“നീ ഓർക്കുന്നുണ്ടോ ഞാൻ ആദ്യമായി എഴുതി തന്ന ലവ് ലെറ്റർ. ”
അവൾ ആ ലെറ്റർ ഓർത്തെടുത്തു…
“ഏതോ ജന്മത്തിൽ കണ്ടിട്ടുള്ള മുഖമായിരുന്നു നിന്നെ ആദ്യം കണ്ടപ്പോൾ എനിക്ക് തോന്നിയത്. എന്റെ നോട്ടങ്ങളിൽ ഞാൻ എന്റെ പ്രണയം അറിയിച്ചിരുന്നു.പിന്നീട് നിന്റെ നോട്ടങ്ങളിൽ എനിക്ക് മനസിലായില്ല നിനക്കും എന്നെ ഇഷ്ടമാണെന്നു.ഇഷ്ടാണോ എന്നെ.. നിൻ ഹൃദയത്തിൽ എന്റെ പ്രണയം നിക്ഷേപിച്ചോട്ടെ? എന്റെ പ്രണയം എനിക്കായി നിന്നിൽ പെറ്റു പേരുകണം.എന്റെ പ്രണയത്തിനു നീ വാത്സല്യ പൂർവ്വം സ്നേഹമാർന്ന അമ്മിഞ്ഞ നൽകി വളർത്തണം… ഇത് എന്റെ പ്രണയമാണ്… ഇത് എന്റെ ലോകമാണ്…. പോരുന്നോ എന്റെ പ്രാണനായി… എന്റെ ലോകത്തേക്ക് ”
“എടി…. എടി കാർത്തു… “അവന്റെ വിളി കേട്ടു അവൾ ചിന്തയിൽ നിന്നു ഉണർന്നു.
“അതെ ആ കത്തിനുള്ള മറുപടി തന്നത് ഓർമ്മയുണ്ടോ ???”
“ആ കത്തു എന്റെ ജീവനാണ്.. ”
“നന്ദേട്ടനെ കണ്ടന്നാൾ മുതൽ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു… മുൻ ജന്മത്തിൽ കണ്ട ആ മുഖത്തിനെ… എന്നിൽ നിൻ പ്രണയത്തെ നിക്ഷേപിച്ചു..എന്റെ ഹൃദയത്തിൽ കിടന്നു അത് വളർച്ച പ്രാപിച്ചു… ഒരു കുഞ്ഞിനെ പോലെ ഞാൻ അതിനെ നിനക്കായി പെറ്റു. ഓരോ നിമിഷവും എന്നിൽ അത് വളർച്ച പ്രാപിക്കുന്നത് നീ അറിയുന്നുണ്ടായിരുന്നു. എൻ ഹൃദയത്തിൽ ഞാൻ അതിനു അമ്മിഞ്ഞ നൽകി നിനക്കായി വളർത്തും. ഇത് നിന്റെ പ്രണയമല്ല ഇത് നമ്മുടെ പ്രണയമാണ്.. ഇത് നിന്റെ ലോകമല്ല ഇത് നമ്മുടെ മാത്രം ലോകമാണ്… ”
“അതെ അവിടെ ഇരുന്നു അയവിറക്കി ഇരുന്നോ ഞാൻ പോകാ… “അവൾ കാറിന്റെ ഡോർ തുറന്നു പിടിച്ചു പറഞ്ഞു.
അമ്മയുടെ കീഴിൽ അവൾ വീണ്ടും സമ്മാനങ്ങൾ വാങ്ങി അറിയപ്പെടുന്ന നർത്തകിയായി മാറി കൊണ്ടിരിക്കുകയായിരുന്നു… പിന്നീട് കല പരിപാടികളുടെ തിരക്കുകളിൽ അവൾ നന്ദനെ മറന്നു തുടങ്ങിയോ എന്ന് നന്ദനൊരു പേടി ..
നൃത്ത ക്ലാസ്സ് കഴിഞ്ഞു നടന്നു വരുന്ന അവളുടെ കൈയിൽ പിടിച്ചു കുളപടവിൽ നിർത്തി…
“നന്ദേട്ട…. എത്ര നാളായി ഇങ്ങനെ അടുത്ത് കണ്ടിട്ടു . പലതവണ ഞാൻ അടുത്ത് വന്നതല്ലേ ഞാൻ ഒന്ന് മിണ്ടാൻ. എന്തെ ഒഴിഞ്ഞു മാറിയേ. ?”
“ഏയ്… ഒന്നുല്ല ”
“എന്തോ ഉണ്ട് പറ നന്ദേട്ടാ…. കളിക്കാതെ കാര്യം പറ… “അവളുടെ മുഖം ചുവന്നു തുടുത്തു
ചുമരിൽ ചാരി അവൾ നന്ദനെ തന്നിലേക്കു അടുപ്പിച്ചു … നന്ദൻ അവളുടെ പിടിവിടിച്ചു… അവളുടെ ചിരി മങ്ങി..
“നീ കുറെ നാളായി തിരക്കില്…. എത്ര നാളായി ഈ കല്പടവിൽ ഞാൻ ഒറ്റക്കു.. നിന്റെ ആരാധകര് നിന്നെ തൊട്ട് ഫോട്ടോ എടുക്കുന്നതൊന്നും എനിക്കിഷ്ടല്ല… ഞാൻ വെറും ആരാധകൻ മാത്രമായ പോലെ എനിക്ക് തോന്നി എനിക്ക്. ”
അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു നന്ദൻ കാണാത്ത വിധം അവൾ അത് തുടച്ചു.
“എന്റെ നന്ദേട്ടാ… ഇതാണോ കാരണം…അവർ എന്റെ നൃത്തത്തെ ആണ് ഇഷ്ടപ്പെടുന്നത്… നന്ദേട്ടൻ അങ്ങനെയാണോ.എന്റെ നൃത്തത്തെ മാത്രല്ലലോ സ്നേഹിക്കുന്നത്..ഈ കാർത്തികയേ മൊത്തം സ്നേഹിക്കുകയല്ലേ… കാർത്തിക എത്ര വളർന്നാലും . കാർത്തിക നന്ദേട്ടന്റെ തണലിലെ വളരു… നന്ദേട്ട…നോക്കിയേ ” അവൾ അവന്റെ മുഖം പിടിച്ചു അവളുടെ മുഖത്തിന് ആഭിമുഖമായി പിടിച്ചു.
“മ്മ്മ് എന്താ… ”
“നന്ദേട്ടാ….ഞാൻ ചന്ദ്രകല ടീച്ചർടെ മരുമകളാണ്… ഈ വീട്ടിൽ കുറെ കുട്ടികളെ നമുക്കു നൃത്തം പഠിപ്പിക്കണം… പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കണം… ”
“അപ്പോൾ നമ്മുടെ കുട്ടികളോ.. ”
Superb bro eniyum varika nalloru theem aayitt
Nalla kadha, nalla flow and characters
Phinishing kurachu thidukkathilaayennu thonni
കരയിപ്പിച്ചല്ലോടോ താൻ…. ???????
Nice
Nice
?????
Oru rakshayumilla nice story
kazhanjuu poyii❣️❣️❣️❣️