നർത്തകി
നർത്തകി കലാക്ഷേത്രത്തിന്റെ പടി കടന്നു ഒരു കാർ വന്നു നിന്നു ഏഴോളം പെൺകുട്ടികൾ കാറിൽ നിന്നു ഇറങ്ങി… പഴയൊരു നാലുകെട്ട് വീടാണ് വിദ്യാലയം. അഴകുള്ള ആല്മരവും പാല മരവും ഇടതൂർന്നു നിൽക്കുന്ന പരിസരം.. നട്ടുച്ചക്കുപോലും തണുപ്പ് നിലനിൽക്കുന്ന സ്ഥലം…സിറ്റിയിൽ വളർന്ന വീണ അത് നോക്കി നിന്നു.. എല്ലാവരും കൂടി മുന്നോട്ടു നടന്നു….വീടിനു ചുറ്റും വീടിനോടു അനുബന്ധിച്ചു മറ്റു കെട്ടിടങ്ങൾ ഉണ്ട്… ഉന്ധ്യാനത്തിലേക്ക് നോക്കി… നിറയെ കനകാംബരം പൂത്തുലഞ്ഞു നിൽക്കുന്നു… കനകാംബരമാണ് ഏറെക്കുറെയും… മുല്ലവള്ളികളിൽ ഹിമ കണ്പോലെ കുറെ മുല്ലപ്പൂക്കൾ…
മറ്റു ഭാഗത്തായി ആൽമരത്തിന്റെ ചുവട്ടിലും ഉന്ധ്യാനത്തിലുമായി കുറെ കുട്ടികൾ നൃത്തം പഠിക്കുന്നുണ്ട്. ചിലർ ചെണ്ട കൊട്ട് പഠിക്കുന്നുണ്ട് എല്ലാം അത്ഭുതത്തോടെ വീക്ഷിച്ചു നിൽക്കുകയായിരുന്നു അവർ.
കാര്യസ്ഥൻ ശങ്കരേട്ടൻ പുറത്തോട്ടു നോക്കി അങ്ങനെ തന്നെ അകത്തേക്ക് പോയി….
“മോനെ നന്ദ” ശങ്കരേട്ടൻ വിളിച്ചു
“എന്തേ ശങ്കരേട്ടാ… “നന്ദനായിരുന്നു അത്…അവന്റെ മുഖം ആസിഡ് വീണു പൊള്ളി വികൃതമായിരുന്നു
“ആ കോളേജ് കുട്ടികൾ വന്നിട്ടുണ്ട്…ഗവേഷണത്തിനു പെർമിഷൻ ചോദിച്ചിരുന്നില്ലേ.. ”
“ആ വരാൻ പറയു.. ”
ശങ്കരേട്ടൻ പുറത്തേക്കു പോയി…. നൃത്തം പഠിക്കുന്ന കുട്ടികളെ നോക്കി നിൽക്കുകയാണ് അവർ…
“അതെ കുട്ടികളെ വരൂ…. ”
“ഞങ്ങളു ഇത് കണ്ടിട്ട് വരാം… “കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു….
“വരൂ പഠിക്കുന്ന സമയത്തു ശല്യം ചെയ്യണത് നന്ദന് ഇഷ്ട്ടല്ല കുട്ടികളെ.. വാ ..’
അവർ മനസില്ല മനസോടെ നടന്നു….
വീണ പിന്നെയും കനകാംബരത്തിലേക്ക് നോക്കി… ഒരു പൂ പിഴുതെടുക്കാൻ നോക്കി…. അപ്പോൾ ശങ്കരേട്ടൻ തടഞ്ഞു…
“കുട്ടി…അത് പറിക്കണ്ട…. വേറെ ഇതു പൂ വേണേലും എടുത്തോളൂ…. അത് വേണ്ട നന്ദന് ദേഷ്യം വരും. ”
വീണക്ക് ദേഷ്യം വന്നു…
“അല്ല ആരാ ഈ നന്ദൻ.. കുറെ നേരായല്ലോ കേൾക്കുന്നു…. അത് വരും ഇത് വരും എന്നൊക്കെ ”
“അത് ഈ കലക്ഷേത്രയുടെ ഉടമ…. എന്റെ നന്ദുട്ടൻ….. “ശങ്കരേട്ടൻ നെടുവീർപ്പു വിട്ടു…
അവർ അകത്തേക്ക് നടന്നു…
“നന്ദ കുട്ടികൾ… ”
അവർ നന്ദന്റെ പൊള്ളലേറ്റ മുഖത്തേക്ക് നോക്കി മുഖം ചുളിച്ചു…
“വരൂ ഇരിക്കു….എത്ര നാളുണ്ടാകും…ഇവിടെ ”
Superb bro eniyum varika nalloru theem aayitt
Nalla kadha, nalla flow and characters
Phinishing kurachu thidukkathilaayennu thonni
കരയിപ്പിച്ചല്ലോടോ താൻ…. ???????
Nice
Nice
?????
Oru rakshayumilla nice story
kazhanjuu poyii❣️❣️❣️❣️