ആമുഖം :-
പ്രീയ സുഹൃത്തുക്കളെ,
പതിവിനു വിപരീതമായി ഇതൊരു ലേഖനമാണ്. ഈ ലേഖനത്തിനു ആനുകാലിക പ്രസക്തി ഉണ്ടെന്ന് വിശ്വസിക്കുന്നു.
കഴിഞ്ഞ ദിവസം ഞാൻ ഇത് write to us ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മറുപടിയായി ഇത് ഇട്ടിരുന്നു. അപ്പോൾ മാലാഖയുടെ കാമുകൻ ഇത് ഒരു ലേഖനമായി പ്രസിദ്ധീകരിച്ചു കൂടെ എന്ന് ചോദിച്ചിരുന്നു.
ഇവിടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയുമോ എന്നറിയില്ല, എങ്കിലും ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു…
മറ്റു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അഡ്മിന് ഇത് ഒഴിവാക്കാവുന്നത് ആണ്…
എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നന്ദി.
സ്നേഹപൂർവ്വം
? ജ്വാല. ?
പഠനത്തിൽ രക്ഷകർത്താവിന്റെ പങ്ക്
| Author : Jwala
മക്കൾ നന്നായി പഠിക്കണമെന്നും പരീക്ഷകളിൽ നന്നായി മാർക്കുകൾ നേടണമെന്നും ഓരോ മാതാപിതാക്കളും ആശിക്കുന്നു.
മക്കളെ പഠിപ്പിച്ച് വലിയവരാക്കണമെന്ന് അവരാഗ്രഹിക്കുന്നു.
അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു
അതിനുവേണ്ടിയാണ് തങ്ങൾ ജീവിച്ചിരിക്കുന്നത് എന്നുവരെ ചിലർ അവകാശപ്പെടുന്നു. അതിനാൽ തന്നെ പല രക്ഷിതാക്കൾക്കും മക്കൾ സ്കൂളിൽ പോകും മുൻപേതന്നെ വേവലാതിയും തുടങ്ങുന്നു.
നല്ലൊരു സ്കൂളിൽ ചേർക്കാനാവുമോ? അധ്യാപകർ നല്ലവരാകുമോ?
അവർ നന്നായി പഠിപ്പിക്കുമോ?
നല്ല ചങ്ങാതിമാരായിരിക്കുമോ കൂട്ട്?
പരീക്ഷ നന്നായെഴുതുമോ?
ഈവിധ ആകുലതകളാൽ അവരുടെ സ്വസ്ഥത നഷ്ടപ്പെടുന്നു.
കരുത്തും ആര്‍ജവവും നേടാനുതകുന്ന കരിയര്‍ സ്വന്തമാക്കിയാല്‍ ഭാവി ജീവിതം ശുഭകരമാവുമെന്നത് തീര്‍ച്ചയാണ്.”
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന്റെ അന്വേഷണത്തിലാണ്.
ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം?,
എന്ത് പഠിക്കണം?,
ഏത് സ്ഥാപനമാണ് മികച്ചത്?
പഠിച്ചിറങ്ങിയാല്‍ ഉടനെ ജോലി ലഭിക്കുമോ?
തുടങ്ങി നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ ഉദിക്കാറുണ്ട്. വാനില്‍ തെളിയുന്ന തിളക്കമാര്‍ന്ന നക്ഷത്രങ്ങളെപ്പോലെ വിശാലമാണ് ഉപരിപഠനസാധ്യതകള്‍.
ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കലാണ് അഭിലഷണീയം.
സ്വന്തം അഭിരുചികള്‍, താല്‍പര്യങ്ങള്‍,
പഠന കഴിവുകള്‍, ആഗ്രഹിക്കുന്ന ജീവിത ശൈലി, വ്യക്തിത്വ സവിശേഷതകള്‍, വിശ്വസിക്കുന്ന മൂല്യങ്ങള്‍, കോഴ്‌സുകളുടെ ഭാവി സാധ്യതകള്‍ എന്നിവ പരിഗണിച്ച് സുചിന്തിതമായ തീരുമാനമെടുക്കണം.
വിദ്യാര്‍ഥിയുടെ കഴിവനുസരിച്ച് വഴി തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. വൈവിധ്യമാര്‍ന്ന കോഴ്‌സുകളെക്കുറിച്ച് അറിയുകയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും വേണം. കരിയര്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും ഗുണം ചെയ്യും…
ജ്വാല ചേച്ചി
ഈ കാലഘട്ടത്തിലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും മുന്നിൽ വരുന്ന ഒരു പ്രശ്നവും അതിന് വേണ്ട പരിഹാരങ്ങളും എല്ലാം കൂടി നന്നായി എഴുതി.
എന്റെ +2 കഴിഞ്ഞ സമയത്തും ഇതേ ചോദ്യം ഉണ്ടായിരുന്നു, എന്നാൽ ഇത് എടുത്തോ അത് നല്ലത് എന്നൊന്നും ആരും പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല എന്ന് മാത്രം.
എന്റെ ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ അതിനു പോകാൻ സമ്മതിച്ചില്ല, എന്നിട്ട് അവരുടെ ഇഷ്ടം നോക്കി കോഴ്സ് തിരിഞ്ഞു എടുത്തു, ഇപ്പൊ പഠിച്ചു കഴിഞ്ഞു നോക്കുമ്പോൾ ജോലി കിട്ടാനില്ല, ലയർ ബ്രോ പറഞ്ഞ അതേ അവസ്ഥ ആണ് എന്റേതും.
ഇനിയും ഇത് പോലെ ഉള്ള ലേഖനം ഉണ്ടെന്ന് അല്ലെ പറഞ്ഞത്, ധൈര്യം ആയി ഇട്ടോളൂ, എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാകും.
സ്നേഹത്തോടെ
ZAYED ❤
ജ്വാലാ ?♂️?♂️?
ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടി കുറച്ചു വർഷങ്ങൾക്ക് മുൻപ് മാതൃഭൂമിയിലും പിന്നെ ഫേസ്‌ബുക്കിലും ഇതേ പോലെ ഒരു കരിയർ ഗൈഡൻസ് ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിൻറെ ലേഖനത്തിനോട് കിടപിടിക്കുന്ന ഒരു ലേഖനം എന്ന് തന്നെ പറയാം ???
കുറേക്കൂടി ഡയറക്റ്റ് അപ്പ്രോച്, കാര്യങ്ങൾ കുറഞ്ഞ വാക്കുകളിൽ സ്പഷ്ടമായി പറഞ്ഞിരിക്കുന്നു… ???
ഈ ലേഖനം കുറച്ചു കാലം ഹോം പേജിൽ തന്നെ പിൻ ചെയ്തിട്ടാൽ നന്നായിരുന്നു. ???
ലേഖനങ്ങൾ ഇനിയുമുണ്ടെങ്കിൽ നമുക് കുട്ടേട്ടനോട് പറഞ്ഞു ഒരു പുതിയ സെഗ്മെന്റ് ഉണ്ടാക്കാം, എന്നിട്ടതെല്ലാം പതുക്കെ അവിടെയിടാം. ചേതമില്ലാത്ത ഒരുപകാരം ആർക്കെങ്കിലും ഉണ്ടാവുന്ന കാര്യമായതിനാൽ ഡോക്ടർക്കിത് ഒരു വിഷയമാവില്ല ???
???
ന്താ പറയേണ്ടത് ന്ന് ഒന്നും അറിയില്ല പക്ഷെ ലേഖനം ഒത്തിരി ഇഷ്ട്ടായി❣️❣️…… Write us ഇൽ കണ്ടാരുന്നു അപ്പോ വായിക്കുകയും
ചെയ്തതാ ഇപ്പൊ ഇവിടെ കണ്ടപ്പോ comment ഇട്ടതാ ??
ആദിത്യാ ബ്രോ,
വളരെ സന്തോഷം, സമയം കണ്ട് ഈ ലേഖനം വായിച്ചതിൽ നന്ദിയും.. ???
ഇത്പോലെ ഉള്ള ലേഖനങ്ങൾ ഇനിയും എഴുതണം ജ്വാല… ഈ കാലത്ത് ഏറ്റവും കൂടുതൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന അവസ്ഥ ആണിത്.. അത് കൊണ്ട് തന്നെ ഈ ലേഖനം വളരെ പോസിറ്റീവ് ആയ ഒരു ഐഡിയ ആണ് നൽകുന്നത്..
ഇനിയും ഇത് പോലെ ഉള്ള ലേഖനങ്ങൾ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..
സ്നേഹത്തോടെ
കൃഷ്ണ…❣️
കൃഷണ ബ്രോ,
ഞാൻ കുറെ നാളുകളായി ഒരു മാഗസിന് എഴുതി കൊണ്ടിരിക്കുന്ന ലേഖനത്തിൽ ഒന്നാണ്, മറ്റു വിഷയങ്ങൾക്കൂടി ഉള്ള ലേഖനങ്ങൾ ഉണ്ട് കുറച്ച് കുറച്ച് സമയം കണ്ട് ഇടണം,
കഥകൾ മാത്രം ഉള്ള ഒരു സൈറ്റിൽ ലേഖനം കൂടി എഴുതുന്നതിന്റെ ഔചിത്യം നോക്കേണ്ടേ?
വളരെ സന്തോഷം വായനയ്ക്ക്… ???
ചേച്ചി… വളരെ നല്ല അവതരണം.
പരീക്ഷ പേപ്പറിൽ എഴുതിയത് വായിക്കുന്ന പോലെ ഉണ്ടായിരുന്നു….
സ്നേഹം????
ഡി കെ,
ഞാൻ കുറെ നാളുകളായി ഒരു മാഗസിന് എഴുതി കൊണ്ടിരിക്കുന്ന ലേഖനത്തിൽ ഒന്നാണ്, മറ്റു വിഷയങ്ങൾക്കൂടി ഉള്ള ലേഖനങ്ങൾ ഉണ്ട് കുറച്ച് കുറച്ച് സമയം കണ്ട് ഇടണം,
കഥകൾ മാത്രം ഉള്ള ഒരു സൈറ്റിൽ ലേഖനം കൂടി എഴുതുന്നതിന്റെ ഔചിത്യം നോക്കേണ്ടേ?
വളരെ സന്തോഷം വായനയ്ക്ക്… ???
ജ്വാല, അടുത്ത വർഷം സ്കൂൾ, കോളേജ് ഒക്കെ അഡ്മിഷൻ ഓപ്പൺ ആകുന്ന സമയം, ഇത് കുറച്ചു ന്യൂസ്‌പേപ്പർ, കൂടുതൽ മാഗസിൻ, etc. അങ്ങനെ ഉള്ള ആളുകൾക്ക് അയച്ചു കൊടുത്തു നൊക്കു.. വിലയേറിയ കുറെയധികം കാര്യങ്ങൾ ഇതിലുണ്ട്.
ചുവന്ന മുടിയുള്ള നാടൻ പെണ്ണ്,
ഞാൻ ഇത് ഒരു വർഷമായി ഒരു മാഗസിനിൽ എഴുതിയ ലേഖനത്തിൽ ഒന്നാണ്.
വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി…
സത്യത്തിൽ പലർക്കും അറിയാത്ത കാര്യം ആണ് ഇത്. എന്റെ വീടിന്റെ അടുത്തുള്ള ഒരു കുട്ടിക്ക് ഈ ഇടക്ക് ആണ് ISRO എഞ്ചിനീയർ ആയി ജോലി കിട്ടിയത്.. ആ കുട്ടിയെ ആ നിലയിൽ ആക്കാൻ വേണ്ടി അവളുടെ അമ്മ, അവളുടെ താല്പര്യം കണ്ടു അവളെ വ്യക്തമായ പ്ലാനിങ്ങുകളിൽ കൂടെ ആണ് അവളെ അവിടെ എത്തിച്ചത്.. അവർ കാണിച്ച ആവേശം, ധൈര്യം എല്ലാ അമ്മമാരും, പിതാക്കന്മാരും ചെയ്തിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് ഞാൻ ചിന്തിച്ചു.
ഇത് വായിച്ചപ്പോൾ ചിന്തിച്ച കാര്യം… മക്കളെ എന്തിന് വിടണം എന്ന് ആലോചിച്ചു തല പുകക്കുന്നവർക്ക് ജ്വാലയെപോലെ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന്.. അതുകൊണ്ടാണ് ഇവിടെ ഇടാൻ പറഞ്ഞതും.. ഒരാൾക്കെങ്കിലും ഗുണം ഉണ്ടായാൽ എന്ന് കരുതി..
മികച്ച ഒരു ലേഖനം തന്നെയാണ് ഇത്.. വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ..
സ്നേഹത്തോടെ
എം. കെ യുടെ ഒരു വാക്കിന്റെ പുറത്താണ് ഇവിടെ ഇട്ടത്, മോശമില്ലാത്ത പ്രതികരണങ്ങളും കിട്ടി. മറ്റു വിഷയങ്ങളിൽ ഉള്ള ലേഖനങ്ങൾ കൂടി ഉണ്ട്. സമയത്തിനും, സന്ദർഭത്തിനും അനുസരിച്ച് ഇടുന്നതാണ്. ശക്തമായ പിന്തുണയോടെ കൂടെ നിന്നതിനു വളരെ നന്ദി ഒപ്പം ഹൃദയം നിറഞ്ഞ സ്നേഹവും… ???
ജ്വാല വളരെ മികച്ച ലേഖനം. ഒരു പേജ് കൊണ്ട് എല്ലാം പറഞ്ഞ് തീർത്തു. ഇനിയും ഇതുപോലെ ഉള്ള ലേഖനങ്ങൾ ആയി വരിക. അറിവ് പകരുക എല്ലാവർക്കും ഉപാകരം ആവട്ടെ..
സ്നേഹത്തോടെ.❤️
ഇന്ദൂസ്,
വളരെ സന്തോഷം, നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടല്ലോ ഇനി ധൈര്യമായി എഴുതാം. കഴിഞ്ഞ ഒരു വർഷമായി ഞാൻ മാഗസിനിൽ കുട്ടികളുടെ പഠനങ്ങൾ സംബന്ധമായ ലേഖനം എഴുതുന്നു. ഇനി ഇവിടെ കൂടെ ഇടാം… ???
വളരെ നല്ലൊരു ലേഖനം..ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു ????????
ഇതിനോട് അനുബന്ധിച്ച ചില ലേഖനങ്ങൾ കൂടി ഉണ്ട്, വായനയ്ക്കും, കമന്റിനും വളരെ സന്തോഷം രാജീവേട്ടാ,…
എനിക്ക് ആരും ഇല്ലായിരുന്നു ഇതൊക്കെ പറഞ്ഞു തരാൻ…..!
അതുകൊണ്ട് ആഗ്രഹിച്ച ജോലി ഒന്ന്, പഠിച്ച കോഴ്സ് ഒന്ന് , ചെയ്യുന്ന ജോലി വേറെ ഒന്ന്…എല്ലാ അർത്ഥത്തിലും ഞാൻ ഭാഗ്യവാൻ ആണ് ?
കുറഞ്ഞ വാക്കുകൾ കൊണ്ട് വലിയയൊരു അറിവ് പകർന്നു നൽകാൻ പറ്റി….!
സ്നേഹാശംസകൾ ജ്വാല ???
സ്നേഹത്തോടെ
കിംഗ് ലയർ
എനിക്ക് ഇപ്പോഴും അറിയില്ല എന്റെ അഭിരുചികളും ഞാന്‍ എന്താണ് ചെയ്യുന്നത് എന്നും…??
നമ്മുടെ വിദ്യാഭ്യാസ മേഖലയും അന്ന് ഇത്ര വളർന്നിട്ടുണ്ടായിരുന്നില്ല, ഇന്ന് മത്സരം ആണ് എവിടെയും നമ്മുടെ കുട്ടികൾ പിന്തള്ളപ്പെടാതിരിക്കാൻ ഓരോ പുതിയ സംരഭങ്ങൾ വന്നു.
പറഞ്ഞു കൊടുക്കാനും, കൗൺസിലിംഗിനും ഒക്കെ ആൾക്കാർ എത്തി.
വളരെ സന്തോഷം കിങ് ബ്രോ…
Pinne vaayikkaatto ???
സമയം കണ്ട് വായിച്ചാൽ മതി. കഥയല്ല ലേഖനം ആണ്…
എന്തൊക്കെ ആയാലും വായിക്കും???
നല്ല ലേഖനം…
???
സന്തോഷം നൗഫു ഭായ് ???
?
???
അപ്പുറം വായിച്ചിരുന്നു ചേച്ചി..
നന്നായിട്ടുണ്ട്…☺️
ഇതുപോലെയുള്ള ലേഖനങ്ങൾ ഉണ്ടെന്നല്ലേ പറഞ്ഞേ..
ധൈര്യമായിട്ടോളൂ…കഥ മാത്രം പോരല്ലോ..ഇത്തിരി വ്യക്തിക്ത്വ വികാസവും ആവട്ടെ ന്നെ..
സ്നേഹത്തോടെ rambo☺️
റാംബോ,
ആദ്യ ലേഖനത്തിന്റെ റിസൾട്ട് അറിഞ്ഞിട്ട് ഇടയ്ക്കിടെ എഴുതാം, സ്നേഹം… ???
പതിവ് തെറ്റിച്ചില്ല. ഈ കഥയും നന്നായിട്ടുണ്ട്. കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ഒരുപാട് തെറ്റായ തീരുമാനങ്ങൾ എടുക്കുന്നുണ്ട്. അതിനെ എല്ലാം മനോഹരമായി ചൂണ്ടി കാണിച്ചു.
????
ആമി,
ഇത് കഥയല്ല, ഒരു ലേഖനം ആണ്, കഴിഞ്ഞ ഒരു വർഷമായി മാഗസിനിൽ എഴുതുന്നുണ്ട് ഞാൻ, അതിലെ ഒന്ന് മാത്രം ആണ്. രക്ഷിതാക്കൾക്ക് ഉള്ള പങ്ക്… എപ്പോഴും പിന്തുണയോടെ കൂടെ ഉള്ളതിന് സ്നേഹം… ???
ജ്വാല
വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കൾ എടുക്കുന്ന തെറ്റായതീരുമാനങ്ങൾ എല്ലാം ചൂണ്ടികാണിച്ചു അതിനുള്ള പ്രതിവിധികളും പറഞ്ഞിട്ടുണ്ട്.
ആനുകാലിക പ്രസക്തി ഉള്ള വിഷയം തന്നെയാണ്
❤️❤️❤️❤️
കുറച്ച് നാൾ മുൻപ് എഴുതിയ ലേഖനം ആണ്, ഇവിടെ പ്രസിദ്ധീകരിക്കുമോ എന്നറിയാത്തത് കൊണ്ട് ഇട്ടില്ല, വളരെ സന്തോഷം വായനയ്ക്ക്… ???
❤️❤️❤️
,???
ഇത് തന്നെ അല്ലെ ജ്വാല write to us ഇട്ടത്.,.,. അവിടെ വായ്ചിരുന്നു.,.,
എന്തായാലും അടിപൊളി.,.,.
സ്നേഹം.,.
?✌️?
സന്തോഷം ???
???
???
??
???
? good morning friends
???
❣️
???
?
???