“ഹ, നിനക്ക് കേൾക്കേണ്ടങ്കിൽ നീ ചെവിപൊത്തിക്കോ. അല്ലെ അങ്ങോട്ടെങ്ങാനും മാറിയിരി. കുപ്പി വരുമ്പോ വിളിക്കാം. നീ പറയെടാ, ചെലപ്പോ ഒരു റിലീഫ് കിട്ടിയാലോ.”
ഡോൺ പറഞ്ഞുതുടങ്ങി.
“കുറേക്കാലം മുൻപാ, ഞാനൊക്കെ പ്ലസ് ടുവിന് പഠിക്കുന്ന കാലം…”
വിഷ്ണു കഥകേട്ട് പതിയെ എന്തോ ആലോചനയിലെന്ന പോലെയിരുന്നു. കഥയിലെ വരാൻ പോകുന്ന കാമുകന്റെ സ്ഥാനത്ത് അവൻ അവനെത്തന്നെ സങ്കൽപ്പിച്ചു.
ക്ലാസ് തുടങ്ങിയിട്ട് ഒരു രണ്ടു മൂന്നു ആഴ്ചയെ ആയിട്ട് ഉള്ളു. അങ്ങനെയിരിക്കുമ്പോൾ നമ്മുടെ കഥാനായകൻ എന്നോട് ഒരു ചോദ്യം ചോദിച്ചു.
“ഡാ, നമ്മുടെ റിനുവിനെ കാണാൻ നല്ല ക്യൂട്ട് ആയിട്ട് ഉണ്ട് അല്ലെ?”
“ഒരു സയൻസ് ബാച്ചിലെ പ്ലസ്ടു പ്രണയം അവിടെ തുടങ്ങുകയായിരുന്നു. അവന്റെ മാത്രമല്ല. ഒട്ടുമിക്കവരും പറ്റിയ ഇണപ്രാവുകളെ തേടികൊണ്ടിരുന്നു. കുറെയൊക്കെ സെറ്റ് ആയി, കുറെയെണ്ണം ട്രൈ ചെയ്തു കൊണ്ടിരുന്നു, കുറേപേർ മനസ്സിൽ ഒളിപ്പിച്ചു പ്രണയിച്ചു. അങ്ങനെയങ്ങനെ…”
(തുടരും… )
കൊള്ളാം… നന്നായിട്ടുണ്ട്…. ❤ അവരിലൊരാളായി തന്നെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞു…
പത്തു പതിനഞ്ചു പേര് തല്ലാൻ വന്നതും ഹോസ്പിറ്റൽ സീനും ഒക്കെ വായിച്ചപ്പോൾ ചിരി പൊട്ടി…. തുടരൂ… ?
ഇത് തുടരണം എന്നുണ്ട്. അൽപ്പം കഴിഞ്ഞേ ഉള്ളു.
തുടരൂ… നല്ല സ്റ്റോറി ആണ്…. ?
Super
താങ്ക് യു
ഒരുപാട് കഥകളുണ്ടെന്നറിയാം, ഡോണിനെ ഇഷ്ട്ടമായി അത് കൊണ്ട് പറഞ്ഞതാ
മ്മ്
ഡോണിന്റെ കഥയും ഉണ്ടാകും.
ദ ദ് മതി
First…
നന്നായിട്ടുണ്ട് ബ്രോ, ടാഗ് ലൈൻ romace എന്നാണെങ്കിലും എനിക്ക് ഇഷ്‍ടമായത് അവർക്കിടയിലെ സൗഹൃദസംഭാഷണങ്ങൾ ആണ്. ഇനിയും ഒരുപാട് പറയാന്നുണ്ടെന്ന് തോന്നുന്നു, വിഷ്ണുവിന്റെ പ്രശ്നമെന്താന്ന് അറിയണം. ഡോണ്ണിന്റെ കൈയിൽ സൊല്യൂഷൻ കണ്ണുമല്ലോ. പിന്നെ അടുത്ത പാർട്ടിൽ കഥാപാത്രങ്ങളെ ഡീറ്റൈൽ ചെയ്യുമോ സെപ്ഷ്യലി ഡോൺ.
കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️???
Kadhaa paathrangalekkaal kadhakku aanu ithil importance. Kadhaapaathrangal kadhaye ningalilek ethikkanulla medium mathramaanu. Don valare reasonable aaya koottathil alppam matured aaya aalanu. Pinne ith oru singlevstory alla. Pranaya kadhakal aanu. Poke poke manasilaakum.
വിഷ്ണു വിന്റെ പ്രശ്നം പ്രണയബന്ധങ്ങളിൽ സായാധാരണ ഉണ്ടാകാറുള്ള വഴക്ക് തന്നെ. ഇത്തവണ കുറച്ചു കടുപ്പം കൂടിയെന്ന് മാത്രം. അതൊക്കെ ഈ സ്റ്റോറീസ് സ്റ്റാർട്ട് ചെയ്യാനും അതിലേക്ക് ലീഡ് ചെയ്യാനും എഴുതി എന്നെ ഉള്ളു.