പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട്‌ 1) [Vickey wick] 80

ഡോൺ പറഞ്ഞു തുടങ്ങി.

 

“മ്മ്…”

 

വിഷ്ണു ഒരുനിമിഷം തന്റെ പ്രശ്നം പോലും മറന്നു കഥകേൾക്കാൻ റെഡി ആയി.

 

“മ്മ്… പോരട്ടെ.”

 

“അന്ന് പ്ലസ് ടു എക്സാം ഒക്കെ കഴിഞ്ഞു ഉള്ള നീണ്ട അവധിക്കാലം. കോളേജിലേക്ക് ഉള്ള അല്ലോട്മെന്റ് ഒക്കെ വന്ന് അഡ്മിഷൻ ഒക്കെ ഓക്കേ ആയി. അതോടെ നമ്മൾ ഒഫീഷ്യൽ ആയി കോളേജ് ചേട്ടന്മാർ ആയല്ലോ. പ്ലസ് ടു ന്റെ ചൂടും ചൂരും മാറിട്ട് ഇല്ലെന്നു ഓർക്കണം. എന്നാലും ചേട്ടന്മാർ ആയെന്നാണ് ഭാവം.

 

അങ്ങനെ ഇരിക്കുന്ന സമയത്താണ് ഒരു പിടയും രണ്ടു പൂവനും അരങ്ങേറുന്നത്. നജീം നോട്ടമിട്ടുവെച്ചേക്കുന്ന ഹന്ന നൂർജഹാന്റെ പിന്നാലെ അതാ ഷാഹിദും സംഘവും കറങ്ങുന്നു. നജീമിന് ഇത്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവനു തേടിവരാൻ ഞാനേ ഉണ്ടായിരുന്നുള്ളു.

 

അല്ലെങ്കിലും അങ്ങനാണല്ലോ. എന്റെ അപ്പോഴത്തെ സമയവും കറക്റ്റ് ആരുന്ന കൊണ്ട് ആ ദുരന്തം എന്നെ തന്നെ തേടിവന്നു. കട്ട കലിപ്പൊക്കെ ഇട്ട് അവൻ അലറി.

 

“അളിയാ ഇന്ന് അവന്റെ കൈയും കാലും പെടലിയും ഒടിക്കണം.”

12 Comments

  1. കൊള്ളാം… നന്നായിട്ടുണ്ട്…. ❤ അവരിലൊരാളായി തന്നെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞു…
    പത്തു പതിനഞ്ചു പേര് തല്ലാൻ വന്നതും ഹോസ്പിറ്റൽ സീനും ഒക്കെ വായിച്ചപ്പോൾ ചിരി പൊട്ടി…. തുടരൂ… ?

    1. ഇത് തുടരണം എന്നുണ്ട്. അൽപ്പം കഴിഞ്ഞേ ഉള്ളു.

      1. തുടരൂ… നല്ല സ്റ്റോറി ആണ്…. ?

    1. താങ്ക് യു

  2. ഒരുപാട് കഥകളുണ്ടെന്നറിയാം, ഡോണിനെ ഇഷ്ട്ടമായി അത് കൊണ്ട് പറഞ്ഞതാ

    1. മ്മ്

      1. ഡോണിന്റെ കഥയും ഉണ്ടാകും.

        1. ദ ദ് മതി

  3. First…
    നന്നായിട്ടുണ്ട് ബ്രോ, ടാഗ് ലൈൻ romace എന്നാണെങ്കിലും എനിക്ക് ഇഷ്‍ടമായത് അവർക്കിടയിലെ സൗഹൃദസംഭാഷണങ്ങൾ ആണ്. ഇനിയും ഒരുപാട് പറയാന്നുണ്ടെന്ന് തോന്നുന്നു, വിഷ്ണുവിന്റെ പ്രശ്നമെന്താന്ന് അറിയണം. ഡോണ്ണിന്റെ കൈയിൽ സൊല്യൂഷൻ കണ്ണുമല്ലോ. പിന്നെ അടുത്ത പാർട്ടിൽ കഥാപാത്രങ്ങളെ ഡീറ്റൈൽ ചെയ്യുമോ സെപ്ഷ്യലി ഡോൺ.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️???

    1. Kadhaa paathrangalekkaal kadhakku aanu ithil importance. Kadhaapaathrangal kadhaye ningalilek ethikkanulla medium mathramaanu. Don valare reasonable aaya koottathil alppam matured aaya aalanu. Pinne ith oru singlevstory alla. Pranaya kadhakal aanu. Poke poke manasilaakum.

      1. വിഷ്ണു വിന്റെ പ്രശ്നം പ്രണയബന്ധങ്ങളിൽ സായാധാരണ ഉണ്ടാകാറുള്ള വഴക്ക് തന്നെ. ഇത്തവണ കുറച്ചു കടുപ്പം കൂടിയെന്ന് മാത്രം. അതൊക്കെ ഈ സ്റ്റോറീസ് സ്റ്റാർട്ട്‌ ചെയ്യാനും അതിലേക്ക് ലീഡ് ചെയ്യാനും എഴുതി എന്നെ ഉള്ളു.

Comments are closed.