പാക്കാതെ വന്ത കാതൽ – 11???? [ശങ്കർ പി ഇളയിടം] 97

ഞാനും ഫ്രണ്ട്‌സും ഇവന്റെ അവസ്ഥ കണ്ട് ആകെ  തളർന്നുപോയിരുന്നു ..ആ അവസ്ഥയിൽ അവന്റെ വീട്ടിൽ വിളിച്ചു പറഞ്ഞു അവരെയും കൂടി വിഷമിപ്പിക്കണ്ട എന്നു വിചാരിച്ചു ഞങ്ങൾ തന്നെ അവന്റെ എല്ലാ കാര്യങ്ങളും  ഏറ്റെടുത്തു …

 

പെട്ടെന്നൊരു ദിവസം ഇവന്റെ അലർച്ച കേട്ട് ഡോക്ടറും നഴ്സും ഓടിയെത്തി…മരുന്നുകളോട് പ്രതികരിക്കാതെയിരുന്ന അവന്റെ ശരീരം പ്രവൃത്തിച്ച് തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞതും  ഞങ്ങളിൽ പ്രതീക്ഷയുടെ കണികകൾ  മുളച്ചു ..…ഒരു മാസം കൊണ്ട് ശരീരത്തിലെ മുറിവുകൾ ഉണങ്ങിയിരുന്നെങ്കിലും അവനു  ബോധം വന്നിരുന്നില്ല….പിന്നീടുള്ള ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുടെ ഫലമായി പൂർണ്ണരോഗ്യവാനായി  തിരിച്ചു വന്നു ..പിന്നീട് ഞങ്ങൾ നാലു പേർക്കും  ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ആ ശത്രു ആരാണെന്നു കണ്ടുപിടിക്കുക എന്നത് ….

ഇതെല്ലാം കേട്ടതും പാറുവിന്റെ  കണ്ണുകൾ  നിറഞ്ഞു ..അവൾ കിച്ചുവിനെ  കിച്ചുവിനെ ദയനീയമായി നോക്കി …. അതുകണ്ടതും കിച്ചു കണ്ണു ചിമ്മി കാട്ടി വീണ്ടും പറഞ്ഞു തുടങ്ങി …

 

 

“ഞങ്ങളുടെ ആദ്യം അന്വേഷണം ചെന്നെത്തിയത് ആ നഗരത്തിലെ ഡ്രസ്സ്‌ ഡിലീഴ്സിന്റെ അടുത്തേക്ക് ആണ്.. സംശയിച്ച പോലെ അന്ന് ആ പബ്ബിൽ വച്ചു കണ്ട ചെറുപ്പക്കാര് തന്നെയാണ് ആ ആക്‌സിഡന്റിന് പിന്നില്ലെന്ന് എനിക്ക് മനസ്സിലായി കാരണം ആ മെസ്സേജിൽ ഞാൻ കണ്ട soul ആത്മക്കളുടെ സിമ്പൽ പതിപ്പിച്ച tattoos ഞാൻ പബ്ബിൽ വച്ച് കണ്ട ഒരു ചെറുപ്പക്കാരന്റെ കഴുത്തിൽ കണ്ടിരുന്നു…ആ സംഘത്തിൽ ഉള്ള ഒരാളെ നമ്മൾ ചോദ്യം ചെയ്തത്തോടെ അയാൾക്ക് കേരളത്തിൽ ഉള്ള connection മനസ്സിലായത്..അങ്ങനെ അന്വേഷണം ഞങ്ങൾ കേരളത്തിൽ ആക്കുവാൻ തീരുമാനിച്ചു അത് ജയിലിലേക്കും പിന്നേ മാനസികാരോഗ്യ കേന്ദ്രത്തിലേക്കും ഞങ്ങളെ എത്തിച്ചു.. അങ്ങനെ ആ ശത്രു ആരാന്നു ഞാൻ കണ്ട് പിടിച്ചു..ആ ശത്രുവിനെ തിരിച്ചറിഞ്ഞതോടെ ഞാനും പാറുവുമായുള്ള ബന്ധം എനിക്ക് കൈലാഷിനോട് പറയേണ്ടി വന്നു…..അതു  കേട്ടതും    അവനും അതൊരു ഷോക്ക് ആയിരുന്നു ..പിന്നെ പിന്നെ അവനും  മാറി  ചിന്തിച്ചു തുടങ്ങിയിരുന്നു …അവൻ  വഴിയാണ് പിന്നീടുള്ള നിന്റെ  കാര്യങ്ങളൊക്കെ  ഞാൻ  മനസിലാക്കി തുടങ്ങിയത് …

 

കിച്ചു  അതു പറഞ്ഞതും പാറു കുറ്റബോധത്തോടെ  കൈലേഷിനെ നോക്കി അവൾക്ക് അവനോടു സഹതാപം തോന്നി …..

7 Comments

  1. ❤❤❤

  2. 1സ്റ്റ്

Comments are closed.