നർത്തകി [𝒜𝒶𝒹𝒽𝒾] 67

Views : 3562

 

“അയ്യടാ… മോഹിച്ചു ഇരുന്നോ ഞാൻ ഡാൻസർ ആണ് സമ്മതിക്കില്ല മോനെ ”

 

“പിന്നെ എന്റെ അമ്മയെ നീ കണ്ടോ… എന്നെ പ്രസവിച്ചിട്ടും.. ”

 

“മ്മ്മ്…. നോക്കാം നമുക്ക് ”

 

പിന്നീട് ഒരിക്കൽ…..

 

“ഏട്ടാ…. ആ തല്ലുകൊള്ളി രമേശ് എപ്പോഴും ശല്യ… പ്രേമം കോപ്പെന്നൊക്കെ പറഞ്ഞു…. ”

 

“നീ പേടിക്കണ്ട അവന്റെ കാര്യം ഞാൻ നോക്കിക്കോളാം.. സിനിമയിൽ നിന്നു ചാൻസ് വന്നുന്നു അമ്മ പറഞ്ഞു.ശരിയാണോ.. ”

 

“മ്മ്മ്… ഞാൻ പോണോ ഏട്ടാ… പിന്നെ ആളു ഇനി ആസിഡ് ഒഴിക്കുമെന്നു ഭീഷണി പെടുത്തി ”

 

“ഞാൻ പറഞ്ഞില്ലേ.. അവന്റെ കാര്യം ഞാൻ നോക്കിക്കോളാം എന്ന്…സിനിമ വേണോ ?”

 

“ഏട്ടനറിഞുടെ അച്ഛന്റെ സ്വഭാവം കാശുന്ന് വെച്ചാൽ അവിടെ കിടന്നു മരിക്കും.. ഏട്ടൻ വേണ്ടാന്ന് പറഞ്ഞാൽ അതിനപ്പുറം ഈ കാർത്തികക്കില്ല.. ”

 

“നല്ല ഒരു അവസരം കളയണ്ട… പൊക്കൊളു..”മനസില്ല മനസോടെ നന്ദൻ പറഞ്ഞു…

 

“പേരും പ്രശസ്തി കൂടുമ്പോൾ ഈ നന്ദനെ മാറക്കോ.. ”

 

“നന്ദേട്ടനെ മറക്കുന്ന അ നിമിഷമാണ് നന്ദേട്ടന്റെ കാർത്തുന്റെ മരണ…….. ”

 

പറഞ്ഞു മുഴുവനാകും മുൻപ് നന്ദൻ അവളുടെ വായപൊത്തി…

 

“അങ്ങനെയൊന്നും പറയല്ലേ കാർത്തിക. എനിക്കറിയാം നിനക്കെന്നെ ജീവനാണ്ന്ന് എന്നുവെച്ചു നിന്റെ ജീവൻ വെച്ച് അത് തെളിയിച്ചു തരണ്ട “അവളുടെ കണ്ണുകളിൽ നിന്ന് കണ്ണീർ മഴത്തുള്ളികൾ ഇലയിൽ വീഴുംപോൽ വീണു.

 

“ഇന്ന് പ്രോഗ്രാം ഉള്ളതാ കുറെ പണിയുണ്ട് ഞാൻ പോണു. ”

 

“എടി കാലുകളിലെ മൈലാഞ്ചി ചുവപ്പ് പോയല്ലോ.. നീ ആ മൈലാഞ്ചി എടുത്തേ ഏട്ടൻ ഇട്ടു തരാം. “അവളുടെ കാൽ മെല്ലെ അവൻ തുടയിലേക്ക് പൊക്കി വച്ചു. കാലുകളിൽ വിട്ടു കിടന്ന ചിലങ്ക അവൻ മുറുക്കിയിട്ട്. വരക്കാൻ തുടങ്ങി.

 

“ഈ മൈലാഞ്ചിതൻ ചുവപ്പാണ് നമ്മുടെ പ്രണയത്തിനു. ”

 

“ഒന്ന് പോയെ ഏട്ടാ…. “അവൾക്കു നാണം വന്നു.

 

“ഞാൻ പോണുട്ടാ…. പ്രോഗ്രാമിന് വരില്ലേ. ”

 

“ഏയ് വരില്ല…. തിരക്കാണ് ”

“ഓഹ്.. വല്യ തിരക്ക് വന്നോളണം… ആൾ തിരക്കിൽ ഞാൻ ഏട്ടനെ നോക്കും.എന്നേം എന്നിലെ നർത്തകിയെ കാണുന്ന ഈ മിഴികൾക്കായി ഞാൻ തേടും. ”

 

“ഞാൻ വരില്ല മോളെ. “അവൾ മുഖം ചുവപ്പിച്ചു നടന്നു പോയി

 

Recent Stories

The Author

𝒜𝒶𝒹𝒽𝒾

7 Comments

  1. Superb bro eniyum varika nalloru theem aayitt

  2. Nalla kadha, nalla flow and characters
    Phinishing kurachu thidukkathilaayennu thonni

  3. കരയിപ്പിച്ചല്ലോടോ താൻ…. 💖💖💖💖💖💖💖

  4. 💙💙💙💙💙

  5. Oru rakshayumilla nice story
    kazhanjuu poyii❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com