പാക്കാതെ വന്ത കാതൽ – 11???? [ശങ്കർ പി ഇളയിടം] 97

പോലെ എനിക്കത് കിട്ടിയത് .അപ്പോൾ തന്നെ ഞാൻ  അവനോടു നിന്നെ പറ്റി ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് നീ  അവന്റെ അമ്മാവന്റെ മകളാണെന്ന് .പിന്നീട് നിന്നെ പറ്റി അവൻ വാതോരാതെ സംസാരിക്കാൻ തുടങ്ങി ..അപ്പോഴാണ് ഞാൻ  മനസിലാക്കിയത്  നീ എന്നോട് പറഞ്ഞിരുന്ന നിന്റെ മുറച്ചെറുക്കൻ കണ്ണേട്ടൻ എന്റെ ആത്മാർത്ഥ സൃഹുത്താണെന്നുള്ള  സത്യം .അന്നു  തന്നെ എനിക്കു ഒരു കാര്യം മനസിലായി അവൻ എത്രമാത്രം നിന്നെ  ആത്മാർത്ഥമായി സ്‌നേഹിക്കുന്നുണ്ടെന്ന് ..അതെന്നെ  വല്ലാതെ അലട്ടിയിരുന്നു …അവനു വിഷമം ആകുമെന്ന് കരുതി ഞാൻ മനഃപൂർവം നമ്മുടെ കാര്യം അവനിൽ നിന്നും മറച്ചു വെച്ചു …

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി എനിക്കും ഇവനും ഒരുമിച്ചായിരുന്നു  ഭുവനേശ്വറിൽ  പോസ്റ്റിങ്ങ്‌ കിട്ടിയത് .എനിക്കു വരുന്ന മെസ്സേജ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഇവനും അറിയാമായിരുന്നു അവിടെ വെച്ചു എനിക്കു ആക്‌സിഡന്റ് സംഭവിക്കുമ്പോൾ പുറകിലെ കാറിലായി കൈലേഷും  എന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു.. ഇവൻ കാരണമാണ് അന്ന്  എനിക്കെന്റെ ജീവൻ തിരിച്ചും കിട്ടിയത് ..ആ  സമയത്ത് ഇവൻ എന്നെ കണ്ടില്ലായിരുന്നെങ്കിൽ അതോടെ ഈ സഞ്ജയ്‌ കൃഷ്ണ അവസാനിക്കുമായിരുന്നു …..

കിച്ചു കൈലാഷിനെ നോക്കി നന്ദിയോടെ പറഞ്ഞു നിർത്തിയതും കിച്ചുവിനെ ചേർത്തു പിടിച്ചു കൊണ്ട് കൈലേഷ് പറഞ്ഞു തുടങ്ങി ……

 

“അന്ന് ആ  മെസ്സേജ് ഇവൻ അത്ര കാര്യമായി എടുക്കാത്തത് കൊണ്ട് എനിക്കും കൂടെ  ഉണ്ടായിരുന്ന ബാക്കി ഫ്രണ്ട്സിനും  വല്ലാത്തൊരു  ടെൻഷൻ ആയിരുന്നു ..ഇവൻ പോകുന്നിടത്തെല്ലാം ഒരു  നിഴൽ പോലെ  ആ അജ്ഞാതൻ  സഞ്ചാരിക്കുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞതും ഇവൻ പോലും അറിയാതെ ഞങ്ങൾ എപ്പോഴും ഇവനെ ഫോള്ളോ ചെയുമായിരുന്നു…

അതിനിടയിൽ ഇവനെ കൊലപ്പെടുത്താനായിയിരുന്നു ആ ആക്‌സിഡന്റ്  നടന്നത് …

ആറു മാസം  ഇവൻ  കോമ സ്റ്റേജിൽ കിടന്നു ..

ഡോക്ടറിന്  പോലും ഇവന്റെ കാര്യത്തിൽ  ഒരു  തരി പോലും പ്രതീക്ഷയുണ്ടായിരുന്നില്ല …

7 Comments

  1. ❤❤❤

  2. 1സ്റ്റ്

Comments are closed.