നർത്തകി [?????] 67

“എടി കാന്താരി…, “അവൻ അവളെ ചുറ്റിപിടിച്ചു….

പ്രണയം അവൾ എനിക്കായി വാരി വിതറും… കണ്ണുകളാലും വാക്കുകളാലും…. കൽപടവിൽ അവൾക്കായി കാത്തിരുന്നു…..

പിന്നിൽ ചിലങ്കയുടെ ശബ്ദം…..

 

“നന്ദേട്ടാ…… “അവളുടെ ശബ്ദം അവന്റെ ചെവികളിൽ മുഴങ്ങി….

“പിണങ്ങല്ലേ നന്ദേട്ടാ…. അമ്മ വിടണ്ടേ…. “പരിഭവം നടിച്ച അവന്റെ കവിളിൽ അവൾ കടിച്ചു….

 

“എടി കാന്താരി…, “അവൻ അവളെ ചുറ്റിപിടിച്ചു….

അവനോടു ചേർത്ത് ഇരുത്തി

 

“ഒരുപാടു നേരായി ഈ കുളവും നോക്കിയിരിക്കുന്നു… ”

 

“എന്തിനാ ഏട്ടാ… ???”

 

“ചുമ്മാ…. ഇങ്ങനെ… നിന്റെ ചിലങ്കയിൽ തലോടാൻ… ” അവൻ അവളുടെ കാൽപാദങ്ങളിലൂടെ വിരലോടിച്ചു ചിലങ്ക മണികളിൽ താളം വെച്ച്.. ”

 

“അതെ പോട്ടെ ഞാൻ സമയായി പോയിട്ടു വേണം കോളേജിൽ പോകാൻ.. ”

 

“മ്മ്… അമ്മയുടെ ചിത്രം വരാക്കുന്നുണ്ട് ഞാൻ… ”

 

“എന്റെ എന്നാ ഒന്ന് വരച്ചു തരുക ”

 

“മനസ്സിൽ വരച്ച ചിത്രമാണ് പെണ്ണെ നീ…. അത് ഞാൻ പേപ്പറിൽ വരച്ചു തരണോ ഇനി… കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത നിറങ്ങൾ കൊണ്ടാണ് എന്നിൽ ഞാൻ അത് വരച്ചു തീർത്തത്.. “പ്രണയാർദ്രമായ കണ്ണുകളാൽ അവൻ അവളെ നോക്കി.

 

“അതെ അതൊന്നു എനിക്കറിയണ്ട വരച്ചു തരണം….. ഞാൻ പോണു നാളെ മഹാൻ നേരത്തെ എണീറ്റ് അമ്പലത്തിലേക്ക് വരോ ”

 

“എന്തിനാ.. ???”

ആ ചോദ്യം കേട്ടപ്പോൾ അവളുടെ മുഖം കടന്നാല് കുത്തിയപോലെയായി…

 

“ഞാൻ പോണു…. പറ്റാച്ചാൽ വാ… ”

 

“മ്മ്…. ” അവൾ പോകുന്നത് നോക്കി അവൻ പടിവാതിക്കൽ നോക്കി… അവള് ചൂടിയ കനകാംബരം ഇപ്പോഴും വാടാതെ അവളുടെ മുടി ചുരുളിൽ കിടപ്പുണ്ടായിരുന്നു…

 

അമ്മയുടെയും കുട്ടികളുടേം ഒച്ച കേട്ടു നന്ദൻ എണീറ്റു…

 

“ദൈവമെ അവള്… ഇന്ന് എന്നെ കൊല്ലും… “പത്തു മിനിറ്റ് കൊണ്ട് എല്ലാം പൂർത്തിയാക്കി മുണ്ടും ഷർട്ട് എടുത്തിട്ട് തന്റെ എസ്ഡി ബൈക്കിൽ പാഞ്ഞു അമ്പലത്തിൽ എത്തി… അമ്പലത്തിന്റെ മുൻപിൽ അവളുടെ ബെൻസ് കാർ കിടപ്പുണ്ടായിരുന്നു.. അവൻ അകത്തു കയറി… കണ്ണ് അടച്ചു ഉണ്ണിക്കണ്ണനെ തൊഴുന്ന അവളെ കണ്ടാൽ നിലാവ് പോലും നാണിച്ചു മേഘത്തിൽ ഒളിക്കും.

തൊഴുതു തിരിഞ്ഞതും നന്ദന്റ മുഖത്തേക്ക് നോക്കി…

 

“ഹാപ്പി ബർത്ത് ഡേ… എന്റെ കാന്താരി…. “എന്നിട്ട് കൈയിലുള്ള വലിയ ചാർട്ടു പേപ്പർ അവൾക്കു നേരെ നീട്ടി…

 

“എന്താ ഇത്… “,

 

“തുറന്നു നോക്കു നീ ”

അവൾ അത് തുറന്നു നോക്കി.. അവളുടെ ചിത്രമായിരുന്നു… അവളുടെ മുഖം…

 

“ഇത് കണ്ടോ നീ ആദ്യമായി എന്നെ പ്രണയത്തോടെ നോക്കിയാൽ ആ നിമിഷം എന്നിൽ പതിഞ്ഞ കണ്ണുകളാണ്… ”

 

അവർ ഒരുമിച്ചു അമ്പലത്തിൽ നിന്നു ഇറങ്ങി…

 

7 Comments

  1. Superb bro eniyum varika nalloru theem aayitt

  2. Nalla kadha, nalla flow and characters
    Phinishing kurachu thidukkathilaayennu thonni

  3. കരയിപ്പിച്ചല്ലോടോ താൻ…. ???????

  4. Oru rakshayumilla nice story
    kazhanjuu poyii❣️❣️❣️❣️

Comments are closed.