നിൻ ഓർമകളിൽ [ABHI SADS] 149

“പോവാം..”

അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അവൻ പുറത്തേക്ക് നടന്നു ..

പിന്നാലെ അവളും അപ്പോഴാണ് അവടെ വച്ചിരുന്ന വീൽചെയറുകളും സ്ട്രക്ച്ചറുകളും അവൾ ശ്രദ്ധിച്ചത് ഇത് ഹോസ്പിറ്റൽ ആണോ..
പക്ഷെ മനുഷ്യർ അങ്ങനെ ആരും കടന്ന് വരാത്ത ഈ കുന്നിന്റെ മുകളിൽ അങ്ങനെ ഹോസ്പിറ്റൽ ഒക്കെ ഉണ്ടാവുമോ
“പീ പീ..”

പുറത്ത് നിന്നു കാറിന്റെ ഹോണ്..
അവൾ വേഗം ചെന്ന് കാറിൽ കയറി..
കാർ സ്റ്റാർട്ട് ആയി പുറത്തേക്ക് യാത്രയായി..

“അതേ ശെരിക്കും ഇതേതാ സ്ഥലം നമ്മൾ എന്തിനാ ഇവടെ വന്നത്..”
അവളുടെ ചോദ്യത്തിന് ഉത്തരമെന്ന കണക്കെ അവൻ അവന്റെ പോക്കറ്റിൽ നിന്നും ആ കത്ത് എടുത്തു അവൾക്ക് കൊടുത്തു…
അവൾ ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു പതിയെ അത് തുറന്നു വായിച്ചു..

ടാ നിനക്ക് ഈ കത്ത് കിട്ടുമ്പോ ഞാൻ എന്തായാലും ജീവനോടെ ഉണ്ടാവില്ല അതെനിക്ക് ഉറപ്പാ,ചിലപ്പോ ഈ കത്ത് നിനക്ക് കിട്ടിയില്ലെന്നും വരാം…
നിനക്ക് എന്നോട് ദേഷ്യമുണ്ടോ..ഉണ്ടാവും.
പക്ഷെ എനിക്ക് നിന്നെ ഇഷ്ട്ടയിരുന്നു ഒരു പാട് ഒരു പാട് ഒരുപാട്..
നീ വീട്ടിൽ വന്നു അച്ഛനോട് സംസാരിച്ചിട്ട് പോയ ആ ദിവസം അന്നാണ് എനിക്കീ രോഗം ഉണ്ടെന്ന് ഞാൻ പോലും അറിയുന്നത് മൂക്കിൽ നിന്നും വന്ന ചോര കണ്ട് അച്ഛൻ ഭയന്നു ഹോസ്പിറ്റലിൽ പോയി കാണിച്ചപ്പോ അവര് പറഞ്ഞത് കേട്ട് എന്റെ വീട്ടുകാർക്ക് പോലും താങ്ങാൻ പറ്റിയില്ല അത് ഞാൻ നിന്നോട് പറഞ്ഞാലും അവരുടെ അതേ അവസ്ഥ തന്നെ ആയിരിക്കും നിനക്കും നിന്നെ അങ്ങനെ കാണാൻ എന്നെ കൊണ്ട് പറ്റില്ലടാ അതാ ഞാൻ നമുക്ക് പിരിയാം എന്ന് പറഞ്ഞത് നിനക്ക് എന്നോട് ദേഷ്യം ആയിരിക്കും അത് കുഴപ്പം ഇല്ല കുറച്ചു കഴിയുമ്പോ നീ ഹാപ്പി ആവും…
വീട് മാറി ചികില്സയ്ക്കയി അച്ഛൻ എന്നെ ബാംഗ്ലൂരിൽ കൊണ്ട് പോയി പക്ഷെ അവടെ എനിക്ക് പറ്റിയില്ല എന്തോ രോഗിയാണെന്നുള്ള തോന്നൽ മരുന്ന് സ്ട്രെസ്സ് മറ്റുള്ളവരുടെ സഹതാപ നോട്ടം വാക്കുകൾ എല്ലാം എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെ ആക്കി അപ്പോഴാ അച്ഛൻ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത് ഇവടെ അങ്ങനെ ആരും പെരുമാറില്ല നേഷ്സ് യൂണിഫോമ് ഇല്ല രോഗികളുടെ യൂണിഫോമ് ഇല്ല റൂമിൽ അടച്ചു ഇരിക്കണം എന്ന നിയമമില്ല ഞാൻ രോഗിയാണെന്ന് പോലും ഞാൻ മറന്നു തുടങ്ങിയിരുന്നു..
പക്ഷെ നിന്റെ ഓർമകളെ മാത്രം എനിക്ക് മറക്കാൻ പറ്റിയിരുന്നില്ല..
കഴിഞ്ഞ ആഴ്ച്ച ഞാൻ ചോര ഛർദിച്ചു അതിന് ശേഷം എണീറ്റ് നടക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി..ഒന്നിനും വയ്യടാ വല്ലാത്ത ഒരു അവസ്ഥയാ എങ്ങെനെ എങ്കിലും ചത്താൽ മതി എന്നു

22 Comments

  1. ഏക - ദന്തി

    നീ ഇങ്ങനെ കരയിപ്പിക്കല്ലേ ഡാ അഭി … നന്നായി ..അത്രേ പറയാനുള്ളു

    1. ഏക-ദന്തി ബ്രോ ഇത് ഞാനല്ല എഴുതിയത് എന്റെ സുഹൃത്ത് ആണ് അടുത്ത set ആക്കാം ഹാപ്പി ആയിട്ട്

  2. നിധീഷ്

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❣️

  4. Abhi sads enna pole ethum oru sad story ayallo

    1. Sad എന്നാൽ സങ്കടം അതിന്ടെ കൂടെ സ് കൂടെ ഉണ്ട് സങ്കടങ്ങൾ എന്നാണോ ങേ….. അർത്ഥം വേറെ ആണ് ബ്രോ… സാരമില്ല അടുത്ത കഥ ഹാപ്പി ആക്കാം

  5. ???….

    All the best ?

  6. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ?

    1. അമ്മിട്ട് ആണോ

Comments are closed.