നർത്തകി [?????] 67

 

“ഈ ആൾക്കാരുടെ കൂട്ടത്തിൽ ഉണ്ട്. പോയി നോക്കു. “അവൾ ഡ്രസ് കൂടി മാറാതെ ഇറങ്ങി ഓടി പുറത്തു വന്നു ആരാധകർ അവളെ വളഞ്ഞു. കാണാൻ പറ്റാത്ത അവസ്ഥയിൽ തിരക്കായി. വീണ അടുത്ത് വന്നു ചെവിട്ടിൽ പറഞ്ഞു. അവൾ ഓടി നർത്തകി ഗ്രൂപ്പിന്റെ ഡ്രസിങ് റൂമിൽ എത്തി. മുഖം പൊള്ളിയിരിക്കുന്ന അവനെ കണ്ടു. മിഴിച്ചു നിന്നു.

 

“നന്ദേട്ടാ….. എന്താ എന്നെ തേടി വരാഞ്ഞത്. ?”,

അവള് കരയാൻ തുടങ്ങി

 

“എന്റെ ഈ മുഖം നീ കാണാൻ പാടില്ല അതാണ് ”

“ഈ മുഖത്തെ അല്ലെ ഞാൻ ഇഷ്ട്ടപെട്ടത്. നന്ദേട്ടാന്റെ മനസിനെയാണ്. ”

 

“വാ… ശങ്കരേട്ടാ പോകാം.”

 

“എങ്ങോട്ട്… ഞാൻ ഇനി വിടില്ല. എനിക്ക് വേണം ഏട്ടാ നമ്മള് കണ്ട സ്വപ്‌നങ്ങൾ ജീവിതം. അതിനു ഈ പേരും പ്രശസ്തിയും ഞാൻ വലിച്ചു ഏറിയും. ഇതൊന്നുമല്ല എന്റെ ജീവിതം. ഏട്ടന്റെ ഭാര്യ അതാണ് എനിക്കിഷ്ടം ”

 

“വേണ്ട… കാർത്തു… സോറി. കാർത്തിക വേണ്ട. ഇപ്പൊ ഇതാണ് നിന്റെ ജീവിതം. എന്റെ ഭാര്യ പദത്തിൽ തളചിടെണ്ടതല്ല നിന്റെ കഴിവുകൾ. പൊക്കോ. “അവൻ തിരിഞ്ഞു നടന്നു… രണ്ടടി നടന്നു തിരിഞ്ഞു നോക്കി.

 

“പോരുന്നോ എന്റെ കൂടെ….”അവൾ ഓടി വന്നു മാറോടു ചേർന്ന് പുണർന്നു. ചുറ്റും ആളുകൾ ഉള്ള കാര്യം അവർ മറന്നു.

 

ശ്രീകൃഷ്ണന്റെ അമ്പലത്തിൽ വെച്ച് നന്ദൻ താലി കെട്ടി. കെട്ടിന്റെ നേരത്തു മഴ മേഘങ്ങൾ അവർക്കായി ഏഴു നിറങ്ങൾ കൊണ്ട് ആകാശത്ത് മഴവില്ലു മാല തീർത്തു. സിന്ദൂരം തൊട്ടു അവളെ അവൻ സ്വന്തമാക്കി. മതിവരാതെ ഒഴുകുന്ന അരുവിയായിരുന്നു അവരുടെ പ്രണയം.മധു നിലാവുപോൽ ഓർമ്മകൾ അവളിൽ തിരഞ്ഞു. ആ അമ്പല നടയിൽ വെച്ച് അവൾക്കു അവൻ വാക്ക് കൊടുത്തു. പകരും ഞാൻ നിനക്ക് എന്നും എൻ മധുരമാം ചുംബനം.

അതിനു ശേഷം ഒരു കുടുംബിനിയാവുകയായിരുന്നു അവൾ. ഒരു പെണ്ണ്കുഞ്ഞിന് ജന്മം നൽകി. അവളെ പോൽ സുന്ദരി. അവൾ വീണ്ടും പ്രോഗ്രാമിന് പോയി തുടങ്ങി മാധ്യമങ്ങൾ നടി കാർത്തികയുടെ തിരിച്ചു വരവ് ആഘോഷമാക്കി. മാനേജർ രവി നിരവധി പ്രോഗ്രാം തേടി പിടിച്ചു. തിരക്കുകൾക്ക് ഇടയിൽ കുഞ്ഞിന്റെയും നന്ദന്റെ കാര്യം അവൾ നോക്കി. അവളെ മനസിലാക്കുന്ന നന്ദന് അതൊരു പ്രോബ്ലം ആയിരുന്നില്ല. ഡാൻസ് കളിച്ചു കൊണ്ടിരിക്കെ അവൾ തളർന്നു വീണു സ്റ്റേജിൽ.. കുഞ്ഞിനെ ശങ്കരെട്ടന്റെ കൈയിൽ ഏല്പിച്ചു നന്ദൻ ഓടി സ്റ്റേജിൽ കയറി. അവൻ അവളെ മടിയിൽ കിടത്തി. വായിൽ നിന്നു ചോര വരുന്നുണ്ടയിരുന്നു.

 

“കാർത്തു എന്താടി പറ്റിയെ.”അവന്റെ കണ്ണീരു അവളുടെ സിന്ദൂരത്തിൽ വീണു കുതിർന്നു.

 

“ഏട്ടാ…. രവിയേട്ടൻ ചതിച്ചത… “അവൻ രവിയേ നോക്കി. അവൻ രവിയേ നോക്കി രവി ആൾകൂട്ടത്തിലേക്ക് ഓടി.

 

“ഏട്ടാ… മോള്…. ”

 

“ശങ്കരെട്ടാ… ”

 

“ഒന്നുല്ല ഏട്ടാ…. ”

 

“വാ ഹോസ്പിറ്റലിൽ പോകാം.. ”

 

“ഏയ്… മോളെ കാണണം “അവൻ മോളെ ചേർത്ത് പിടിച്ചു. അവള് രണ്ടു പ്രാവശ്യം ശ്വാസം ഉള്ളിലേക്ക് എടുത്തു. നന്ദൻ കുത്തു വിളക്ക് എടുത്തു ഓടി. രവിയെ ഓടിച്ചിട്ട്‌ പിടിച്ചു. കുത്ത് വിളക്ക് കൊണ്ട് ആഞ്ഞു കുത്തി.

 

പോലീസ് വന്നു രണ്ടു ബോഡിയും ചെക്ക് ചെയ്തു എഫ് ഐ ആറു എഴുതി.

 

“ശങ്കരെട്ടാ..മോളെ നോക്കണം… ഒരിക്കലും ജയിലിൽ മോളെ കൊണ്ട് വരരുത്. “അവസാനമായി സ്റ്റേജിൽ കിടക്കുന്ന കാർത്തികയെ നോക്കി. ജീപ്പിൽ കയറി.

 

വർഷങ്ങൾ കഴിഞ്ഞു നന്ദൻ ഇറങ്ങി. ഇന്നാണ് മോളുടെ അരങ്ങേറ്റം. മോളുടെ ഫോട്ടോ മാത്രേ ഇതുവരെ കണ്ടിട്ടു ഒള്ളു. വീണ കാണാൻ വരുമ്പോൾ കൊണ്ട് വരുന്നതാണ്. അമ്പലതറ മൊത്തം ആളുകൾ. പഴയ നടി കാർത്തികയുടെ മകൾ അല്ലെ ആളുകൾ ഇല്ലെങ്കിലെ അത്ഭുതഒള്ളു.ഇവിടെ വച്ചല്ലേ ഞാനും കാർത്തികയും മനസുകൾ കൈ മാറിയത്. ഡാൻസ് തുടങ്ങി . കഴിയാറായപ്പോൾ.

“അതെ… ശങ്കരേട്ടാ കാർത്തിക കളിക്കുന്ന പോലുണ്ടല്ലെ. “അവൻ സൈഡ്ലേക്ക് തിരിഞ്ഞു നോക്കി. ശങ്കരേട്ടൻ അടുത്ത് ഇല്ല ആളു മരിച്ചിട്ട് വർഷം കുറെയായ കാര്യം മറന്നു. ഡാൻസ് കഴിഞ്ഞപ്പോൾ സ്റ്റേജിൽ നിൽക്കുന്ന മോളുടെ ചെവിട്ടിൽ വീണ എന്തോ പറഞ്ഞു. അപ്പോൾ തന്നെ മൈക്ക് വാങ്ങി മോളു.

 

“അച്ഛാ…. അച്ഛൻ ഇവിടെ ഉണ്ടെന്നു വീണ ആന്റി പറഞ്ഞു. അച്ഛനെ എനിക്ക് കാണണം.. പോകല്ലേ അച്ഛാ…. “അവളുടെ ശബ്ദം ഇടാറി… തിരിഞ്ഞു നടന്ന അവൻ നിന്നു. വീണ ചൂണ്ടി കാണിച്ചു സ്റ്റേജിൽ നിന്നു ഇറങ്ങി ഓടി വന്നു അവൾ അച്ഛനെ കെട്ടിപിടിച്ചു. മുഖത്തോടു മുഖം നോക്കി രണ്ടാളും കരഞ്ഞു.

 

“അമ്മയോ പോയി… അച്ഛനും കൂടി മോളെ ഒഴിവാക്കാ… എന്നെ ”

 

“ഇല്ല മോളെ അച്ഛൻ അങ്ങനെ ചെയ്യോ… ”

 

നന്ദന് മാത്രം മകളുടെ മുഖത്ത് കാർത്തികയായിരുന്നു തോന്നി തന്റെ മുൻപിൽ നിന്നു കരയുന്നത് കാർത്തികയാണെന്ന് തോന്നി. വാത്സല്യ പൂർവ്വം മകളുടെ നെറ്റിയിൽ ചുംബിച്ചു… മകളുടെ തോളിൽ കയ്യിട്ടു നടന്നകന്നു പോകുന്ന നന്ദനെ നോക്കി ആ ആൾ കൂട്ടത്തിൽ കാർത്തികയുടെ ആത്മാവ് ഉണ്ടായിരുന്നു…

 

എന്നും നന്ദേട്ടന്റെ നർത്തകി…….. അവൾ മെല്ലെ മാഞ്ഞു പോയി ആൾകൂട്ടത്തിൽ നിന്നു…….

 

ശുഭം ?

7 Comments

  1. Superb bro eniyum varika nalloru theem aayitt

  2. Nalla kadha, nalla flow and characters
    Phinishing kurachu thidukkathilaayennu thonni

  3. കരയിപ്പിച്ചല്ലോടോ താൻ…. ???????

  4. Oru rakshayumilla nice story
    kazhanjuu poyii❣️❣️❣️❣️

Comments are closed.