നർത്തകി [𝒜𝒶𝒹𝒽𝒾] 67

Views : 3562

അവർ നടന്നു ഒരു മുറിയുടെ മുൻപിൽ എത്തി…. താഴ് ഇട്ടിരുന്നില്ല… മെല്ലെ അത് തുറന്നു…അ മുറി മുഴുവൻ ചിത്രങ്ങൾ എണ്ണ ചായങ്ങൾ..അതിലെ ഒരു ചിത്രത്തിലെ ആളെ വീണാകും കൂട്ടുകാരിക്കും മനസിലായി…..അത് നന്ദനായിരുന്നു… അത് മനസിലാക്കാൻ എളുപ്പമായിരുന്നു ചുണ്ടിനു താഴെ ഉള്ള കറുത്ത കാക്ക പുള്ളി….

 

“എന്തൊരു ഭംഗിയാ ആളെ കാണാൻ… “കൂട്ടുകാരി പറഞ്ഞു… വീണ അവന്റെ ചിത്രത്തിൽ മിഴിച്ചു നോക്കി നിൽക്കുകയായിരുന്നു….

വശ്യമായ കണ്ണുകൾ ആരെയും മനം മയക്കുന്ന ചിരി…..

 

അടുത്ത ചിത്രം ഒരു സ്ത്രീയുടെ ആയിരുന്നു… അത്…

എന്ത് സൗന്ദര്യമാണ് ആ സ്ത്രീക്ക്… ഭാരതനാട്യ വേഷത്തിലുള്ള ആ ചിത്രത്തിന് ജീവാനുള്ളത് പോലെ…..

ചിത്രത്തിന് താഴെ ചന്ദ്രകല എന്ന് എഴുതിട്ടുണ്ട്…. ആരാകും ഈ ചന്ദ്രകല അവൾ ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി…

 

“എടി രമ്യ… ഇത് നന്ദൻ സർ ന്റെ അമ്മയാണെന്ന് തോന്നുന്നു… ”

 

“എങ്ങനെ… ”

 

“നീ സൂക്ഷിച്ചു നോക്കിയെ… ആ ചുണ്ടുകൾ…. കണ്ണുകൾ…. പ്രതേകിച്ചു… ചുണ്ടിനു താഴെയുള്ള കാക്ക പുള്ളി… ”

 

പിന്നെ അവരുടെ കണ്ണുകളിൽ മറ്റൊരു ചിത്രം ഉടക്കി…. ഒരു പെൺകുട്ടീടെ ചിത്രം അതും നൃത്ത വേഷത്തിൽ തന്നെ… വീണ മനസ്സിൽ ഓർത്തു എവിടെയോ…. കണ്ട പോലെ… ഓർത്തെടുക്കും മുൻപ് എന്തോ പിന്നിൽ അനങ്ങിയപോലെ തോന്നി രണ്ടു പേരും തിരിഞ്ഞു നോക്കി… അയ്യോ നന്ദൻ സർ രണ്ടുപേരും മനസ്സിൽ പറഞ്ഞു… നന്ദന്റെ മുഖത്തു ദേഷ്യം അണപൊട്ടി…

 

“നിങ്ങൾ എന്താ ഇവിടെ ???” അവൻ ചോദിച്ചു..

 

“അത് സർ… ” അവർ വിക്കി….

ദേഷ്യത്തിൽ എന്തോ പറയാൻ വന്ന നന്ദന്റെ കണ്ണിൽ..വീണയുടെ മുടിയിൽ കനകാംബരം കണ്ടു…. അവന്റെ ദേഷ്യം പതുകെ കുറഞ്ഞു…

 

“പോയി കിടക്കു…. ”

 

അവർ ഒന്നിച്ചു മുറി വിട്ടു ഇറങ്ങി… നന്ദന്റെ മനസ്സിൽ… എത്ര വര്ഷമായി അതിനുള്ളിൽ കയറിട്ടു… എല്ലാം എന്റെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങൾ…. മനസ്സിൽ പതിഞ്ഞ രണ്ടു സ്ത്രീ മുഖങ്ങൾ ഒന്ന് അമ്മ… മറ്റൊന്നും ജീവന്റെ ജീവനായിരുന്ന എന്റെ കാർത്തിക….അവൻ പതുക്കെ കിടന്നു കണ്ണടച്ച്… ഓർമകളിലേക്ക് ഊളിയിട്ട് മനസ്…..

 

പഴയൊരു വെളുപ്പാന്കാലം….മൂടി പുതച്ചു കിടക്കുകയായിരുന്നു നന്ദൻ. അമ്മയുടെ സ്വരം ഉയർന്നു കേൾക്കാം.ചിലങ്കയുടെ താളം കേൾക്കുന്നു… പെട്ടന്ന് മനസിലേക്ക് കാർത്തികയുടെ ഉണ്ടക്കണ്ണുകൾ മനസിലേക്ക് വന്നപ്പോൾ അവൻ ചാടി എണീറ്റു… അമ്മയുടെ പ്രിയപ്പെട്ട ശിഷ്യ കലാതിലകമാണ് അവൾ… അറിയപ്പെടുന്ന അബ്കാരി കോൺട്രാക്ടർ ശിവശങ്കറിന്റെ മകൾ…. അമ്മയുടെ പ്രിയപ്പെട്ട ശിഷ്യയോട് മകനും പ്രണയമാണ്…. അറിഞ്ഞാൽ മുട്ട്കാലു വെട്ടും അമ്മ… ചിലപ്പോൾ പച്ചക്ക് കൊളുത്തും… എന്നെക്കാൾ ഇഷ്ടമാണ് അവളെ അമ്മക്ക് ..അമ്മടെ അഭിപ്രായത്തിൽ നല്ല ഭാവിയുള്ള കുട്ടി… ശരിയാണ് ഭാവിയിൽ അറിയപ്പെടുന്ന നർത്തകിയാവും അവൻ കിടക്കയിൽ ഇരുന്നു ഓർത്തു…. അവൻ അവളെ കാണാൻ ഇറങ്ങി നടന്നു പഠിപ്പിക്കുന്ന ഹാളിൽ എത്തി..നടരാജ വിഗ്രഹം ഒന്ന് വണങ്ങി അവൻ….അമ്മയുടെ വായ് താളത്തിനൊത്ത് ചുവടു വെക്കുന്ന അവളെ നോക്കി… ഉണ്ടക്കണ്ണുകളും മനസിന് ഒത്തു വഴങ്ങുന്ന ശരീരവും…സുന്ദരമാക്കുന്ന മൂക്കുത്തി… ചെവിയിൽ ജിമിക്കി….അവൾ ഉടുത്തതു കൊണ്ട് മാത്രം ബാക്കിയുള്ളതായി തോന്നുന്ന ദാവണി…. അവളുടെ കണ്ണുകളും നന്ദന്റെ അടുത്തേക്ക് പോകുന്നുണ്ടായിരുന്നു… മനസ് താളം തെറ്റിക്കുന്ന പോലെ തോന്നി അവൾക്കു…

 

മഴ ചിതറുന്ന പോലുള്ള താളം അലതല്ലി ആ അങ്കണത്തിൽ..നർത്തകി അവളുടെ കണ്ണുകളിൽ നോക്കി നന്ദന്റെ മനസ് മന്ത്രിച്ചു… ഉമ്മറത്തു വീണ രാത്രി മുല്ലകൾ കാറ്റിനൊപ്പം അവളെ തേടി വന്നു കാലിനു അടുത്ത് കിടന്നു….നിത്യവും ആ മുടിയിൽ കനകാംബരം ഉണ്ടാകും… പതുക്കെ ചിരിച്ചു നടക്കുമ്പോൾ അമ്മയുടെ താളം കേൾക്കാമായിരുന്നു…അതിനൊത്ത് ചുവടു വെക്കുന്ന കുട്ടികളുടെ ചിലങ്കതൻ താളവും… അമ്മയുടെ പാട്ടും..

പ്രണയം അവൾ എനിക്കായി വാരി വിതറും… കണ്ണുകളാലും വാക്കുകളാലും…. കൽപടവിൽ അവൾക്കായി കാത്തിരുന്നു…..

പിന്നിൽ ചിലങ്കയുടെ ശബ്ദം…..

 

“നന്ദേട്ടാ…… “അവളുടെ ശബ്ദം അവന്റെ ചെവികളിൽ മുഴങ്ങി….

“പിണങ്ങല്ലേ നന്ദേട്ടാ…. അമ്മ വിടണ്ടേ…. “പരിഭവം നടിച്ച അവന്റെ കവിളിൽ അവൾ കടിച്ചു….

 

Recent Stories

The Author

𝒜𝒶𝒹𝒽𝒾

7 Comments

  1. Superb bro eniyum varika nalloru theem aayitt

  2. Nalla kadha, nalla flow and characters
    Phinishing kurachu thidukkathilaayennu thonni

  3. കരയിപ്പിച്ചല്ലോടോ താൻ…. 💖💖💖💖💖💖💖

  4. 💙💙💙💙💙

  5. Oru rakshayumilla nice story
    kazhanjuu poyii❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com