പിച്ചിച്ചീന്തിയെടുത്ത പ്രണയകഥകൾ (പാർട്ട്‌ 1) [Vickey wick] 80

ഇങ്ങനെയുള്ള പിറുപിറുക്കലുകൾ. എല്ലാവരും എല്ലാം വേഗം ഒതുക്കി ശബ്ദം കേട്ടിടത്തേക്ക് നോക്കുന്നു. അടുത്ത സെക്കൻഡിൽ തന്നെ എല്ലാവരും സത്യം മനസിലാക്കുന്നു. വന്നത് വാർഡൻ അല്ല. വിഷ്ണുവാണ്. എല്ലാവരുടെയും മുഖത്ത് ഒരു ആശ്വാസഭാവം. ഒപ്പം തന്നെ പുച്ഛവും.

 

ഡോൺ പല്ലിറുമ്മി കൊണ്ട് ചോദിച്ചു.

 

“എന്താടാ കോപ്പേ. എന്തിനാ ഇത്ര ബാസ്സ് ഇട്ട് വിളിക്കണേ? കുപ്പിയെങ്ങാനും പൊട്ടിയിരുന്നെങ്കിലാ…”

 

“അളിയാ…”

 

ജോസ് ആണ്. ഒരു പൊട്ടിയ കുപ്പികഷ്ണവും കൈയിൽ ഉയർത്തി പിടിച്ചിട്ട് ഉണ്ട്. എല്ലാവരും ഒരുമിച്ച് വിഷ്ണുവിനെ നോക്കുന്നു. ഒരു ചമ്മിയ ചിരിയോടെ അവൻ ഒരൽപ്പം ഉമ്മിനീർ ഇറക്കുന്നു.

 

“നീയാരാടാ അമിരീഷ് പുലിയോ? ഇങ്ങനെ നിലവിളിക്കാൻ…?”

 

നജീം ആണ് ചോദിച്ചത്.

 

“പുലിയല്ലടാ, പുരി. “

 

ജോസ് തിരുത്തി.

 

“എന്തായാലെന്താ കുപ്പി പൊട്ടിയില്ലേ? പേര് ശരിയാക്കിന്ന് വെച്ച് അങ്ങേരു കുപ്പിയൊന്നും മേടിച്ച് തരിയേല്ലല്ലോ? ഉവ്വോ? “

12 Comments

  1. കൊള്ളാം… നന്നായിട്ടുണ്ട്…. ❤ അവരിലൊരാളായി തന്നെ സംഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞു…
    പത്തു പതിനഞ്ചു പേര് തല്ലാൻ വന്നതും ഹോസ്പിറ്റൽ സീനും ഒക്കെ വായിച്ചപ്പോൾ ചിരി പൊട്ടി…. തുടരൂ… ?

    1. ഇത് തുടരണം എന്നുണ്ട്. അൽപ്പം കഴിഞ്ഞേ ഉള്ളു.

      1. തുടരൂ… നല്ല സ്റ്റോറി ആണ്…. ?

    1. താങ്ക് യു

  2. ഒരുപാട് കഥകളുണ്ടെന്നറിയാം, ഡോണിനെ ഇഷ്ട്ടമായി അത് കൊണ്ട് പറഞ്ഞതാ

    1. മ്മ്

      1. ഡോണിന്റെ കഥയും ഉണ്ടാകും.

        1. ദ ദ് മതി

  3. First…
    നന്നായിട്ടുണ്ട് ബ്രോ, ടാഗ് ലൈൻ romace എന്നാണെങ്കിലും എനിക്ക് ഇഷ്‍ടമായത് അവർക്കിടയിലെ സൗഹൃദസംഭാഷണങ്ങൾ ആണ്. ഇനിയും ഒരുപാട് പറയാന്നുണ്ടെന്ന് തോന്നുന്നു, വിഷ്ണുവിന്റെ പ്രശ്നമെന്താന്ന് അറിയണം. ഡോണ്ണിന്റെ കൈയിൽ സൊല്യൂഷൻ കണ്ണുമല്ലോ. പിന്നെ അടുത്ത പാർട്ടിൽ കഥാപാത്രങ്ങളെ ഡീറ്റൈൽ ചെയ്യുമോ സെപ്ഷ്യലി ഡോൺ.
    കാത്തിരിക്കുന്നു ❣️❣️❣️❣️❣️❣️???

    1. Kadhaa paathrangalekkaal kadhakku aanu ithil importance. Kadhaapaathrangal kadhaye ningalilek ethikkanulla medium mathramaanu. Don valare reasonable aaya koottathil alppam matured aaya aalanu. Pinne ith oru singlevstory alla. Pranaya kadhakal aanu. Poke poke manasilaakum.

      1. വിഷ്ണു വിന്റെ പ്രശ്നം പ്രണയബന്ധങ്ങളിൽ സായാധാരണ ഉണ്ടാകാറുള്ള വഴക്ക് തന്നെ. ഇത്തവണ കുറച്ചു കടുപ്പം കൂടിയെന്ന് മാത്രം. അതൊക്കെ ഈ സ്റ്റോറീസ് സ്റ്റാർട്ട്‌ ചെയ്യാനും അതിലേക്ക് ലീഡ് ചെയ്യാനും എഴുതി എന്നെ ഉള്ളു.

Comments are closed.