പെങ്ങൾ [നൗഫു] 1203

Views : 7359

എന്റെ വാശി യാണോ …ആയിരിക്കാം അല്ലാതിരിക്കാം…അവൾക്കും എന്റെ അരികിലേക് വരാമായിരുന്നുവല്ലോ… എന്റെ ചോര തന്നെ യല്ലേ അവളുടെ ഞെരമ്പുകളിലൂടെയും ഓടുന്നത്…

ഒരുപക്ഷെ അവളും അങ്ങനെ ചിന്തിച്ചിരിക്കാം..

ഞങ്ങൾ രണ്ടു മക്കളായിരുന്നു… ഞാനും എന്റെ ഓരോ ഒരു ഇത്തയും ..…

എത്ര സന്തോഷം നിറഞ്ഞതായിരുന്നു അന്നത്തെ ഓരോ ദിവസവും.. ഓർക്കുമ്പോൾ തന്നെ അതെല്ലാം വല്ലാതെ മിസ്സ്‌ ചെയ്യുന്നത് പോലെ..

അവളുടെ വിവാഹത്തിന് മുമ്പുള്ള കാലം..

ഞങ്ങളുടെ തൊട്ടടുത്തുള്ള പാട വരമ്പത് ഓടി കളിച്ചും.. ഊഞ്ഞാൽ കെട്ടി അതിൽ ആടിയും…തൊടിയിലെ മാവിൽ മാങ്ങ പറിക്കാൻ കല്ലെറിഞ്ഞും… കണ്ണ് പൊത്തി കളിച്ചും..

“ഓഹ്” ഓർക്കുമ്പോൾ തന്നെ നെസ്റ്റാൾജിയ മനസിലൂടെ ഒഴുകുകയാണ്…

അവളെനിക് പെങ്ങൾ മാത്രമായിരുന്നില്ല… മമ്മുക്ക പറഞ്ഞത് പോലെ എന്റെ എല്ലാം എല്ലാം ആയിരുന്നു…

എല്ലാ ബന്ധങ്ങളിലും വിള്ളൽ ഉണ്ടാക്കുന്നത് പണ മായിരിക്കും… അത് ചിലപ്പോൾ സ്വത്തോ.. അല്ലെങ്കിൽ മറ്റേതെങ്കിലും വഴി യിൽ നമുക്ക് കൂടേ അവകാശ പെട്ടതോ അങ്ങനെ വല്ലതും ആയിരിക്കും…

ഞങ്ങളുടെ ഉമ്മ മരണ പെടുന്നതിന് കുറച്ചു മാസങ്ങൾക് മുമ്പ് ഉമ്മയുടെ ഒരേ ഒരു സ്വാർണ്ണ മാല അവളുടെ മകന്റെ ബിസിനസ് ആവശ്യത്തിനായി വാങ്ങി കൊണ്ടു പോയിരുന്നു…

“പെട്ടന്നായിരുന്നു ഉമ്മയുടെ മരണം.. ഉമ്മാക് ആ മാല കൊണ്ട് കുറച്ചു ആവശ്യങ്ങൾ ഉണ്ടായിരുന്നു… ഒരു വസിയ്യത്തു പോലെ…അത് വിറ്റ് കിട്ടുന്ന പണം കൊണ്ട്.. ഉമ്മാക് എന്തേലും കടം ഉണ്ടേൽ വീട്ടണം.. മതത്തിന്റെ ചിലവുകൾ അതിൽ നിന്ന് എടുക്കണം.. ബാക്കി ഉള്ള പൈസ കുറച്ചു എത്തീം മക്കൾക്കും വിധവകളായ പെണ്ണുങ്ങൾക്കും നൽകണം…”

അഞ്ചാറു പവനിൽ കൂടുതൽ ഉള്ളത് കൊണ്ട് തന്നെ ഉമ്മ പറഞ്ഞ എല്ലാ ആഗ്രഹവും നടത്താൻ ആ സ്വാർണ്ണം പര്യാപ്തവുമായിരുന്നു…

പക്ഷെ അത് അവർ എടുത്തു തന്നില്ല…സാമ്പത്തികമായി ഞാൻ വളരെ ഇടുക്കിൽ നിൽക്കുന്ന സമയം ആയത് കൊണ്ട് തന്നെ… ഉമ്മയുടെ അല്ലറ ചില്ലറ കടവും ഉമ്മയുടെ മയ്യിത്ത് പരിപാലനവും മാത്രമേ എന്നെ കൊണ്ടു ആവുമായിരുന്നുളൂ..

ഞാൻ അവളോട്‌ സ്വാർണ്ണം എടുത്തു തരാൻ ഇടക്കിടെ ഓർമ്മിപ്പിച്ചു ഉമ്മ പറഞ്ഞ കാര്യം ചെയ്തു തീർക്കുക എന്നേ ഉണ്ടായിരുന്നുള്ളൂ എന്റെ മനസിൽ…പക്ഷെ അവൾ എനിക്ക് ഉമ്മ ചെയ്തു തന്നതെല്ലാം വിളിച്ചു പറഞ്ഞു അത് തരാതെ നിൽക്കാനായിരുന്നു അവളുടെ ശ്രമം…

പക്ഷെ അവൾ ഒന്നോർത്തില്ല.. ഉമ്മ എല്ലാം രണ്ടു പേർക്കും തുല്യമായി തന്നെ ആയിരുന്നു വീതം വെച്ചു തന്നത്…

പിന്നെ പിന്നെ ഞാൻ ഇത്താക്ക് വിളിക്കാതെ യായി.. ഒരുപാട് മാസങ്ങൾ…

എന്റെ മോളെ നിശ്ചയം നടക്കുന്ന സമയത്താണ് പിന്നെ ഞാൻ ഇത്തയെ വിളിച്ചത്… വരണമെന്ന് നിർബന്ധിച്ചു പറഞ്ഞു..

Recent Stories

The Author

14 Comments

  1. Story super nalla shayli

  2. നല്ല ടച്ചിങ് ആയ കഥ

  3. സൂപ്പർ നല്ല ഫീൽ ….. കോപി ചെയ്ത് ഫാമിലി ഗ്രൂപ്പിൽ ഇടേണ്ട ഐറ്റം …
    കുടുംബങ്ങളിൽ നമ്മൾ നിസാരവൽക്കരിക്കുന്ന ചെറിയ കാര്യങ്ങൾ പിന്നെ ബന്ധങ്ങളെ തന്നെ എങ്ങനെ അകറ്റുമെന്നതിൻ്റെ നേർകാഴ്ച്ച …. എല്ലാത്തിലും ഉപരി സമയം ഒന്നിനെയും കാത്തിരിക്കില്ല എന്ന ഓർമ്മപ്പെടുത്തലും ….

    പിന്നെ ബ്രോ “ഉമ്മാൻ്റെ നിക്കാഹ്” ഒന്ന് പൂർത്തിയാക്ക്

  4. നിധീഷ്

    വന്ന്.. വന്ന്… താൻ എല്ലാരേം കരയിക്കുവാണല്ലോ….. 💔💔💔

  5. ഇക്കോ പൊളിച്ചു കുടുംബ ബന്ധത്തെ ഓർമിപ്പിക്കുന്ന കഥ വളരെ ഇഷ്ടായി നിങ്ങൾ നിർത്തി പോയില്ലല്ലോ അല്ലേ

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. Oombiya kadha eduthonda poda maire

    1. വീട്ടിൽ ഉള്ളവർക് എല്ലാം സുഖം തന്നെ അല്ലേ.. അളിയാ

    2. മറുപടി പറഞ്ഞാൽ കുറച്ച് അധികമാവും …. പുല്ലൂട്ടിയിലെ നായിൻ്റെ സ്വഭാവം എടുക്കാതെ കൊണ്ട് പോടേയ്

  8. Polichu machane….adipoli

  9. മിന്നൽ മുരളി

    എഴുതിയ കഥ പൂർത്തിയാക്കി ഭായ്

    1. ആർക്കാണ് ബ്രോ നിർബന്ധം 😂😂😂

  10. Good 👍. Again came thanks…

    1. താങ്ക്യൂ 😍😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com