നൃത്തം ചെയ്യുമ്പോൾ അവനെ തേടുകയായിരുന്നു അവളുടെ കണ്ണുകൾ. ആളുകൾകിടയിൽ അവനെ അവൾ കണ്ടെത്തി. അവനു മാത്രം അവളൊരു ചെറുപുഞ്ചിരി കൊടുത്തു.
“എടി അങ്ങനെ നാളെ പോവുകയാണ് അല്ലെ. സിനിമയുടെ ലോകം വേറെയാണ്. അതൊരു സ്വപ്ന ലോകമാണ്. അവിടത്തെ വിജയം നിരന്തരമല്ല. ”
“മ്മ്മ്….എവിടെ തോറ്റാലും ഈ മനസ്സിൽ ഞാൻ തോൽക്കാൻ പാടില്ല. ഞാൻ എന്ത് ചെയ്യാനാ ഏട്ടാ…. എനിക്കിഷ്ടല്ല ഏട്ടന്റെ ഇഷ്ടല്ലതത്തു ചെയ്യാൻ..നാളെ പോകുന്നതിനു മുൻപ് ഞാൻ അമ്പലതറയിൽ കാത്തിരിക്കും. വരണം ”
“വരാം… “അവൾ നടന്നു… അകന്നു. അവനെ തിരിച്ചു വന്നു കെട്ടിപിടിച്ചു. അവളെ അവൻ വാരി പുണർന്നു.
പിറ്റേന്ന്.. കുളിച്ചു നല്ല കസവു മുണ്ട് ഉടുത്തു അവൻ ഇറങ്ങി. വഴിയിൽ വെച്ച് കൂട്ടുകാരൻ വിനു അവനെ തടഞ്ഞു.
“എന്തെടാ…. “,
“ഡാ… നീ ബൈക്ക് എടുക്കു.. ”
“എടാ… ഞാൻ ഒരു കാര്യത്തിന് പോവണം. ”
“എനിക്കറിയാം…. ആ രമേശ് തല്ലുകൊള്ളി.. അവൻ അവളുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ പോണ് എന്ന് പറഞ്ഞു പോയിട്ടുണ്ട്.. അമ്പല തറയിലേക്ക്. “നന്ദൻ വണ്ടി വേഗത്തിൽ പായിച്ചു. വഴിയിൽ വെച്ച് രമേശ്നെ തടഞ്ഞു.
“ഡാ…. രമേശ… നീ അവളെ ഒരു പുല്ലും ചെയ്യില്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ. “അവർ ഉന്തും തള്ള്മായി. കൈയിൽ ഇരുന്ന ആസിഡ് പൊട്ടി നന്ദന്റെ മുഖത്ത് വീണു.രമേശ് എണീറ്റു ഓടി. ആശുപത്രിയിൽ എത്തിച്ചു. മകന്റെ മുഖം കണ്ടു ചന്ദ്രകല ടീച്ചർ തളർന്നു വീണു.കുട്ടികളെ സ്നേഹിക്കാൻ മാത്രം അറിയുന്ന ടീച്ചറെ ദൈവത്തിനു ഇഷ്ടം കൂടിയപ്പോൾ ഹൃദയ വേദനയുടെ രൂപത്തിൽ തിരിച്ചു വിളിച്ചു.കുറെ നേരം കാത്തു നിന്നിട്ടു കാണാതായപ്പോൾ. അവൾ പോയി. മാസങ്ങളോളം ആശുപത്രിയിൽ കിടന്നു. അതിനിടയിൽ കാർത്തികയുടെ സിനിമ ഹിറ്റ്.തൊട്ടാതെല്ലാം ഹിറ്റ്. തിരക്ക് പിടിച്ച നടിയായി. എത്ര തിരക്ക് ഉണ്ടേലും അതിനിടയിൽ നൃത്തവും കൂട്ടത്തിൽ ഹരിശ്രീ എന്നാ ഡാൻസ് ഗ്രുപ്പ് തുടങ്ങി.ഇതിനിടെ പലതവണ കാണാൻ അവൻ ശ്രെമിച്ചു.
ബംഗ്ലാവിന് മുൻപിൽ പോയി നിന്നു അവളെ കാണാൻ. കാർ പുറത്തു പോകുമ്പോൾ പലതവണ അവൻ അതിനു പുറകെ ഓടി. അവളേം കാത്തു മതിലിനു അടുത്ത് അവൻ കാത്തിരുന്നു. പല പകലുകളും രാത്രികളും. ഒരു വിരൽ ദൂരം മാത്രം തമ്മിൽ ഉണ്ടായിരുന്നുള്ളു. ഇപ്പൊ മനസും ശരീരവും മരവിച്ചു തുടങ്ങി. ഒരു ലെറ്റർ എഴുതി സെക്യൂരിറ്റിയെ ഏല്പിച്ചു.
“പുറത്തു നിൽക്കു മോനെ ഞാൻ കൊടുകാം. “അവൻ പുറത്തു നിന്നു.
“എടൊ…. എന്താടോ അത്. “അത് മാനേജർ രവിയായിരുന്നു.
“അത് മേഡത്തിനു ഒരു ആരാധകൻ തന്നതാ . ”
“താൻ ആരാണെന്നു എന്താന്ന് അറിയാതെ അങ്ങ് വാങ്ങി വന്നോ. ”
സെക്യൂരിറ്റിയെ കാത്തു അവൻ നിന്നു… ഞാൻ വന്നു എന്ന് അറിയുമ്പോൾ അവൾ അത്ഭുതപെടും.. പിണക്കമാകും. അവൾക്കു നല്ലത് വന്നപ്പോൾ ചെല്ലാത്തതിൽ. എത്ര പിണങ്ങിയാലും.. തന്നെ കാണുന്നതോട് കൂടി തീരാവുന്നതെയൊള്ളു. അവൻ മനസ്സിൽ ഓർത്തു.
സെക്യൂരിറ്റി വന്നു കീറിയ ലെറ്റർ അവന്റെ കൈയിൽ കൊടുത്തു..അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു. കൂടെ മഴ മേഘങ്ങളും.. അവൻ തിരിഞ്ഞു നടന്നു.ഇനി ഒരിക്കലും ഈ ഗേറ്റ്ന് മുൻപിൽ നിനക്കായി ഇനി വരില്ല. വല്യ നർത്തകി സിനിമ നടി ആയില്ലേ. അവൻ മനസ്സിൽ ഓർത്തു നടന്നു. പിന്നീട് പോയി നർത്തകി കലക്ഷേത്ര ഉണ്ടാക്കി. അച്ഛന്റെ കൂട്ടുകാരൻ ശങ്കരേട്ടാനെ കൂട്ടുപിടിച്ചു. അവളുടെ സ്വപ്നമായ പാവപെട്ട കുട്ടികളെ നൃത്തം പഠിപ്പികുക. അവള് തന്നെ മറന്നാലും അവളുടെ സ്വപ്നങ്ങൾ നടത്തണം. നർത്തകി കലക്ഷേത്രയും ഹരിശ്രീ ഡാൻസ് ഗ്രൂപ്പ് മത്സരിച്ചു മുന്നോട്ടു വന്നു. വിജയം എന്നും നർത്തകി കലക്ഷേത്രക്ക് ആയിരുന്നു. ഓരോന്ന് ഓർത്തു നന്ദൻ ഉറങ്ങി പോയതറിഞ്ഞില്ല.
വീണ പിന്നീട് ഒന്ന് കൂടി ആ റൂമിൽ കയറി മറ്റേ ചിത്രം നോക്കി.. ഇറങ്ങി വന്നു..
Superb bro eniyum varika nalloru theem aayitt
Nalla kadha, nalla flow and characters
Phinishing kurachu thidukkathilaayennu thonni
കരയിപ്പിച്ചല്ലോടോ താൻ…. ???????
Nice
Nice
?????
Oru rakshayumilla nice story
kazhanjuu poyii❣️❣️❣️❣️