കൈ എടുത്തു നെറ്റിൽ വച്ചു ചൂട് നോക്കി കൊണ്ട് അവൾ ചോദിച്ചു
“അതൊന്നും വേണ്ട ..പിന്നേ നീ ഇന്ന് രാവിലെ വിളിച്ച നമ്പർ ഒന്ന് നോക്കി പറഞ്ഞു താ..”
“ഏത് നമ്പർ..”
“ലാൻ ലൈനിലേക്ക് ആരോ വിളിച്ചില്ലേ അത്..”
“ഉം”
അവൾ നോക്കി പറഞ്ഞു തന്ന നമ്പർ രാജീവ് തന്റെ നമ്പർ ഫോണിൽ ഡയൽ ചെയ്തു…
“ഹലോ”
എതിർ ഭാഗത്ത് നിന്നും ഒരു പെണ്ശബ്ദം പക്ഷെ അത് അവൾ അല്ലെന്ന് അവൻ തിരിച്ചറിഞ്ഞു..
“രാവിലെ 0496 2565190 ഈ നമ്പറിലേക്ക് ഒരു കോൾ വന്നിരുന്നു പാർവതി എന്ന പേര് പറഞ്ഞത്..”
“ഒരു മിനുറ്റ് ഹോൾഡ് ചെയ്യുമോ..”
“ഉം”
പതിവില്ലാതെ മാറി നിന്നുള്ള സംസാരം അഞ്ജലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഫോണ് കട്ട് ചെയ്തു രാജീവ് അകത്തേക്ക് കേറി വന്നു അവന്റെ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു…
“ആരായിരുന്നു അത്..”
അവന്റെ വിളറിയ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു..
“നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം..”
“എങ്ങോട്ട്”
“രാവിലെ തന്നെ പോണം..”
ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം നൽകാതെ അവൻ ബെഡിൽ കയറി കിടന്നു….
“കഴിക്കുന്നില്ലേ ..”
“വിശപ്പില്ല നീ കഴിച്ചോ..”
കഴിക്കാനായി ടേബിളിൽ വച്ച 2 പ്ളേറ്റുകളും കമഴ്ത്തി വച്ചു ലൈറ്റുകൾ അണച്ചു അവളും കിടന്നു…
★★★★★★★★
രാവിലെ തന്നെ രാജീവ് ഓഫിസിലേക്ക് പോയി ലീവും രെജിസ്റ്റർ ചെയ്തു കാറുമെടുത്തു തിരിച്ചു വീട്ടിലേക്കെത്തി..
അഞ്ജലി റെഡി ആയി നിക്കുന്നുണ്ടായിരുന്നു..
“നമ്മൾ എങ്ങോട്ടാ പോവുന്നത് എന്ന് പറഞ്ഞില്ല..”
നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു
ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്
❤
?❤️
❤️❤️❤️❤️❤️❤️❣️
?❤️
❤️
?❤️
Abhi sads enna pole ethum oru sad story ayallo
Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം
???….
All the best ?
?❤️
❤?
❤️
???
❤️
?
അമ്മിട്ട് ആണോ
??
❤️
❤
?❤️