ഈ കഥക്ക്…

    ❤❤❤❤

    1. ലങ്കാധിപതി രാവണന്‍

      ഇത് നടന്ന സംഭവമാണ് 😊 😊 😊

    1. ലങ്കാധിപതി രാവണന്‍

      😊 😊 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com