നർത്തകി [𝒜𝒶𝒹𝒽𝒾] 67

Views : 3562

 

“എടി രമ്യ…. മറ്റേ ചിത്രത്തിൽ ഉള്ള ആളെ കിട്ടി. ”

“ആരാ…. പറ. ”

 

“അത് നടി കാർത്തികയാണ് ”

 

“ഉവ്വ…. ഒന്ന് പോയെടി.. ”

 

“സത്യം….. ”

 

അവർ ശങ്കരേട്ടാന്റെ അടുത്തേക്ക് പോയി കുറെ നിർബന്ധിച്ചപ്പോൾ ആളു എല്ലാം പറഞ്ഞു..

ഓരോന്നും മുൻപിൽ കാണുന്നപോലെ വീണ കേട്ടു ഇരുന്നു.

 

“നന്ദ…. പിള്ളേര് ഇന്ന് ഇറങ്ങും… അവരുടെ ഇവിടുത്തെ ഗവേഷണം കഴിഞ്ഞു. “എല്ലാവരും ഇറങ്ങി.വീണയുടെ മനസു മാത്രം നന്ദന്റെ കാർത്തികയുടെ കാര്യത്തിലായിരുന്നു.

 

പ്രോഗ്രാം നടക്കുന്ന പല സ്ഥലങ്ങളിൽ വീണ പോയി ഒരു നോക്കു കാണാൻ. ഇത്ര അധികം സ്നേഹിക്കുന്നയാളെ എന്തിനാ ഇങ്ങനെ വഞ്ചികുന്നത് എന്ന് ചോദിക്കാൻ. ക്ഷമ നശിച്ചപ്പോൾ മതില് ചാടാൻ തീരുമാനിച്ചു. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചു അവൾ അകത്തു കടന്നു. എത്ര നോക്കിട്ടു കാർത്തികയെ കാണാൻ കിട്ടിയില്ല. ഒളിച്ചു നടന്നു വീണ. അപ്പുറത്തെ റൂമിൽ നിന്നു ഒരു ചെറിയ ശബ്ദം പുറത്തുവന്നു.

 

“മോനെ സുധി… നീ എങ്ങനെയെങ്കിലും കാർത്തികയുടെ മനസ്സിൽ കയറിപറ്റാൻ നോക്കണം. ഈ കാണുന്ന സ്വത്തു മൊത്തം നമുക്കു മാത്രമാകും. ”

 

“പല തവണ ശ്രെമിച്ചതല്ലേ… അവളൊന്നു നിന്നു തരണ്ടേ. ”

 

“അതൊക്കെ.. നിന്റെ കഴിവാണ്. ”

 

ഓഹോ ഇതിനിടയിൽ ഇങ്ങനൊക്കെ ഇവിടെ നടക്കുന്നുണ്ടോ. വീണ മനസ്സിൽ പറഞ്ഞു. പെട്ടന്ന് ഒരു റൂമിൽ നിന്നു ക്ലാസിക്കൽ സോങ് കേട്ടു അവൾ അങ്ങോട്ട് നടന്നു. പതുക്കെ ആ റൂമിൽ കയറിപറ്റി. ഒളിച്ചിരുന്ന്.. അകത്തു കയറിയ വീണ ഞെട്ടിപോയി. റൂമിൽ വലിയ രണ്ടു ചിത്രങ്ങൾ ഒന്നു ചന്ദ്രകല ടീച്ചറുടെ മറ്റൊന്നും നന്ദന്റെ. അതിനു മുൻപിൽ പ്രാക്ടീസ് ചെയുന്ന കാർത്തിക. കിതച്ചു കൊണ്ട് ഡാൻസ് അവൾ നിർത്തി. പതുക്കെ അവൾ ചിത്രത്തിന് അടുത്ത് ചെന്നുനിന്നു.

 

“എന്താ.. നന്ദേട്ടാ.. എവിടയാണ് നിങ്ങളു എത്ര നാളായി കാത്തിരിക്കുന്നു ഞാൻ.നിങ്ങളെ കണ്ടെത്താൻ അല്ലെ എനിക്ക് ബുദ്ധിമുട്ടു പക്ഷെ എന്നെ കണ്ടെത്താൻ എളുപ്പമല്ലേ ഏട്ടാ.. ഒരു ജന്മം മൊത്തം ഞാൻ നന്ദേട്ടന് വേണ്ടി കാത്തിരിക്കും ഞാൻ. കണ്ണടച്ചാൽ ഈ പുഞ്ചിരിയാണ് ഓർമ വരുന്നത്.. എന്ന് ഞാൻ പ്രശസ്തിയിൽ എത്തിയോ അന്ന് മുതൽ ഞാൻ തോറ്റു.എത്ര പ്രോഗ്രാമിന് കാണികളുടെ ഇടയിൽ ഞാൻ തേടിയിട്ടുണ്ട്എന്നോ ഈ മുഖം.ഞാൻ ഏട്ടൻ പറയുംപോലെ ഏട്ടന്റെ മാത്രം നർത്തകിയാണ് ” വീണയുടെ ഉള്ളിലെ തെറ്റിധാരണ മാറുകയായിരുന്നു. വരുന്ന വഴിക്ക് കണ്ടെതെല്ലാം അവൾ ഓർത്തു എടുത്തു. ബംഗ്ലാവിന്റെ പേര് നന്ദവനം. നന്ദന്റെ ശരിയായ പേര് നന്ദഹരി. ഡാൻസ് ഗ്രൂപ്പിന്റെ പേര് ഹരിശ്രീ. ദൈവമെ ഞാൻ എന്തൊരു മണ്ടിയാണ്. അവൾ മനസ്സിൽ ഓർത്തു. അപ്പോൾ നർത്തകി ഡാൻസ് ഗ്രൂപ്പിന്റെ ഉടമയുടെ പേര് കാർത്തികക്ക് അറിഞ്ഞുട. അവൾ പുറത്തിറങ്ങി.

 

കോളേജ് പ്രോഗ്രാമിന് ഒരു ഡാൻസ് മത്സരം നടത്താൻ വീണ തീരുമാനിച്ചു എല്ലാവരും അതിനു സപ്പോർട്ട് ചെയ്തു. പ്രോഗ്രാമിന് രണ്ടു ഗ്രൂപ്പ് കൂടി നടത്തി.ഡ്രസിങ് റൂമിൽ വീണ ചെന്നു…

“കാർത്തിക മേഡത്തിനോട് ഒന്ന് പേർസണൽ ആയി സംസാരിക്കണം.. “എല്ലാവരും പുറത്തിറങ്ങി.

 

“മേഡം എന്റെ പേര് വീണ… മേഡ നന്ദഹരിയെ അറിയോ. “കാർത്തികയുടെ മുഖം ആയിരം പൂർണ ചന്ദ്രന്മാർ ഒരുമിച്ചു ഉദിച്ചതു പോൽ തിളങ്ങി.

 

“എവിടെ നന്ദേട്ടൻ…. അറിയോ എവിടെയാണ് എന്ന്…. പറയു. “അവൾ വീണയെ പിടിച്ചു കുലുക്കി.

 

“ഇല്ല പറയില്ല…. ”

 

“പറയു ഒന്ന്  പറയു എവിടന്നു. ”

 

“പറയില്ല. “പറഞ്ഞു തീരും മുൻപ് കാർത്തികയുടെ കൈ വീണയുടെ മുഖത്ത് പതിച്ചു.

 

“മാപ്പു ഒന്ന് പറയു…. “

Recent Stories

The Author

𝒜𝒶𝒹𝒽𝒾

7 Comments

  1. Superb bro eniyum varika nalloru theem aayitt

  2. Nalla kadha, nalla flow and characters
    Phinishing kurachu thidukkathilaayennu thonni

  3. കരയിപ്പിച്ചല്ലോടോ താൻ…. 💖💖💖💖💖💖💖

  4. 💙💙💙💙💙

  5. Oru rakshayumilla nice story
    kazhanjuu poyii❣️❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com