നർത്തകി [𝒜𝒶𝒹𝒽𝒾] 67

Views : 3562

“രണ്ടാഴ്ചയോളം ഉണ്ടാകും… സർ ” കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു

 

“മ്മ്മ്… ആരേം ശല്യം ചെയ്യരുത് പ്രേതേകിച് പഠിപ്പിക്കുന്ന സമയത്തു… ”

“ശരി… “എല്ലാവരും ഒരുമിച്ചു പറഞ്ഞു..

 

“ശങ്കരേട്ടാ ഇവർക്ക് കിടക്കാൻ ഉള്ള മുറി കാണിച്ചു കൊടുക്കു.. പിന്നെ ഭക്ഷണത്തിന്റെ കാര്യങ്ങളും… പറഞ്ഞു കൊടുക്കു…..”

 

“ആ പിന്നെ… പഠിക്കുന്ന കുട്ടികളുടെ പേർസണൽ കാര്യങ്ങൾ ചോദിക്കരുത് അതിൽ ഇടപെടരുത്… ”

 

“ഇല്ല… സർ ”

ശങ്കരേട്ടൻ ഓരോ കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കി…

 

“ഇതൊരു ക്ഷേത്രമായി ആണ് ഞങ്ങൾ കൊണ്ട് നടക്കുന്നത്… വെളുപ്പിന് 3മണിക്ക് എല്ലാവരും ഉണരും.. 4:30ക്ക് പ്രാർത്ഥന സമയമാണ്… പ്രാർത്ഥന ഹാളിൽ എല്ലാവരും എത്തണം…8 മണിക്ക് ഭക്ഷണം ഉണ്ടാകും… പിന്നെ നിങ്ങളുടെ ഗവേഷണം എന്താന്ന് വെച്ചാൽ ആയിക്കോളു.. ”

 

“ഇതെന്താടി…മിലിറ്ററി ക്യാമ്പ് വല്ലതുമാണോ “വീണ കൂട്ടുകാരിടെ ചെവിയിൽ പറഞ്ഞു… ചിരിച്ചു… ശങ്കരേട്ടൻ കേൾക്കാത്ത മട്ടിൽ നടന്നു…

 

“നന്ദൻ നല്ല പേര് അല്ലേടി… പക്ഷെ ആൾടെ മുഖത്തിന് എന്തുപറ്റിതാകും “വീണ ചോദിച്ചു..

 

“എന്തുപറ്റിയാൽ എന്താ…നമ്മുക്ക് റിസർച്ച് കഴിയണം പോകണം “കൂട്ടുകാരി പറഞ്ഞു…

 

ദിവസങ്ങൾ നാല് കടന്നു… വീണയുടെ സി ഐഡി ബുന്ധി വല്ലാതെ ബുന്ധിമുട്ടിലായിരുന്നു… എന്താകും നന്ദൻ സർ ന് പറ്റിയത്… ആളെ കണ്ടാൽ ഇരുപത്തെട്ടു അല്ലെങ്കിൽ മുപ്പതിന് താഴെ പ്രായം കാണു… പിന്നെ ഈ വീട് കണ്ടിട്ട് കുറെ നാളുകൾ മുൻപ് വരെ വീടായിട്ടു ഉപയോഗിച്ചതായി തോന്നുണ്ട്… ഇവിടെ ഉണ്ടായിരുന്നവരൊക്കെ എവിടെ… കുറെ ചോദ്യങ്ങൾ വീണയുടെ ഉറക്കം കളഞ്ഞു… ശങ്കരേട്ടനോട് ചോദിച്ചപോലെക്കെ ഒഴിഞ്ഞു മാറി…

 

ദിവസം ഏഴായി റിസർച്ച് തകൃതിയായി നടക്കുന്നുണ്ട്… രാത്രി എല്ലാവരും കിടന്നു…

 

“എടി രമ്യ…. എടി മര കഴുതേ… എണീക്കടി “,അവൾ എണീറ്റു…

 

ശബ്ദം ഉണ്ടാക്കല്ലെന്ന് അവൾ ആംഗ്യം കാണിച്ചു..

 

“വാ നമുക്ക് ഒന്ന് ഇതിനുള്ളിൽ കറങ്ങാം… ”

 

“എനിക്ക് പേടിയാ… പകലും തന്നെ ഇത് മൊത്തം കണ്ടാൽ എനിക്ക് പേടിയാ… “,

“നീ വാ…. “, അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…

 

എണ്ണയുടെ മണമുള്ള ഇടനാഴികളിലൂടെ അവർ പതുകെ നടന്നു നീങ്ങി… മുകളിലേക്ക് ഉള്ള കോണി പടികൾ കണ്ടു… അവർ പതുകെ കയറി.

 

“എടി വാ പോകാം… എനിക്ക് പേടിയാകുന്നു… ശങ്കരേട്ടൻ പറഞ്ഞതല്ലേ.. മുകളിൽ കയറരുതെന്നു… ”

“നീ വാ…. ഇവിടെ വരെ എത്തിയതല്ലേ…. പോയി നോക്കാം.. “

Recent Stories

The Author

𝒜𝒶𝒹𝒽𝒾

7 Comments

  1. Superb bro eniyum varika nalloru theem aayitt

  2. Nalla kadha, nalla flow and characters
    Phinishing kurachu thidukkathilaayennu thonni

  3. കരയിപ്പിച്ചല്ലോടോ താൻ…. 💖💖💖💖💖💖💖

  4. 💙💙💙💙💙

  5. Oru rakshayumilla nice story
    kazhanjuu poyii❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com